Latest news

ക്ഷേമ പെന്‍ഷന്‍ 3000 രൂപ, ന്യായ് പദ്ധതി വഴി വർഷം 72000 രൂപ; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതല്‍. ക്ഷേമപെന്‍ഷന്‍ 3000 രുപയാക്കി ഉയര്‍ത്തും. ക്ഷേമ കമ്മീഷന്‍ രൂപീകരിക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പ്രകടനപത്രിക. ...

വധശ്രമം, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍; കെ. സുരേന്ദ്രന്റെ പേരില്‍ 248 കേസുകളെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം

നിയമസഭാ തിരഞ്ഞെടുപ്പിൽ പങ്കാളിയാവുന്ന നേതാക്കളിൽ ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയെന്ന് കണക്ക്. കേരളത്തിലെ വിവിധ ജില്ലകളിലായി സുരേന്ദ്രന്റെ പേരിൽ 248 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ലഹള നടത്തൽ, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചു കയറൽ,...

തലപ്പാടിയിൽ ഇന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയില്ല; തീരുമാനം മാറ്റി കർണാടക

തലപ്പാടി: തലപ്പാടിയിൽ യാത്രക്കാർക്ക് ഇന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയില്ല. ഇന്ന് മുതൽ കർശന പരിശോധന നടത്തുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു തീരുമാനം. കോടതിയിൽ തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് പരിശോധന ഒഴിവാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കാസർകോട് സ്വദേശി...

പൗരത്വ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തിന്റെ നടപടി ശരിവെച്ച് സുപ്രീംകോടതി

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭകള്‍ക്ക് പ്രമേയം പാസാക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി. ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമം, കാര്‍ഷിക നിയമം എന്നിവയ്‌ക്കെതിരെ കേരള, പശ്ചിമബംഗാള്‍ നിയമസഭകള്‍ പ്രമേയം പാസാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. പ്രമേയങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായമാണെന്നും അതിന്...

അതിര്‍ത്തി യാത്ര നിയന്ത്രണം; ഇടപെടുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയ വിഷയത്തില്‍ ഇടപെടുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ പറഞ്ഞു. അതിര്‍ത്തിയിലെ ജനങ്ങളെ നിബന്ധന ബാധിക്കരുത്. പരിശോധന രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമായി ചുരുക്കണമെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ഇന്നു തന്നെ സംസാരിക്കുമെന്നും അശ്വത്ഥ് നാരായണ്‍ പറഞ്ഞു. കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് കാസര്‍ഗോഡ് നിന്നുള്ള അതിര്‍ത്തി റോഡുകളില്‍...

ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ദിവസേനയുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും; കേന്ദ്രസര്‍ക്കാരിന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

ന്യൂദല്‍ഹി: കൊവിഡ് 19 ന്റെ രണ്ടാം തരംഗത്തിന് ഇന്ത്യയില്‍ സാധ്യതയേറുകയാണെന്ന് വിദഗ്ധര്‍. ജനങ്ങള്‍ കൊവിഡ് ജാഗ്രതയില്‍ വലിയ വീഴ്ച കാണിക്കുന്നുവെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നീതി ആയോഗ് ചെയര്‍മാന്‍ ഡോ. വി.കെ പോള്‍ പറഞ്ഞു. ‘കല്യാണം പോലെ വലിയ ആള്‍ക്കൂട്ടങ്ങളുള്ള പരിപാടികളാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണം. ആള്‍ക്കൂട്ടങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം’, വി.കെ പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട്...

ഇന്ത്യന്‍ നഗരങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍

ഭോപ്പാല്‍: കോവിഡ് വീണ്ടും വര്‍ധിച്ചതോടെ മദ്ധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍. ശനിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് വരെയാണ് ലോക്ക്ഡൗണ്‍. മാര്‍ച്ച് 31 വരെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശില്‍ ഇന്ന് 1,140 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്...

‌രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ…? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

രാത്രി വെെകി ഉറങ്ങുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. അഞ്ച് മണിക്കൂറിന് താഴേ ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്ന് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നവരെക്കാൾ രണ്ടര മടങ്ങ് രോഗസാദ്ധ്യത വൈകി ഉറങ്ങുന്നവർക്കുണ്ടെന്നാണ് പഠനം. രാത്രി ഉറങ്ങാൻ കിടക്കുന്നവർ മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് തുടങ്ങി അനാരോഗ്യമുള്ള ഭക്ഷണം...

വോട്ടർ പട്ടികയിലെ ക്രമക്കേട്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി

തിരുവനന്തപുരം: കേരളനിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസമായിട്ടും മധുവിധു ആഘോഷിക്കാതെ ഭാര്യ; യുവാവ് നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യം ഉദുമ, കഴക്കൂട്ടം, വട്ടിയൂർക്കാവ് അടക്കം ഒന്‍പത് മണ്ഡലങ്ങളില്‍ വോട്ടര്‍പട്ടികയില്‍...

പിതാവിന്‍റെ രണ്ടാം വിവാഹത്തെ ചോദ്യംചെയ്യാൻ മകൾക്ക്​ അവകാശമുണ്ടെന്ന്​ ഹൈകോടതി

മുംബൈ: പിതാവി‍െൻറ രണ്ടാം വിവാഹത്തിൽ സംശയം തോന്നി അത് കോടതിയിൽ ചോദ്യംചെയ്യാൻ മകൾക്ക്​ അവകാശമുണ്ടെന്ന്​​ ബോംബെ ഹൈകോടതി. പിതാവി​ന്‍റെ മരണശേഷമാണ്​ അദ്ദേഹത്തി​ന്‍റെ രണ്ടാം വിവാഹത്തിൽ സംശയം പ്രകടിപ്പിച്ച്​​ മകൾ കുടുംബ കോടതിയെ സമീപിക്കുന്നത്​. ത​ന്‍റെ മാതാവ്​ മരിച്ച്​ പിതാവ്​ രണ്ടാമത്​ വിവാഹിതനാവുമ്പോൾ രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന്​ മോചനം നേടിയിട്ടില്ലെന്നും അതിനാൽ പിതാവുമായുള്ള രണ്ടാം വിവാഹം...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img