ഫേസ്ബുക്കിന് കീഴിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് രണ്ട് സുപ്രധാന അപ്ഡേറ്റുകളുമായി എത്തുന്നു. തീം സംവിധാനത്തിലും വോയിസ് മെസ്സേജിലുമാണ് പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാൻ പോകുന്നത്. വാട്സ്ആപ്പുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ നൽകുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ആണ് ഇവ പുറത്തുവിട്ടിരിക്കുന്നത്.
നിലവിൽ വാട്സ്ആപ്പിൽ ഡാർക്, ലൈറ്റ് എന്നിങ്ങനെ രണ്ട് തരത്തിലള്ള തീമാണുള്ളത്. എന്നാൽ, ആപ്പിന്‍റെ തീം...
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അന്‍പത്തിയെട്ട് പേരാണ് രാജ്യത്ത് രോഗികളായത്. രണ്ടാംതരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്.
രോഗവ്യാപനത്തിന്‍റെ തീവ്രത മെയ് അവസാനത്തോടെ മാത്രമേ...
യൂറോപിലും ബ്രസീലിലുമടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പലരാജ്യങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുമെന്ന സൂചനയാണ് നല്‍കുന്നത്.
യൂറോപ്പിൽ ഫ്രാൻസിലാണ് കോവിഡിന്‍റെ മൂന്നാംവരവ് അതിശക്തം. 60,922പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. 185 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഫ്രാൻസിൽ ഒരുമാസത്തെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ അടയ്ക്കുകയും കൂട്ടം ചേരുന്നത് നിരോധിക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും...
പത്തനംതിട്ട: കുമ്പഴയില്‍ മര്‍ദനമേറ്റ പെണ്‍കുട്ടി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളായ അഞ്ച് വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലവാനാണോ എന്ന് ജനങ്ങൾ വിധിയെഴുതും. യുഡിഎഫിന് വോട്ട് ചെയ്തിട്ട് കാര്യമില്ല. വികസനത്തിനും ബിജെപി വളർച്ച തടയാനും എൽഡിഎഫിന് വോട്ട് ചെയ്യണമെന്നും യുഡിഎഫ് വോട്ടുൾപ്പെടെ ഇത്തവണ എൽഡിഎഫിന് ലഭിക്കുമെന്നും വിവി രമേശൻ 24 നോട് പറഞ്ഞു.
മഞ്ചേശ്വരത്ത്...
ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കളുമാണ് പിടിച്ചെടുത്തത്. മദ്യവും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവ കണ്ടെത്തിയത്....
മുംബൈ ∙ ദക്ഷിണ മുംബൈയിൽ 1001 കോടി രൂപയ്ക്ക് ബംഗ്ലാവ് വാങ്ങി ഡി-മാർട്ട് സൂപ്പർ മാർട്ട് ഉടമ രാധാകിഷൻ ദമാനിയും സഹോദരൻ ഗോപീകിഷൻ ദമാനിയും. മലബാർ ഹില്ലിൽ നാരായൺ ദാബോൽകർ റോഡിനടുത്ത് 1.5 ഏക്കറിലുള്ള മധുകുഞ്ജ് എന്ന ഇരുനില ബംഗ്ലാവാണു ദമാനി സഹോദരന്മാർ മോഹവിലയ്ക്ക് സ്വന്തമാക്കിയത്.
പരമ്പരാഗതമായി വ്യാപാരരംഗത്തുള്ള പ്രേംചന്ദ് റോയ്ചന്ദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്, 90...
പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെ. മഅ്ദനി നല്‍കിയ അപേക്ഷ പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന് കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്നായിരുന്നു സുപ്രീംകോടതിയോട്...
തെലങ്കാന: തെലങ്കാനയില്‍ വിവാഹത്തില്‍ പങ്കെടുത്ത 87 ഓളം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നിസാമാബാദ് ജില്ലയിലെ ഹന്‍മാജിപെട്ട് എന്ന സ്ഥലത്താണ് സംഭവം. മുന്നൂറ്റി എഴുപത് പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ചിലര്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരേയും ക്വാറന്റീനിലാക്കി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.
ഹന്‍മാജിപെട്ടില്‍ തന്നെയാണ് ആരോഗ്യവിഭാഗം...
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...