തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള കൊവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണം എന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍ പുതിയ തീരുമാനം എന്ന രീതിയില്‍ വ്യാഴാഴ്ച വന്നതിന്റെ...
ദില്ലി: കൊവിഡ് സംബന്ധിച്ച് രാജ്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേരിട്ടതിൽ ഏറ്റവും മോശം സാഹചര്യമാണിത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു. കൊവിഡ് നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. കണ്ടെയ്ൻറ്മെൻറ്...
കാസർകോട്- ജില്ലയിൽ കോവിഡ് നിയന്ത്രണം കടുപ്പിക്കാനും പരിശോധന കർശനമാക്കാനും ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് പോലീസിന് നിർദേശം നൽകി.
എല്ലാവരും മുഖാവരണം ധരിക്കുന്നുവെന്നും കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കും. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും നിലവിലുള്ള കോവിഡ് മാർഗനിർദേശങ്ങൾ...
ന്യൂഡല്‍ഹി: രണ്ടാമതും ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്ന ഭീതിയില്‍ മുംബൈയിലും ഡല്‍ഹിയിലും നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റത്തൊഴിലാളികളുടെ തിരക്ക് വര്‍ധിക്കുന്നു. ഡല്‍ഹിയില്‍ കുടിയേറ്റത്തൊഴിലാളികള്‍ മുഖ്യമായി ആശ്രയിക്കുന്ന ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നാട്ടിലേക്ക് ബസ് കാത്തുനില്‍ക്കുന്നവര്‍ കൂട്ടംകൂടുകയാണ്. മുംബൈയിലും സമാനമായ സാഹചര്യമാണ്. നാട്ടിലേക്ക് ബസും ട്രെയിനും കാത്തുനില്‍ക്കുന്നവരുടെ നീണ്ട നിര പ്രത്യക്ഷപ്പെടുന്നുണ്ട്.
രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച മുൻ മുഖ്യമന്ത്രിയെ ഉടൻ സ്വകാര്യ ആശുപത്രിലേക്ക് മാറ്റും.
മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിച്ചിരിക്കുകയാണ്. പിണറായിയുടെ മകൾ വീണയ്ക്കും, വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്താകെ തെരഞ്ഞെടുപ്പിന് ശേഷം...
ഉപ്പള: കൈകമ്പയിലെ കെജിഎൻ അപാർട്മെന്റിൽ നിന്നുള്ള മലിന ജലം ഉപോയോഗ്യ ശൂന്യമായ കിണറിലേക്ക് ഒഴുക്കി വിടുന്നത് മൂലം തൊട്ടടുത്തുള്ള പരിസര വാസികളുടെ കിണറുകളിലെ കുടിവെള്ളം മലിനമാകുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളോളമായി മംഗൽപ്പാടി പഞ്ചായത്ത് ഭരണ സമിതിയോടും, ബന്ധപ്പെട്ട വകുപ്പ് തലത്തിലും നിരന്തരം ബന്ധപ്പെട്ടിട്ടും യാതൊരുവിധ നടപടികൾ ഉണ്ടാകാത്തത്തിൽ പ്രതിഷേധിച്ച് ഫ്ലാറ്റ് മലിനജലവിരുദ്ധ -കുടിവെള്ള സംരക്ഷണ ആക്ഷൻ...
വാരണാസി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്‌ലിം പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി സര്‍വ്വെ നടത്താന്‍ ആര്‍ക്കിയോളജി വിഭാഗത്തിന് വാരണാസിയിലെ കോടതി നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് പ്രദേശത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന പ്രദേശവാസികളുടെ പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
സര്‍വ്വെയ്ക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്നും അതില്‍ രണ്ട് പേര്‍ ന്യൂനപക്ഷ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് തുടർനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ മകൾക്ക് തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പിണറായി വിജയനെ മാറ്റാനാണ് നിലവിൽ തീരുമാനം. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്സീൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ...
ദില്ലി: ഇന്ത്യയിലെ ഗൂഗിളില്‍ വരുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഗൂഗിള്‍. ഗൂഗിള്‍ അഡ് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ ഫെബ്രുവരി 19, 2019 മുതല്‍ 2021 ഏപ്രില്‍ 8വരെ ചെയ്ത പരസ്യങ്ങളുടെ കണക്കാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ ഈക്കാലയളവില്‍ ഗൂഗിള്‍ വഴി ചെയ്തിരിക്കുന്നത് 22,439 രാഷ്ട്രീയ പരസ്യങ്ങളാണ്. ഇതിനായി ഇതുവരെ രാജ്യത്തെ രാഷ്ട്രീയ...
ദില്ലി: സിമന്റ്, ഉരുക്ക് എന്നിവയുടെ നിരക്ക് സ്വന്തം ഇഷ്ടപ്രകാരം കമ്പനികൾ വർധിപ്പിക്കുന്നതായി ആക്ഷേപം. നിർമാണക്കമ്പനികൾക്ക് പിന്നാലെ ഗതാഗത മന്ത്രാലയം തന്നെ നേരിട്ട് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. കമ്പനികളുടെ തന്നിഷ്ടപ്രകാരമുളള വില ഉയർത്തുന്ന നടപടി നിയന്ത്രിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.
ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിയെ സമീപിക്കും. ഉരുക്കിന്റെയും സിമന്റിന്റെയും ഇറക്കുമതി ചുങ്കം, ബിറ്റുമെൻ ഇറക്കുമതിയുടെ...
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...