Latest news

കോവിഡ് വ്യാപനം:ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ ഉത്തരവ്

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നവരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ഹിമാചല്‍ പ്രദേശില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 21 വരെ അവധി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് തീരുമാനം. രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ എംപിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിക്ക് പിന്നാലെ...

സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നു; ഇന്ന് 5063 പേര്‍ക്ക് രോഗം; കുതിച്ചുയര്‍ന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, 8.01 %

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ബന്ധു നിയമനം: മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരന്‍, സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും. ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി...

കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്-വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷു, പെരുന്നാള്‍ സീസണുകള്‍ മുന്നിലുണ്ട്. ഈ അവസരത്തില്‍ കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കിയാല്‍ അത് ആള്‍ത്തിരക്കിന് കാരണമാകും. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവരും സാധനങ്ങള്‍ വാങ്ങാന്‍...

കോവിഡ് കാരണം ട്രെയിൻ സർവിസുകൾ നിർത്തുമോ; വിശദീകരണവുമായി റെയിൽവേ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. ഇനിയൊരു ലോക്ഡൗൺ വരുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ടെങ്കിലും രാജ്യവ്യാപക ലോക്ഡൗൺ ഇനിയുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിക്കഴിഞ്ഞു. ട്രെയിൻ സർവിസുകളെ കോവിഡ് വ്യാപനം ബാധിക്കുമോയെന്ന ആശങ്ക യാത്രക്കാർക്കിടയിൽ ശക്തമാണ്. കഴിഞ്ഞ ലോക്ഡൗണിൽ ട്രെയിൻ സർവിസുകൾ നിർത്തിവെച്ചതാണ് ആശങ്കക്ക് കാരണം. ഇതിന് മറുപടി നൽകിയിരിക്കുകയാണ്...

നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള സ്വദേശിയടക്കം 2 പേർ പിടിയിൽ

മഞ്ചേശ്വരം: കവര്‍ച്ചാകേസില്‍ രണ്ടുപ്രതികളെ മഞ്ചേശ്വരം എസ്.ഐ എന്‍.പി രാഘവനും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പളയിലെ റഊഫ് (47), കോഴിക്കോട്ടെ ഷൈജു (38) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുന്നതിനിടെയാണ് ഇരുവരേയും നാട്ടുകാര്‍ പിടികൂടിയത്. രണ്ടുമാസം മുമ്പ് ഉപ്പളയിലെ പോസ്റ്റ് ഓഫീസ് കുത്തിത്തുറന്ന്...

‘ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് കൊലപാതക രാഷ്ട്രീയത്തിലൂടെയല്ല’: കൊല്ലപ്പെട്ട മന്‍സൂറിന്‍റെ വീട് ജിഫ്‌രി തങ്ങള്‍ സന്ദര്‍ശിച്ചു

പെരിങ്ങത്തൂര്‍: കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വീട്ടില്‍ ബന്ധുക്കളെ ആശ്വസിപ്പിക്കാനും പ്രാര്‍ത്ഥിക്കാനുമായി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ എത്തി. ഇന്നു രാവിലെ 11 മണിയോടെയാണ് തങ്ങള്‍ സമസ്ത നേതാക്കളോടൊപ്പം പെരിങ്ങത്തൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയിലെ മന്‍സൂറിന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വാസിപ്പിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തത്. ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് കൊലപാതക...

ഐ.പി.എല്‍ 2021: ഹെയ്സല്‍വുഡിന് പകരക്കാരനെ പ്രഖ്യാപിച്ച് സൂപ്പര്‍ കിംഗ്‌സ്

ഐ.പി.എല്‍ പുതിയ സീസണില്‍ നിന്ന് പിന്മാറിയ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡിന് പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഓസ്ട്രേലിയന്‍ ഇടംകൈയ്യന്‍ ഫാസ്റ്റ് ബോളര്‍ ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫാണ് ഹെയ്സല്‍വുഡിന്റെ പകരക്കാരന്‍. ഓസ്ട്രേലിയയ്ക്കായി 11 ഏകദിനങ്ങളും ഏഴ് ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഹെയ്സല്‍വുഡ്. 2019ല്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ബെഹ്റെന്‍ഡോര്‍ഫ് അഞ്ചുമത്സരങ്ങളില്‍ നിന്നും അഞ്ച്...

50 കിലോയിലധികം സ്വര്‍ണവുമായി രണ്ട് പേര്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട്: 50 കിലോയില്‍ അധികം സ്വര്‍ണവുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ റെയില്‍വേ പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാത്രി സ്റ്റേഷനിലെത്തിയ മംഗള എക്‌സ്പ്രസില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിയിലായവര്‍ സഹോദരങ്ങളാണ്. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പിടികൂടിയ സ്വര്‍ണത്തിന് ബില്‍ ഉണ്ടെന്ന് അറിയിച്ചിരുന്നൂവെങ്കിലും ഇത്രയധികം സ്വര്‍ണത്തിന് ഡയറക്ട് ജി.എസ്.ടി ബില്‍...

മുഖ്യമന്ത്രി പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസു വരുന്നില്ല: എം. എസ്. എഫ് പ്രസിഡണ്ട്

കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എം. എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്. പാനൂരിൽ കൊല്ലപ്പെട്ട മൻസൂറിൻ്റെ രക്തത്തിൻ്റെ മണം ആശുപത്രിയിലുണ്ടാവുമെന്നും മുഖ്യമന്ത്രി കോവിഡിൽ നിന്ന് പെട്ടെന്ന്  സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസ്സ് വരുന്നില്ലെന്നും നവാസ് ഫേസ് ബുക്കിൽ കുറിച്ചു. ഫേസ്ബുബുക്ക് പോസ്റ്റിൻ്റെ പൂർണ...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img