Latest news

സ്വർണവില പവന് 80 രൂപകുറഞ്ഞ് 35,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. കുറച്ചുദിവസത്തെ വർധനവിനുശേഷം ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,766.32 ഡോളറായി. മുൻ വ്യാപാരദിനത്തിൽ 1,789.77 ഡോളറിലെത്തിയശേഷമാണ് വിലയിൽ കുറവുണ്ടായത്. യുഎസ് ട്രഷറി...

കേരളത്തില്‍ ചെറുപ്പക്കാരിലടക്കം കൊവിഡ് ഗുരുതരം; ജനിതക മാറ്റം വന്ന വൈറസെന്ന് വിദഗ്ധര്‍

തിരുവനന്തുപുരം: രണ്ടാം തരംഗത്തില്‍ കേരളത്തിലും ചെറുപ്പക്കാരിലടക്കം ഭൂരിഭാഗം പേരിലും കൊവിഡ് ഗുരുതരമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസാണിതിന് കാരണമെന്ന് ആരോഗ്യ വിദഗ്ധ‍ർ. ഇതിനിടെ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തിലും വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടുതൽ. ആദ്യ തരംഗത്തില്‍...

സംസ്ഥാനത്ത് നൈറ്റ് കർഫ്യൂ ഇന്ന് മുതൽ; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനം പിടിച്ച് നിർത്താൻ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് നൈറ്റ് കർഫ്യൂ. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം നടപ്പാക്കുക. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി...

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ, ഉത്തരവിറങ്ങി, ഇളവുകള്‍ ആര്‍ക്കെല്ലാമെന്ന് അറിയാം

തിരുവനന്തപുരം: കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച്‌ നിര്‍ത്താന്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 9 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്ക് കര്‍ഫ്യു തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പ്, പത്രം, പാല്‍, മാധ്യമ പ്രവര്‍ത്തകര്‍ രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്....

‘കേരളത്തിൽ യുഡിഫിന് ഭരണം ഉറപ്പ്, 80 സീറ്റുകൾ കിട്ടും’, ഡിസിസി പ്രസിഡന്റുമാരുടെ യോഗ വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ്  ഭരണമുറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ചേർന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് 80 സീറ്റുകള്‍ നേടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന വിലയിരുത്തൽ. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍  കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിൽ ഓരോ ജില്ലയിലെയും വിജയ സാധ്യത ചര്‍ച്ചയായി. യുഡിഎഫ് അനുകൂല തരംഗം എല്ലാ മണ്ഡലങ്ങളിലും...

ഗുജറാത്തില്‍ മുസ്ലിം വളണ്ടിയറെ ശ്മശാനത്തില്‍ പ്രവേശിപ്പിക്കരുതെന്ന് ബിജെപി നേതാക്കള്‍; അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദുക്കള്‍ തന്നെ ചെയ്യണം’, വിവാദം കൊവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ

വഡോദര: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ മൃതദ്ദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച പുതിയ വിവാദവുമായി ഗുജറാത്തിലെ ബിജെപി നേതാക്കള്‍. കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് മരണനിരക്കും ക്രമാതീതമായി ഉയരുന്ന സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മുസ്ലിം വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് ഒരു കൂട്ടം ബിജെപി നേതാക്കള്‍ പരാതിയുമായെത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് ഒരു ബിജെപി നേതാവിന്റെ ശവസംസ്‌കാര ചടങ്ങിനുവേണ്ടി എത്തിയപ്പോഴായിരുന്നു ബിജെപി സിറ്റി...

ഇതുവരെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഇന്ത്യൻ ​ഗ്രാമം!

ഗുജറാത്ത് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും കൊറോണ വൈറസ് റോക്കറ്റിന്റെ വേഗതയിലാണ് വർദ്ധിക്കുന്നത്. ഗുജറാത്തിൽ ഒരു ദിവസം 8,000 -ത്തിലധികം പുതിയ കൊറോണ വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസിന്റെ ഈ രണ്ടാം തരംഗം സൃഷ്ടിക്കുന്ന വേദനയിൽ നിന്ന് ഗ്രാമങ്ങൾ പോലും മോചിതമല്ല. അതേസമയം, കൊറോണ വൈറസ് അണുബാധയുടെ ഒരു കേസ്...

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍

ന്യൂഡല്‍ഹി: അടുത്ത മാസം ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിനെടുക്കാം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നിലവില്‍ രാജ്യത്ത് വാക്‌സിന്‍ നല്‍കി കൊണ്ടിരിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73...

ദുബൈയിലേക്കുള്ള യാത്രാ നിബന്ധനകളില്‍ സുപ്രധാന മാറ്റം; വ്യാഴാഴ്‍ച മുതല്‍ പ്രാബല്യത്തില്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പരിശോധനാ നിബന്ധനകളില്‍ മാറ്റം. എയര്‍ ഇന്ത്യ എക്സ്‍പ്രസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഇതനുസരിച്ച് സാമ്പിള്‍ ശേഖരിച്ച സമയം മുതല്‍ 48 മണിക്കൂറിനകം നല്‍കുന്ന നെഗറ്റീവ് പരിശോധനാ ഫലമാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്. ഇതിനു പുറമെ സാമ്പിള്‍ ശേഖരിച്ച തീയ്യതി, സമയം, റിസള്‍ട്ട് ലഭ്യമായ തീയ്യതി, സമയം എന്നിവ...

അറബിക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി ബോട്ട് പിടികൂടി

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം വന്‍ലഹരിമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 3000 കോടി വില വരുന്ന ലഹരിമരുന്ന് ശേഖരവുമായി വന്ന ബോട്ട് നാവികസേന പിടികൂടി. മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് 300 കിലോ ലഹരിമരുന്ന് പിടികൂടിയത്. ബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത ബോട്ടും കസ്റ്റഡിയിലെടുത്ത ബോട്ടിലെ ജീവനക്കാരെയും നാവികസേന ഉദ്യോഗസ്ഥര്‍...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img