ഇതുവരെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഇന്ത്യൻ ​ഗ്രാമം!

0
606

ഗുജറാത്ത് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും കൊറോണ വൈറസ് റോക്കറ്റിന്റെ വേഗതയിലാണ് വർദ്ധിക്കുന്നത്. ഗുജറാത്തിൽ ഒരു ദിവസം 8,000 -ത്തിലധികം പുതിയ കൊറോണ വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസിന്റെ ഈ രണ്ടാം തരംഗം സൃഷ്ടിക്കുന്ന വേദനയിൽ നിന്ന് ഗ്രാമങ്ങൾ പോലും മോചിതമല്ല. അതേസമയം, കൊറോണ വൈറസ് അണുബാധയുടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഒരു സ്ഥലം ഗുജറാത്തിൽ ഉണ്ട്. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഷിയാൽ ബെട്ട്  ഗ്രാമമാണത്. പകർച്ചവ്യാധി ആരംഭിച്ച് ഒരു വർഷത്തിനുശേഷവും കൊറോണ വൈറസ് അണുബാധയിൽ നിന്ന് പൂർണമായും ആ ഗ്രാമം മുക്തമാണ് എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

ബോട്ടിലൂടെ മാത്രമേ ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ. അറബിക്കടലിനാൽ ചുറ്റപ്പെട്ട ഷിയാൽ ബെട്ടിൽ എന്നാൽ ശുദ്ധജലം ലഭ്യമാകുന്ന കിണറുകൾ അനവധിയാണ്‌. ഗ്രാമത്തിൽ എത്താൻ ആഗ്രഹിക്കുന്നവർ പിപാവവിൽ നിന്ന് ഒരു സ്വകാര്യ ജെട്ടി എടുക്കണം. ഗ്രാമവാസികളോടൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും Fox Bat ബോട്ടുകൾ ഉപയോഗിച്ചാണ് ഗ്രാമത്തിലെത്തുന്നത്.

ഗ്രാമത്തിന്റെ സർപഞ്ചാണ് ഹമീർഭായ് ഷിയാൽ. തങ്ങളുടെ ഗ്രാമത്തിൽ കൊറോണ വൈറസ് ബാധയുടെ ഒരു കേസും പോലും റിപ്പോർട്ട്  ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടക്കം മുതൽ ഇതുവരെ ആരെയും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. ഇപ്പോൾ ഗ്രാമവാസികൾ കൊറോണ വൈറസ് വാക്സിനുകൾ എടുക്കുകയാണ്. ഇതുവരെ അഞ്ഞൂറിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി കഴിഞ്ഞു. തന്റെ ഗ്രാമത്തിലെ ജനങ്ങൾ ജോലി പോലുള്ള കാര്യമായ കാരണങ്ങളില്ലാതെ ഗ്രാമം വിട്ട് പുറത്തുപോകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷിയാൽ ബെട്ടിലെ ഭൂരിഭാഗം ആളുകളും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരാണ്. ബാക്കിയുള്ളവർ കർഷക തൊഴിലാളികളായി ഗുജറാത്തിലെ പ്രധാന ഭൂപ്രദേശത്തേക്ക് പോകുന്നു. ദ്വീപിൽ കൃഷിസ്ഥലങ്ങളൊന്നുമില്ല. മത്സ്യബന്ധന സീസണിൽ 40 ശതമാനം ആളുകൾ ജാഫ്രാബാദ് ടൗണിലെ ഫിഷറീസ് ക്യാമ്പിലാണ് താമസിക്കുന്നത്. എന്നാൽ, എല്ലാ വർഷവും ജൂൺ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെ നടക്കുന്ന ഓഫ് സീസണിൽ ദ്വീപിലേക്ക് മടങ്ങുമെന്നും ദ്വീപിന്റെ റവന്യൂ ഗുമസ്തൻ ഷെർഖാൻ പത്താൻ പറഞ്ഞു.  എണ്ണൂറോളം വീടുകളും 6000 ജനസംഖ്യയുമുള്ള ദ്വീപിൽ 2016 വരെ വൈദ്യുതി ഉണ്ടായിരുന്നില്ല. ഏകദേശം 12 കിലോമീറ്റർ അകലെയുള്ള ജാഫ്രാബാദാണ് ഷിയാൽ ബെട്ടിന്റെ ഏറ്റവും അടുത്തുള്ള പട്ടണം.

LEAVE A REPLY

Please enter your comment!
Please enter your name here