തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നുണ്ടെങ്കിലും തത്കാലം വരാന്ത്യലോക്ക് ഡൗൺ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
അതേസമയം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ താമസിക്കുന്ന എല്ലാവരേയും കൊവിഡ് പരിശോധനകൾക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവരേയും പരിശോധിക്കാനാണ് തീരുമാനം....
അഹമ്മദാബാദ്: ഗുജറാത്തില്‍ മുസ്‌ലിം പള്ളി കൊവിഡ് സെന്ററാക്കി മാറ്റി പള്ളി ട്രസ്റ്റി. സംസ്ഥാനത്ത് രോഗികള്‍ക്കുള്ള കൊവിഡ് സെന്ററുകളും മരുന്നുകളും മതിയാകാതെ വന്ന സാഹചര്യത്തിലാണ് പള്ളി ട്രസ്റ്റിയുടെ തീരുമാനം. വഡോദരയിലെ ജഹാംഗീര്‍പുരയിലെ മുസ്‌ലിം പള്ളിയാണ് 50 കിടക്കകളുള്ള കൊവിഡ് സെന്റര്‍ ആക്കിയത്.
”ഓക്‌സിജന്റെയും കിടക്കകളുടെയും കുറവ് കാരണമാണ് പള്ളിയെ കൊവിഡ് സെന്ററാക്കി മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഈ...
കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കെ.ടി.ജലീലിന് തിരിച്ചടി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.
ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു...
തൃശ്ശൂർ: പ്ലാസ്റ്റിക് കുപ്പികളിൽ വിൽക്കാൻ വെച്ചിരിക്കുന്ന കുപ്പിവെള്ളം വെയിലേൽക്കുന്ന ഭാഗത്ത് സൂക്ഷിച്ചാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പിടിവീഴും. കുടിവെള്ളവും പാനീയങ്ങളും വെയിലേൽക്കുന്നിടത്ത് വിൽപ്പനയ്ക്ക് വെച്ചാൽ പിടിച്ചെടുത്ത് നശിപ്പിക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് കുപ്പിയിലെ പാനീയങ്ങളും കുടിവെള്ളവും സൂര്യപ്രകാശമേറ്റ് രാസമാറ്റമുണ്ടായി വിഷമയമാകുന്നത് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് നടപടി. ചൂടുകാലത്ത് കുപ്പിവെള്ളത്തിന്റെ വിൽപ്പനയിൽ വൻ വർധനവുണ്ടാകാറുണ്ട്. ഇക്കാലത്ത് ജലം...
കൊല്ലം: കൊല്ലം ഏരൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം. ജ്യേഷ്ഠനെ അനുജന്‍ കൊലപ്പെടുത്തി അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടു. ദാരുണമായ കൊലപാതകം പുറത്തറിഞ്ഞത് രണ്ടരവര്‍ഷത്തിന് ശേഷം. ഏരൂര്‍ സ്വദേശിയായ ഷാജി പീറ്ററി(44)നെയാണ് അനുജന്‍ സജിന്‍ പീറ്റര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2018-ലെ ഓണക്കാലത്തായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം സജിന്‍ പീറ്ററും അമ്മയും ചേര്‍ന്ന് ഷാജി പീറ്ററുടെ മൃതദേഹം...
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്‍റെ ബിജെപി ഭരണം പിടിച്ചു. ഇന്ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടു നിന്നതോടെയാണ് ബിജെപിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി വിജയിച്ചത്. ബിജെപിയുടെ ബിന്ദു പ്രദീപാണ് പുതിയ പ്രസിഡൻ്റ്.
ഇത് മൂന്നാം തവണയാണ് പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തിൽ കോൺഗ്രസ്...
മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നിയന്ത്രണം വിട്ട് റെയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് വരുന്നതിന് മുന്‍പ് റെയില്‍വേ ജീവനക്കാരന്‍ ഓടിയെത്തി കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റിയാണ് രക്ഷിച്ചത്.
വംഗാനി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്്ത്രീക്കൊപ്പം പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുകയായിരുന്നു കുഞ്ഞ്. റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടിയാണ് പ്ലാറ്റ്‌ഫോമിലൂടെയുള്ള നടത്തം. അതിനിടെയാണ് കുഞ്ഞ് നിയന്ത്രണം വിട്ട്...
തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ. ജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കിയുള്ള നിയന്ത്രണം രാത്രി 9 മുതൽ പുലർച്ചെ 5 വരെയായിരിക്കും. മരുന്ന്, പാല്‍ എന്നിങ്ങനെ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങൾക്കു പോകാമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. നോമ്പ് സമയത്ത് ഇളവ് നല്‍കും. രാത്രി നിരോധന...
കണ്ണൂര്‍: ജില്ലയില്‍ എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടി. കണ്ണൂര്‍ തളിപ്പറമ്പ് സീനിയര്‍ സി.പി.ഒ ഇ.എന്‍ ശ്രീകാന്തിനെതിരെയാണ് നടപടി.
കണ്ണൂരില്‍ പിടിയിലായ മോഷ്ടാവിന്റെ എ.ടി.എം കൈക്കലാക്കി പണം കവര്‍ന്നെന്നാണ് പരാതി. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പെന്നും പറയുന്നു.
എ.ടി.എമ്മില്‍ നിന്ന് 50000 രൂപ കവര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ശ്രീകാന്തിനെ...
വ്യാപന ശേഷി കൂടുതലുള്ള ഡബിള്‍ മ്യൂട്ടന്റ് ഇന്ത്യന്‍ വേരിയന്റ് കൊവിഡ് (Double mutant Indian variant COVID 19 “B 1617”) ആണ് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുന്നത് എന്ന അനുമാനത്തില്‍ ഇന്ത്യയിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിക്കാന്‍ ഒരുങ്ങി പ്രമുഖ രാഷ്ട്രങ്ങള്‍. മെയ് 3 മുതല്‍ ഹോങ്കോങ്ങില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിലവില്‍...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....