ബെംഗളൂരു: കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കര്‍ണാടകത്തില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല. രാത്രി കര്‍ഫ്യൂ രാവിലെ ആറ് മണി വരെ നീട്ടി. ഇതോടൊപ്പം വീക്കെന്‍ഡ് കര്‍ഫ്യൂ വെള്ളിയാഴ്ച രാത്രി 9 മുതല്‍ തിങ്കള്‍ രാവിലെ ആറ് മണി വരെയാക്കി. സ്കൂളുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് തീരുമാനം.
ഹോട്ടലുകളില്‍...
മലപ്പുറം : മലപ്പുറം വെട്ടിച്ചിറ സുബീറ ഫര്‍ഹത്തിന്റെ കൊലപാതകത്തില്‍ പ്രതി അന്‍വര്‍ പിടിയില്‍. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം മണ്ണിട്ടുമൂടിയതും അന്‍വറാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് വൈകീട്ടാണ് വളാഞ്ചേരിയില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. ചോറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്താണ് മരിച്ചത്....
റിയാദ്: സൗദിയിൽ കൊവിഡ് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ. പത്ത് ലക്ഷം റിയാൽ വരെ പിഴയോ, അഞ്ച് വർഷം തടവോ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കൊവിഡിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങൾ പരത്തുക, അവ ഷെയർ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു...
കാസര്‍കോട്: കോവിഡിന്റെ വ്യാപനം ഇല്ലാതാക്കി മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ കൈകൊള്ളുന്ന നടപടികളോട് സഹകരിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ആഹ്വാനം ചെയ്തു.
പുണ്യ റമദാനിലാണ് കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പോലെ പള്ളികളില്‍ പോകാന്‍ പറ്റാത്ത സാഹചര്യമില്ലെന്നത് ആശ്വാസകരമാണ്. കൊറോണ വൈറസ് കീഴടങ്ങാന്‍...
കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ചാലുള്ള പിഴ ഉയർത്തി പൊലീസ്. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ രോഗ വ്യാപനം തടയുന്നതിന് അനിവാര്യമായ സർക്കാർ നിർദേശങ്ങൾ നിലനിൽക്കെ ഇവ ലംഘിച്ച് കൂട്ടം ചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 500 രൂപ പിഴ നൽകേണ്ടി വരും. നേരത്തെ 200 രൂപയായിരുന്നു ഇത്.
കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ, അവിടെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
റെയ്ക്കാവിക്: ലോകമെമ്പാടും റമദാന്‍ വ്രതമെടുക്കുന്ന മുസ്‌ലിംകളുണ്ടെങ്കിലും ഐസ്‌ലാന്റിലാണ് ഏറ്റവും കൂടുതല്‍ സമയം നോമ്പെടുക്കുന്നവര്‍. റമദാന്‍ തുടങ്ങിയപ്പോള്‍ പ്രഭാത നമസ്‌ക്കാരം പുലര്‍ച്ചെ 2.57നായിരുന്നു. നോമ്പ് തുറക്കുന്നത് രാത്രി 8.44നും. ഈ സമയക്രമം മാറി നോമ്പു തുടങ്ങുന്നത് ഇപ്പോള്‍ പുലര്‍ച്ചെ 2.45ന് ആയിട്ടുണ്ട്. നോമ്പ് തുറക്കുന്ന സമയം രാത്രി 9.14 ആയി ഉയര്‍ന്നു. റമദാനിന്റെ അവസാന സമയമാകുമ്പോഴേക്കും ഐസ്‌ലാന്റില്‍...
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബിജെപി മന്ത്രി ഹനുമാൻ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ചായിരുന്നു അന്ത്യം.
ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യത്ത് തന്നെ ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ദിനംപ്രതി റിപ്പോർട്ട്...
ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന ചെന്നൈ- രാജസ്ഥാന്‍ മത്സരത്തിലെ ഒരു ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. സഞ്ജു സാംസണിന്റെ സ്റ്റമ്പിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഗംഭീര ഡൈവിംഗിലൂടെ ശ്രമിക്കുന്ന ധോണിയുടെ ചിത്രം. ഇതിന് ഇപ്പോള്‍ എന്ത് പ്രത്യേക എന്ന് ചോദിച്ചാല്‍ 21 മാസം പിന്നോട്ട് പോകേണ്ടി വരും. 2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോക കപ്പ്...
ദില്ലി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
നിലവിൽ ദില്ലിയിലെ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം. നേരത്തെ കൊവിഡ് രോഗബാധ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തിൽ ബംഗാളിലുൾപ്പെടെ നടത്താനിരുന്ന റാലികൾ രാഹുൽ റദ്ദാക്കിയിരുന്നു. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....