Latest news

ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് പത്തുവയസ്സുകാരന് ബി.ജെ.പി പ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം

കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് പത്തുവയസ്സുകാരനെതിരെ ബി.ജെ.പ്രി പ്രവര്‍ത്തകന്റെ ക്രൂര മര്‍ദ്ദനം. ബംഗാളിലെ നദിയ ജില്ലയിലെ ഫുലിയയിലാണ് സംഭവം. ‘ദി ടെലിഗ്രാഫ്’ ന്റെതാണ് റിപ്പോര്‍ട്ട്. നാലാംക്ലാസുകാരനായ മഹാദേവ് ശര്‍മക്കാണ് മര്‍ദനമേറ്റത്. മഹാദേവിന്റെ മാതാവ് അടുത്തിടെയാണ് മരിച്ചത്. പരുക്കേറ്റ മഹാദേവിനെ രണഘട്ട് സബ്ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ചായക്കട നടത്തുന്ന മഹാദേബ് പ്രാമാണിക് എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ്...

കോവിഡ് ഭയന്ന് ബന്ധുക്കൾ ഉപേക്ഷിച്ചു, ഹിന്ദു യുവാവിന്റെ അന്ത്യകർമ്മങ്ങൾ നടത്തി മുസ്ലിം സഹോദരങ്ങൾ

തെലങ്കാനയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ഹിന്ദു യുവാവിന്റെ അന്ത്യ കർമ്മങ്ങൾ നടത്തിയിരിക്കുകയാണ് രണ്ട് മുസ്ലിം സഹോദരങ്ങൾ. സംസ്ഥാനത്തെ പെഡ്ഡ കോഡപ്ഗൽ മണ്ഢലിലിലെ കടെപള്ളി ഗ്രാമത്തിലാണ് മനുഷ്യത്വപരമായ ഈ സംഭവം അരങ്ങേറിയത്. കോവിഡ് രോഗം ബാധിച്ച് മരണമടയുന്ന ആളുകളെക്കൊണ്ട്‌ ശ്മശാനങ്ങളും ശവസംസ്കാര കേന്ദ്രങ്ങളും നിറഞ്ഞു കവിയുന്ന സാഹചര്യത്തിലാണ് മത സൗഹാർദ്ദപരമായ പ്രവൃത്തിയുമായി രണ്ട് മുസ്ലിം യുവാക്കൾ മാതൃകയാവുന്നത്....

മൃതദേഹം കണ്ടെത്താന്‍ അവസാനം വരെ പൊലീസിനൊപ്പം; ഒരു വാശിയില്‍ പിടിവീണു, അന്‍വറിനെ പൊലീസ് കുരുക്കിയതിങ്ങനെ

മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ 21 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അന്‍വര്‍ പൊലീസ് പിടിയിലായിരിക്കുകയാണ്. കൊല നടന്ന സ്ഥലത്ത് അന്‍വറുമായി തെളിവെടുപ്പ് നടത്തി വരികയാണ് പൊലീസ്. കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്തിന്റേതെന്ന് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 10 ന് കാണാതായ...

ഗര്‍ഭിണിയാണെങ്കിലും ജോലിക്കെത്തി ഡിസിപി; കൊവിഡ് വാരിയര്‍ക്ക് കയ്യടിച്ച് സൈബറിടം, വീഡിയോ

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പ്രചോദനവും മാതൃകയുമായി ഛത്തിസ്ഗന്ധിലെ പൊലീസ് ഉദ്യോഗ്‌സഥ. ഗര്‍ഭിണിയായിട്ടും ജോലിക്കെത്തിയ ഡിസിപി സില്‍പ സാഹുവാണ് ഇപ്പോള്‍ സൈബറിടത്തിലെ താരം. വെയിലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ട്രാഫിക് പരിശോധന നടത്തുന്ന ശില്‍പയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. മാസ്‌ക് ധരിച്ച് കൈയ്യില്‍ ലാത്തിയും പിടിച്ച് റോഡിലിറങ്ങുന്നവരോട് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെ ഇരിക്കാന്‍...

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും, ജാമ്യമില്ലാ വകുപ്പ് ചുമത്തും; രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കും. ആദ്യ ദിവസം കർഫ്യു ലംഘിച്ചവരെ ബോധവത്കരിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇന്ന് മുതൽ കർശന നടപടിയെടുക്കാനാണ് തീരുമാനം. ചൊവ്വാഴ്ച രാത്രി മുതലാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ നിലവിൽ വന്നത്. രാത്രി ഒൻപത് മണിക്ക് മുൻപ് തന്നെ...

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; മൂന്നാഴ്ചക്കിടെ വര്‍ധിച്ചത് 2500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 560 രൂപ വര്‍ധിച്ച്  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4485 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍...

സുബീറ ഫർഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തി; സ്വർണാഭരണങ്ങൾ കവർന്നെന്ന് പ്രതി; പീഡനമുണ്ടായോയെന്ന് പരിശോധിക്കുമെന്ന് പോലീസ്

വളാഞ്ചേരി: വീടിന് നൂറ് മീറ്റർ അകലെയുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്നും സുബീറ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. 42 ദിവസമായി വീടും നാടും കാത്തിരിക്കുകയായിരുന്നു ഫർഹത്തിന്റെ തിരിച്ചുവരവിനായി. പോലീസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാതായതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റ് രൂപീകരിച്ച് പ്രതിഷധേവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കാണാതായി 43ാമത്തെ ദിവസം പോലീസ് അന്വേഷണസംഘം എല്ലാപ്രതീക്ഷകളേയും തച്ചുടച്ചുകൊണ്ട്...

സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യത; പ്രതിദിന കേസുകൾ 40,000 മുതൽ അരലക്ഷം വരെ ആകാൻ സാധ്യത

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകാൻ സാധ്യത. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. പ്രതിദിന കോവിഡ് കേസുകൾ ഇനിയും കൂടുമെന്ന് യോഗം വിലയിരുത്തി. പ്രതിദിന കേസുകൾ 40,000 മുതൽ അരലക്ഷം വരെ ആകാൻ സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഇന്നും നാളെയും കൂടുതൽ...

മൂസയ്ക്ക് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ഡോക്ടർമാർ; സംസ്‌കാര ചടങ്ങുകൾക്കായി ഒരുങ്ങി ബന്ധുക്കൾ; വീട്ടിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ വെച്ച് വയോധികന് പുനർജന്മം!

ആലുവ: ആശുപത്രിയിൽ നിന്നും ഡോക്ടർമാർ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വിധിച്ച് വീട്ടിലേക്ക് മടക്കിയ വയോധികന് ആംബുലൻസിൽ വെച്ച് പുനർജന്മം. ഡോക്ടർമാരുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കളെയെല്ലാം വിളിച്ചറിയിച്ച് അന്ത്യകർമങ്ങൾക്കായി ബന്ധുക്കൾ തയ്യാറെടുക്കവെയാണ്് ആലുവ സ്വദേശിയായ മൂസ മരണത്തെ വെല്ലുവിളിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ മൂസയ്ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് നെഞ്ചുവേദന...

തറാവീഹ് നമസ്‌കാരത്തിനായി പോകുന്നവര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍

കോഴിക്കോട്: സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സമയത്തില്‍ നിന്ന് റമദാനിലെ തറാവീഹ് നമസ്‌കാരത്തിന് വേണ്ടി അരമണിക്കൂര്‍ ഇളവ് അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതായി സമസ്ത. സമസ്ത നേതാവ് പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെ ഫോണില്‍ വിളിച്ചാണ് കര്‍ഫ്യൂ സമയത്തില്‍ ഇളവ് അനുവദിച്ച കാര്യം അറിയിച്ചത്. ഒന്‍പത് മണി മുതലാണ് സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിസ്‌കാരത്തിനായി പള്ളിയില്‍ പോയി...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img