Latest news

35 സീറ്റുലഭിച്ചാല്‍ ബിജെപി സംസ്ഥാനം ഭരിക്കും; പ്രഖ്യാപനത്തില്‍ ഉറച്ച് കെ.സുരേന്ദ്രന്‍

സംസ്ഥാനത്ത് ഇക്കുറി ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാവര്‍ത്തിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫലപ്രഖ്യാപനം വരുന്നതോടെ ബി.ജെ.പി നിര്‍ണായക ശക്തിയാകും. 35 സീറ്റുലഭിച്ചാല്‍ ബി.ജെ.പി സംസ്ഥാനം ഭരിക്കുമെന്ന പ്രഖ്യാപനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. രണ്ടുമുന്നണികള്‍ക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പിച്ചുപറയുന്നു കെ. സുരേന്ദ്രന്‍. 35 സീറ്റുലഭിച്ചാല്‍ കേരളം എന്‍.ഡി.എഭരിക്കും എന്നനിലപാടില്‍ മാറ്റമില്ല. താന്‍ മല്‍സരിച്ച കോന്നിയിലും,...

കൊവിഡ് ബാധിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; സമ്മര്‍ദ്ദം താങ്ങാതെ യുവതി ആത്മഹത്യ ചെയ്തു

മധ്യപ്രദേശ്: കൊവിഡ് ബാധിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കുള്ളിലാണ് മൂന്ന് മരണങ്ങള്‍ സംഭവിച്ചത്. എന്നാല്‍ കൊവിഡ് ബാധിച്ച് തന്നെയാണോ മൂന്ന് പേരും മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് മൂന്ന് പേരും മരിച്ചത്. അഞ്ച് ദിവസത്തിനുള്ളില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത് യുവതിയെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു...

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപകുറഞ്ഞ് 35,840 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപകുറഞ്ഞ് 4480 രൂപയുമായി. 36,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനംകൂടി 1,787.11 ഡോളർ നിലവാരത്തിലെത്തി. ഈയാഴ്ച 0.6ശതമാനമാണ് വിലയിലുണ്ടായ വർധന. അതിസമ്പന്നരുടെ നികുതി വർധിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചതോടെ യുഎസിലെ ട്രഷറി ആദായത്തിൽ...

‘ക്ഷമിക്കണം,വാക്സിനാണെന്ന് അറിഞ്ഞില്ല’; ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച കൊവിഡ് വാക്സിന്‍ മടക്കി നല്‍കി മോഷ്ടാവ്

ചണ്ഡിഗഡ്: ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച മരുന്ന് കൊവിഡിനുള്ളതാണെന്ന് മനസിലായതോടെ തിരികെ നല്‍കി മോഷ്ടാവ്. ഹരിയാനയിലെ ജിന്ദില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇനിയും ആരെന്ന് വ്യക്തമായിട്ടില്ലാത്ത മോഷ്ടാവ് മരുന്ന് തിരികെയെത്തിച്ച് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പും ഇട്ട ശേഷമാണ് മടങ്ങിയത്. ക്ഷമിക്കണം കൊവിഡിനുള്ള മരുന്നാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഹിന്ദിയിലുള്ള കുറിപ്പാണ് തിരികെ കിട്ടിയ മരുന്നിനൊപ്പമുണ്ടായിരുന്നത്. ജിന്ദ് ജനറല്‍ ആശുപത്രിയുടെ സ്റ്റോര്‍ റൂമില്‍...

ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 പേര്‍ മരിച്ചു, 60 പേരുടെ നില ഗുരുതരമെന്ന് അധികൃതര്‍

ദില്ലി: ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോ​ഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു. അതേസമയം, ദില്ലിയിൽ ലക്ഷണങ്ങൾ ഉള്ള  ആരോഗ്യ പ്രവർത്തകരിലേക്ക് മാത്രം...

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം; ഐസിയുവില്‍ കഴിഞ്ഞ 13 പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ വീരാറിൽ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 13 കൊവിഡ് രോ​ഗികൾ മരിച്ചു. വിജയ് വല്ലഭ് ആശുപത്രിയിലാണ് തീ പിടുത്തമുണ്ടായത്. പാൽഘാർ ജില്ലയിലുള്ള ഈ ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഐസിയുവിലുണ്ടായിരുന്ന രോ​ഗികളാണ് മരിച്ചത്. 17 രോ​ഗികളാണ് അപകടം നടക്കുമ്പോൾ ഐസിയുവിലുണ്ടായിരുന്നത്. ആകെ 90 രോ​ഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്.   നിരവധി...

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ദോഹ: ഇന്ത്യക്കാരുള്‍പ്പെടെ ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഏപ്രില്‍ 25 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് തീരുമാനമെടുത്തത്. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്. ഇന്ത്യ ഉള്‍പ്പെടെ കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഖത്തറിലെത്തി ഏഴു...

ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് 10 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ; 24 ന് പ്രാബല്യത്തില്‍വരും

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങുകയോ ഇന്ത്യ വഴി ട്രാൻസിസ്റ്റ് വിസയിൽ യാത്ര ചെയ്യുകയോ ചെയ്തവർക്കും വിലക്ക് ബാധകമാണ്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതും ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതും മുന്‍നിര്‍ത്തിയാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം...

ആശങ്കയുടെ പുതിയ ഉയരം; സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 701 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

18 കഴിഞ്ഞവർക്ക് വാക്സീൻ റജിസ്ട്രേഷൻ 24 മുതൽ; നടപടികള്‍ ഇങ്ങനെ

ന്യൂഡൽഹി∙ പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിഡ് വാക്സീനായുള്ള റജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. കോവിൻ പോർട്ടലിൽ ആകും റജിസ്ട്രേഷൻ ആരംഭിക്കുക. മേയ് ഒന്നു മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കി കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെയാണ് പതിനെട്ടിനു മുകളിൽ പ്രായം വരുന്ന എല്ലാവർക്കും വാക്സീൻ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ 45 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സീൻ...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img