ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 പേര്‍ മരിച്ചു, 60 പേരുടെ നില ഗുരുതരമെന്ന് അധികൃതര്‍

0
518

ദില്ലി: ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോ​ഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു.

അതേസമയം, ദില്ലിയിൽ ലക്ഷണങ്ങൾ ഉള്ള  ആരോഗ്യ പ്രവർത്തകരിലേക്ക് മാത്രം ആയി കൊവിഡ് ടെസ്റ്റ് ചുരുക്കാൻ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം
എയിംസ് ഡയറക്ടരുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് 19 റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.

രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. 3.3 ലക്ഷം പുതിയ രോ​ഗികളെന്നാണ് കണക്ക്. 24 മണിക്കൂറിനുള്ളിൽ രണ്ടായിരത്തിലധികം പേരാണ് കൊവിഡ് ബാധ മൂലം മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here