Latest news

ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം; കൂടുതല്‍ നിയന്ത്രണം തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗത്തിന് ശേഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നേക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്. കൂടുതല്‍ നിയന്ത്രണം തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗത്തിന് ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 28,447 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4548, കോഴിക്കോട്...

ആശങ്ക അകലുന്നില്ല, സംസ്ഥാനത്ത് ഇന്ന് 28447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 1110 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍കോട് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ...

ഹെല്‍മറ്റ് രണ്ട് കഷണം! ക്രിക്കറ്റ് ലോകത്തെ നടുക്കി പാക് പേസറുടെ ബൗണ്‍സര്‍; വീഡിയോ കാണാം

ഹരാരേ: ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാക്കി ഒരിക്കല്‍ കൂടി മരണ ബൗണ്‍സര്‍. സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ അന്താരാഷ്‌ട്ര അരങ്ങേറ്റത്തിനിറങ്ങിയ 20 വയസുകാരന്‍ പാക് പേസര്‍ അര്‍ഷാദ് ഇഖ്‌ബാലിന്‍റെ പന്തില്‍ തിനാഷെ കമുന്‍ഹുകാംവെയുടെ ഹെല്‍മറ്റിന്‍റെ പുറംപാളി പൂര്‍ണമായും ഊരിത്തെറിക്കുകയായിരുന്നു. ഉടനടി നോണ്‍സ്‌ട്രൈക്കര്‍ മറുമാണിയും പാക് താരങ്ങളും കമുന്‍ഹുകാംവെയുടെ അരികില്‍ ഓടിയെത്തി. ടീം ഫിസിയോ എത്തി താരത്തിന്‍റെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് മത്സരം പുനരാരംഭിച്ചത്. താരത്തിന് കണ്‍കഷന്‍...

മംഗളൂരുവില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രവര്‍ത്തിച്ച വ്യാപാരസ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്; നിരവധി പേരില്‍ നിന്നും പിഴയീടാക്കി

മംഗളൂരു: മംഗളൂരുവില്‍ കര്‍ഫ്യൂവും കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് പ്രവര്‍ത്തിച്ച വ്യാപാരസ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. മംഗളൂരു നഗരത്തിലെ ജ്വല്ലറിയും വസ്ത്ര-ചെരിപ്പുകടകളും ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാറിന്റെയും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹരിറാം ശങ്കറിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച നിരവധി പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഹംപങ്കട്ട, മിലാഗ്രസ്, സെന്‍ട്രല്‍...

മംഗലാപുരം ബോട്ടപകടം: തെരച്ചിൽ അവസാനിപ്പിച്ചു

മംഗലാപുരം ബോട്ടപകടത്തിൽ കാണാതയ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ നാവിക സേന അവസാനിപ്പിച്ചു. മൂന്ന് തമിഴ്‌നാട് സ്വദേശികളെയും മൂന്ന് ബംഗാൾ സ്വദേശികളെയുമാണ് കണ്ടെത്താനുള്ളത്. കപ്പലിടിച്ച് ആഴക്കടലിൽ മുങ്ങിപ്പോയ മീൻപിടുത്ത ബോട്ടിന്റെ ഉൾവശം പൂർണമായും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പരിശോധിച്ചു. എന്നാൽ ബോട്ടിനുള്ളിൽ നിന്ന് മൂന്നു പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചത്. ഈ മാസം പന്ത്രണ്ടിന് അർധരാത്രിയിലാണ് വിദേശ...

വീടില്ല, പാലത്തിനടിയിൽ താമസം, ഭാ​ഗ്യം തേടിയെത്തിയത് ഫോട്ടോ​ഗ്രാഫറുടെ വേഷത്തിൽ, ഇന്ന് മോഡൽ

ലാഗോസിലെ ഒരു പാലത്തിനടിയിലാണ് ഒസുൻ സ്വദേശിയായ ഒലകുൻമി അലി കഴിഞ്ഞിരുന്നത്. എല്ലാ ദിവസവും രാത്രി അലി പാലത്തിനടയിൽ കിടന്ന് തന്റെ കഷ്ടപ്പാടിനെയും ദുരിതത്തെയും, ഇരുളടഞ്ഞ ഭാവിയെയും കുറിച്ച് ചിന്തിക്കുമായിരുന്നു. എത്രകാലം ഇങ്ങനെ മുന്നോട്ട് പോകുമെന്ന് അദ്ദേഹത്തിന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. എന്നാൽ, അലിയുടെ തലവര മാറാൻ അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ഭാഗ്യം ലാഗോസ് ആസ്ഥാനമായുള്ള ഫാഷൻ...

‘കോഴികൾ മുട്ടയിടുന്നത് നിർത്തി’; പരാതിയുമായി പോലീസിനെ സമീപിച്ച് കർഷകൻ

കോഴി മുട്ടയിടുന്നില്ല എന്ന് പോലീസിന് മുന്നിൽ ഒരു പരാതി വന്നതായി ഇതുവരെ കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു പരാതി ഉന്നയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിൽ കോഴി ഫാം നടത്തുന്ന ഒരു കർഷകൻ. തന്റെ ഫാമിലെകോഴികൾ മുട്ടയിടുന്നത് നിർത്തിയെന്ന് പറഞ്ഞാണ് മഹാരാഷ്ട്രയിലെപൂനെ ജില്ലയിൽ നിന്നുള്ള കർഷകൻ പൊലീസിന് വിചിത്രമായ ഈ പരാതി നൽകി. ഒരു പ്രത്യേക കമ്പനി നിർമിച്ച തീറ്റ...

അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാം, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവർ രേഖകൾ കൈവശം സൂക്ഷിക്കണം, വാരാന്ത്യ കർഫ്യു നിയന്ത്രണം കൂടുതൽ കർശനമാക്കി പൊലീസ്

തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഏറ്റവും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് പൊലീസ് നിര്‍ദ്ദേശിക്കുന്നത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറന്നാല്‍ മതി. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കു പോകുന്നവര്‍ ഐഡി കാര്‍ഡ് പരിശോധനയില്‍ കാണിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. നാളെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്...

പൊലീസ് നായ മണം പിടിച്ചെത്തിയാൽ പിടിക്കപ്പെടാതിരിക്കാൻ അൻവർ ഒരു ബുദ്ധി കാണിച്ചു, സുബീറയുടെ മൊബൈൽ ഉപയോഗിക്കാൻ അറിയാത്തതിനാൽ മറ്റൊരു പണിയും

വളാഞ്ചേരി: ജോലിക്കു പോയ യുവതിയെ വഴിയിൽ തടഞ്ഞ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചിട്ട പ്രതി കുഴൽക്കിണറിൽ ഉപേക്ഷിച്ച മൊബൈൽ ഫോൺ വീണ്ടെടുക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. കൊല്ലപ്പെട്ട ആതവനാട് ചോറ്റൂരിലെ സുബീറ ഫർഹത്തിന്റെ(21) മൊബൈൽ ഫോൺ ഉപയോഗിക്കാൻ പ്രതിക്ക് അറിയില്ലായിരുന്നു. അതിനാൽ മൃതദേഹം കുഴിച്ചിട്ടതിന് സമീപത്തെ ക്വാറിയിലെ കുഴൽക്കിണറിൽ തള്ളുകയായിരുന്നു. പിന്നാലെ വലിയ കല്ലുകളുമിട്ടു....

ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തി 4 ഗൾഫ് രാജ്യങ്ങൾ; വലഞ്ഞ് മലയാളികളടക്കമുള്ളവർ

ഗൾഫിലെ നാല് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയതോടെ  മലയാളികളടക്കം ആയിരക്കണക്കിനുപേരാണ് വലയുന്നത്. ജോലി തേടിയും കുടുംബാംഗങ്ങളെ സന്ദർശിക്കാനുമായി ടിക്കറ്റെടുത്തവർ ഇനിയും കാത്തിരിക്കേണ്ടിവരും. യുഎഇ, സൗദിഅറേബ്യ, കുവൈത്ത്, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്.ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് യുഎഇയും ഒമാനും കഴിഞ്ഞദിവസങ്ങളിലായി ഇന്ത്യക്കാർക്ക് പ്രവേശനവിലക്ക് പ്രഖ്യാപിച്ചത്. സൌദിയും കുവൈത്തും ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതമായി...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img