Latest news

സോളാര്‍ തട്ടിപ്പ് കേസ്; സരിതയ്ക്ക് ആറുവർഷം കഠിന തടവ്, 40,000 രൂപ പിഴ

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിതയ്ക്ക് ആറുവർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. 40,000  രൂപ പിഴയും സരിത അടയ്ക്കണം. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറന്‍റീനില്‍ ആയതിനാൽ വിധി പിന്നീട് പ്രഖ്യാപിക്കും. സോളാർ കേസില്‍  സരിത കുറ്റക്കാരിയെന്ന് വ്യക്തമാക്കിയ കോടതി മുന്നാം പ്രതി മണിമോനെ...

കേരളത്തിൽ ജനിതകമാറ്റം വന്ന വൈറസ് 10 ജില്ലകളിൽ, വ്യാപനം രൂക്ഷമായത് ഒരു മാസത്തിനിടെ

തിരുവനന്തപുരം: ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്‍റെ ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617 കേരളത്തില്‍ 10 ജില്ലകളില്‍ കണ്ടെത്തി. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണിത്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം ഉണ്ടായത് കഴിഞ്ഞ ഒരു മാസത്തിനിടെയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിതീവ്ര വ്യാപന ശേഷി, രോഗ...

മിഡ്-സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ; ‘വമ്പന്‍ സ്രാവുകള്‍’ റോയല്‍സിലേക്ക്

ഐ.പി.എല്‍ 14ാം സീസണിലെ അഞ്ച് മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയാകുമ്പോള്‍ സൂപ്പര്‍ താരങ്ങളെ നഷ്ടപ്പെട്ട് പരുങ്ങലിലായിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ലിയാം ലിവിംഗ്സ്റ്റന്‍, ആന്‍ഡ്രൂ ടൈ എന്നിവരെയാണ് രാജസ്ഥാന് സീസണില്‍ നഷ്ടമായത്. ഇവരുടെ നികവ് നികത്താന്‍ മറ്റ് ടീമുകളെ ആശ്രയിക്കാനുള്ള നീക്കത്തിലാണ് റോയല്‍സ്. മിഡ്-സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മറ്റു ടീമുകളില്‍...

പീഡിപ്പിച്ച പെണ്‍കുട്ടിയെത്തന്നെ വിവാഹം കഴിച്ചു; യുവാവിന് എതിരെയുള്ള പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുകയാണെന്ന് അറിയിച്ച യുവാവിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. നടപടികള്‍ റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയും പരാതിക്കാരനായ പിതാവും ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് യുവാവിനെതിരായ കേസും കുറ്റപത്രവും കോടതി റദ്ദാക്കിയത്. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ പ്രായോഗികമായ...

കോവിഡ്: വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വൈറസ് എയറോസോളിന്റെ രൂപത്തില്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ടെന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് വീട്ടിലിരിക്കേണ്ട സമയമാണെന്നും ആരെയും ക്ഷണിച്ചുവരുത്തരുതെന്നും അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്നും നിതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തെ കുറിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം...

ഇന്ത്യയില്‍ നിന്ന് ഖത്തറിലെത്തുന്നവര്‍ക്ക് രണ്ട് നിബന്ധനകള്‍; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. നേരത്തേ ഇത് സംബന്ധമായ വാര്‍ത്ത ഗള്‍ഫ് മലയാളി പുറത്തുവിട്ടിരുന്നു. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഖത്തറിലേക്ക് വരുന്ന ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാര്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് ഖത്തര്‍...

വോട്ടെണ്ണൽ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ലാദ പ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമീഷൻ

ദില്ലി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള ആഹ്ലാദപ്രകടനങ്ങൾ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ ദിനത്തിലും ശേഷവും ഉള്ള  പ്രകടനങ്ങൾ വിലക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. ഇന്ന് രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര യോ​ഗം ചേർന്നിരുന്നു. ഇന്നലെ മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ പാളിച്ച ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം....

സ്വര്‍ണവില വീണ്ടും കുറഞ്ഞു; അഞ്ചുദിവസത്തിനിടെ 520 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍  വീണ്ടും ഇടിവ്. തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. ഗ്രാം വില 15 രൂപ കുറഞ്ഞ് 4445 രൂപയായി. വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് രേഖപ്പെടുത്തിയത്. പവന് 36,080...

കേരളത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; അറിയാം നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കേരളം ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്. അറിയാം നിയന്ത്രണങ്ങള്‍ സിനിമ തിയറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്‍പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും പള്ളികളില്‍ പരമാവധി 50 പേരെയേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളില്‍ ഇതിലും ചുരുക്കണം. കടകളും ഹോട്ടലുകളും രാത്രി 7.30...

പാനൂർ മൻസൂർ വധക്കേസിലെ പ്രതി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങൾക്ക് തീയിട്ടു

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശികനേതാവുമായ പി പി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങൾക്ക് അജ്ഞാതർ തീയിട്ടു. വീടിന് പിന്നിലെ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ഒരു കാറും രണ്ട് ബൈക്കിനുമാണ് തീയിട്ടത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. കണ്ണൂർ മുക്കിൽപ്പീടികയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് പിന്നിലെ ഷെഡ്ഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ...
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img