Latest news

ചികിത്സ ലഭിക്കാതെ കോവിഡ് രോഗി മരിച്ചു; ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ച് ബന്ധുക്കള്‍-വീഡിയോ

കോവിഡ് രണ്ടാം തരംഗം രാജ്യതലസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ആശുപത്രികൾ തിങ്ങിനിറഞ്ഞതിനാൽ നിരവധി പേരാണ് ചികിത്സ ലഭിക്കാതെ മരിച്ചു വീഴുന്നത്. ഇത് ബന്ധുക്കളെ പ്രകോപിപ്പിക്കുകയും ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുന്നതിലേക്കുവരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. അത്തരത്തിലൊരു സംഭവമാണ് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ നടന്നത്. കിടക്കകളുടെ അഭാവം കാരണം ഐ.സി.യുവിൽ പ്രവേശനം ലഭിക്കാതെ 62കാരി മരണത്തിന് കീഴടങ്ങിയതില്‍ അക്രമാസക്തരായ...

‘ഇന്ത്യ എന്റെ രണ്ടാം വീട്’; കമ്മിന്‍സിന് പിന്നാലെ സഹായഹസ്തവുമായി ബ്രറ്റ് ലീ

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്ക്  സഹായ ഹസ്തവുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീ. 41 ലക്ഷത്തോളം രൂപയാണ് ലീ സംഭാവന നല്‍കിയത്. രാജ്യത്തെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മേടിക്കാനാണ് തുക നല്‍കുന്നതെന്ന് ലീ വ്യക്തമാക്കി. ഇന്ത്യ രണ്ടാം വീടാണെന്നും ലീ കുറിപ്പില്‍ പറയുന്നു. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍...

കൊവിഡ് മരണം കൂടുന്നു; പാര്‍ക്കുകളും പാര്‍ക്കിംഗ് ഏരിയകളും ശ്മശാനമാക്കി ദല്‍ഹി സര്‍ക്കാര്‍

ന്യൂദല്‍ഹി: കൊവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ദല്‍ഹി. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരണപ്പെട്ടത്. ഇതോടെ ദല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും പാര്‍ക്കുകളും വാഹന പാര്‍ക്കിംഗ് ഏരിയകളും താല്‍ക്കാലിക ശ്മശാനങ്ങളാക്കി സര്‍ക്കാര്‍ മാറ്റി. ദല്‍ഹിയിലെ ശ്മശാനങ്ങളില്‍ ഒരു ദിവസം സംസ്‌ക്കരിക്കാന്‍ ഉള്ള മൃതദേഹങ്ങളെക്കാള്‍ ഇരട്ടിയാണ് നിലവില്‍ പല ശ്മശാനങ്ങളിലും...

മകന്‍ ബൈക്കോടിച്ചതിന് വാഹന ഉടമയായ മാതാവിന് ഒരുദിവസം തടവും 25000 രൂപ പിഴയും ശിക്ഷ

ബേഡകം: പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്കോടിച്ച് പിടിച്ച കേസില്‍ വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും 25000 രൂപ പിഴയും. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാര്‍ത്ഥി ഓടിച്ച കുറ്റത്തിനാണ് മാതാവിന് കോടതി പിഴയിട്ടത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് 2020 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് നിന്ന് വാഹനം ഓടിച്ചുവന്ന...

പ്രവാസികള്‍ക്ക് തിരിച്ചടി; ഗള്‍ഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാള്‍

കാഠ്മണ്ഡു: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. നേപ്പാള്‍ വഴി ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം വ്യക്തമാക്കി. നാളെ രാത്രി മുതല്‍ ഇത്തരത്തിലുള്ള യാത്രകള്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് നേപ്പാള്‍ ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളില്‍ എത്തിയ മുഴുവന്‍ ഇന്ത്യാക്കാരും രാജ്യം വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍...

അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വനിതാഡോക്ടര്‍ മരിച്ചു

മേല്‍പ്പറമ്പ്: അസുഖം ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മേല്‍പ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയും തലശേരി സ്വദേശിനിയുമായ ഡോ. മഹ(26)ആണ് മരിച്ചത്. തലശ്ശേരിയിലെ ബഷീറിന്റെ മകളും കോട്ടിക്കുളം ബക്കര്‍ ഹോസ്പിറ്റല്‍ ഉടമ ഡോ. അബൂബക്കറിന്റെ മകന്റെ ഭാര്യയുമാണ് ഡോ. മഹ. എട്ട് മാസം മുമ്പായിരുന്നു ഡോ. സവാഫറുമായുള്ള വിവാഹം. രണ്ടുപേരും എം.ബി.ബി.എസ്....

അകലാതെ ആശങ്ക, കേരളത്തിൽ ഇന്ന് 32,819 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍ഗോഡ് 906 പേർക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് വളർത്തൽ : ഒരാൾ പിടിയിൽ

പാനൂർ: വീട്ടുപറമ്പിൽ 71 കഞ്ചാവ്​ ചെടികൾ നട്ടുനനച്ച്​ വളർത്തിയയാളെ എക്​സൈസ്​ സംഘം അറസ്റ്റ്​ ചെയ്​തു. പാനൂർ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷ​ന്‍റെ വീട്ടിൽനിന്നാണ്​ കഞ്ചാവ് ചെടികൾ കണ്ടെടുത്തത്​. നീലച്ചടയൻ വിഭാഗത്തിൽപെട്ട രണ്ട് മീറ്ററിലധികം നീളമുള്ള ചെടികളാണ് എല്ലാം. വീടിന്‍റെ പിറകുവശത്താണ്​ ഇവ നട്ടുവളർത്തിയത്​. രാത്രി സമയത്ത് അരവിന്ദാക്ഷൻ ചെടികൾ പരിചരിക്കാറുണ്ടായിരുന്നുവെന്ന്​ അയൽവാസികൾ പറഞ്ഞു. നേരത്തെ ഓ​ട്ടോ...

ആംബുലന്‍സോ വാഹനങ്ങളോ ഇല്ല; സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ശ്മശാനത്തിലെത്തിച്ച് ബന്ധുക്കള്‍-വീഡിയോ

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് സ്ത്രീയുടെ മൃതദേഹം ബൈക്കിൽ ഇരുത്തി ശ്മശാനത്തിലെത്തിച്ച് ബന്ധുക്കള്‍. ആശുപത്രിയിൽനിന്ന് മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ കുടുംബത്തിന് ആംബുലന്‍സോ മറ്റു വാഹനങ്ങളോ ലഭിച്ചില്ല. തുടര്‍ന്ന് മകനും മരുമകനും ചേർന്ന് മൃതദേഹം ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. കോവിഡ് രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 50കാരിയായ സ്ത്രീയെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെയാണ് അവരെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍...

ആളുകള്‍ ദുരിതമനുഭവിക്കുമ്പോൾ ഐപിഎലിന് പണമൊഴുക്കുന്നതെങ്ങനെ? ആൻഡ്രൂ ടൈ

മുംബൈ∙ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയിൽ ആളുകൾ ആശുപത്രികളിൽ ഇടം ലഭിക്കാതെ വലയുമ്പോൾ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പേരിൽ വിവിധ കമ്പനികളും സർക്കാരും വൻതോതിൽ പണമൊഴുക്കുന്നതിനെ ചോദ്യം ചെയ്ത് രാജസ്ഥാൻ റോയൽസിന്റെ ഓസ്ട്രേലിയൻ താരം ആൻഡ്രൂ ടൈ. കോവിഡ് വ്യാപനത്തിനിടെ ‘വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി’ ആൻഡ്രൂ ടൈ നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിനു...
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img