Latest news

പെട്രോള്‍ വില നൂറുകടന്നതില്‍ പ്രതിഷേധം; ഹെല്‍മറ്റ് ഉയര്‍ത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കേരളത്തില്‍ പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധവുമായി കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പെട്രോള്‍ പമ്പില്‍ സ്‌കൂട്ടറിനടുത്ത് ഹെല്‍മറ്റും ഉയര്‍ത്തിക്കാണിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ ചിത്രവും കുറിപ്പും പങ്കുവെച്ചത്. ക്രിക്കറ്റ് താരങ്ങള്‍ സെഞ്ച്വറി തികച്ചാല്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു ഉണ്ണിത്താന്റെ പ്രതിഷേധം. പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സെഞ്ച്വറിയടിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കാതെ ചക്കിക്കൊത്ത ചങ്കരനാണെന്നും...

സംസ്ഥാനത്ത് കോവിഡ് മരണം പതിനായിരം കടന്നു; ഇന്ന് 9313 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ദോഹയിലേക്ക് ചരസ് കടത്താന്‍ ശ്രമം; രണ്ട് കാസര്‍കോട് സ്വദേശികള്‍ ബംഗളൂരുവില്‍ പിടിയില്‍

ബം​ഗളൂരു: ദോഹയിലേക്ക് ചരസ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികള്‍ ബെം​ഗളൂരുവില്‍ പിടിയില്‍. കാസർകോട് സ്വദേശികളായ ആർ ഖാൻ, എസ് ഹുസ്സൈൻ എന്നിവരാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. ഇവരില്‍ നിന്ന് 3.8 കിലോ ചരസാണ് പിടികൂടിയത്. ബാഗുകളില്‍ ചരസ് കടത്താനായിരുന്നു ശ്രമം.

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; നിലവിലെ നിയന്ത്രണങ്ങൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം. ഇത് പ്രകാരമാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിൽ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ...

മകനെതിരെയുള്ള അന്വേഷണം, സുരേന്ദ്രന് കാലം കരുതി വെച്ച പ്രതിഫലം: പഴയ ആരോപണം ഓർമ്മപ്പെടുത്തി തിരുവഞ്ചൂരിന്റെ മകൻ

കൊടകര കുഴല്‍പണക്കേസില്‍ ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന്‍ കെ.എസ് ഹരികൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. 2013 – ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ കെ.സുരേന്ദ്രൻ തനിക്കെതിരെ നട്ടാൽ കുരുക്കാത്ത കെട്ടു കഥകൾ മാധ്യമങ്ങളിൽ...

സുന്ദരയ്ക്ക് കോഴ: കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി; കോടതി ഉത്തരവ് വിവി രമേശന്റെ ഹർജിയിൽ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന സിപിഎം നേതാവ് വിവി രമേശന്റെ ഹർജിയിലാണ് കോടതി ഉത്തരവ്. മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകിയ...

നൂറ് കടന്ന് പെട്രോൾ വില; കേന്ദ്ര സർക്കാരിന് എതിരെ പ്രതിഷേധം ഉയരണമെന്ന് ഡി.വൈ.എഫ്.ഐ

തുടർച്ചയായി പെട്രോൾ വില വർദ്ധനയ്‌ക്കൊടുവിൽ കേരളത്തിലും വില നൂറ് കടന്നതിന് പിന്നാലെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വൻകിട കോർപ്പറേറ്റുകൾക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അടിക്കടി ഉയർത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളർച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വർദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മോദി രാജ്യത്തോടായി സംസാരിക്കും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. കൊവിഡ് രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കാൻ പ്രധാനമന്ത്രി എത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിലുള്ള എന്തെങ്കിലും സന്ദേശമാണോ അതല്ല സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനങ്ങൾക്കായാണോ...

ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം; ഉയര്‍ന്ന വ്യാപനശേഷി, ആശങ്ക

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെയാണ് കണ്ടെത്തിയത്. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജനിതകശ്രേണീകരണത്തിലാണ് ഇത് കണ്ടെത്തിയത്. ബ്രസീല്‍, ബ്രിട്ടന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് വന്നവരിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. എലിവര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയില്‍ പരീക്ഷിച്ച് ഇതിന്റെ തീവ്രത വിലയിരുത്തി. ഭാരം കുറയാന്‍...

പാതയോരത്ത് കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തിയ ‘പ്രകൃതി സ്നേഹികളെ’ എക്സൈസ് തിരയുന്നു

കൊല്ലം: പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് കഞ്ചാവ് ചെടി നട്ട യുവാക്കളെ തിരഞ്ഞ് എക്സൈസ് വകുപ്പ്. മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് കഞ്ചാവ് ചെടി നട്ടത്. മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്. യുവാക്കളുടെ പ്രവർത്തിയിൽ സംശയം തോന്നിയ നാട്ടുകാരാണ് എക്സൈസിൽ വിവരം അറിയിച്ചത്. എക്സൈസ് കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ...
- Advertisement -spot_img

Latest News

പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...
- Advertisement -spot_img