Latest news

സെഞ്ച്വറിയടിച്ച് കേരളവും; പെട്രോള്‍ വില നൂറു കടന്നു

തിരുവനന്തപുരം: പെട്രോള്‍ വിലയില്‍ സെഞ്ച്വറിയടിച്ച് കേരളവും. തിരുവനന്തപുരം പാറശ്ശാലയിലാണ് പെട്രോള്‍ വില നൂറ് കടന്നത്. തമിഴ്‌നാട് – കേരള അതിര്‍ത്തിയിലാണ് പെട്രോള്‍ വില 100 കടന്നത്. ഡീസലിന് 95.62 രൂപയായി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില...

ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ആരാധനാലയങ്ങൾ തുറന്നു; നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ഒരാഴ്ച്ച കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുളള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറക്കാൻ അനുമതിയുളളത്. പരമാവധി 15 പേർക്കായിരിക്കും പ്രവേശനം. ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി ദിവസം 300 പേർക്ക് പ്രവേശനാനുമതി ഉണ്ട്. അതേസമയം, രോഗവ്യാപന തോതിൽ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം...

തൊട്ടിലില്‍ ഉറക്കിക്കിടത്തിയ കുഞ്ഞ് മുറ്റത്തിറങ്ങി; മീന്‍കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കൊല്ലം: മീന്‍ വളര്‍ത്താനായി വീട്ടു മുറ്റത്തുണ്ടാക്കിയ കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൊല്ലം അഞ്ചലില്‍ പനച്ചവിള സ്വദേശിയായ വിഷ്ണുവിന്‍റെയും ശ്രുതിയുടെയും മകനായ ഒരു വയസുകാരന്‍ ശ്രേയേഷ് ആണ്  മീന്‍ കുളത്തില്‍ മുങ്ങി മരിച്ചത്. തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞ് വീട്ടുകാരറിയാതെ മുറ്റത്തിറങ്ങിയപ്പോഴായിരുന്നു അപകടം. അലങ്കാര മല്‍സ്യങ്ങളെ വളര്‍ത്താനായി വീട്ടുമുറ്റത്ത് വിഷ്ണു നിര്‍മിച്ചതാണ്  കുളം. ഉച്ചയ്ക്ക് വീടിനുളളില്‍...

എം.എസ്.എഫ്. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ.ഇ.ഒ. ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

ഉപ്പള: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഓൺലൈൻ വിദ്യഭ്യാസത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എഇഒ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തത്. മൊബൈൽ,ഡാറ്റാ റീച്ചാർജ്,മൊബൈൽ റേഞ്ച് തുടങ്ങിയ  പ്രശ്നങ്ങൾ കാരണം വിദ്യഭ്യാസം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനമോ സഹായമോ...

വാടക കുടിശ്ശിക നല്‍കിയില്ല; ബായാര്‍പദവിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിപ്പിച്ചു

ബായാര്‍: വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ബായാര്‍പദവിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിപ്പിച്ചു. ബായാറിലും പരിസരത്തും നടക്കുന്ന ഗുണ്ടാ അക്രമവും പശു, മണല്‍ കടത്ത് സംഘങ്ങളെയും തടയുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നുവര്‍ഷം മുമ്പ് ബായാര്‍ പദവില്‍ പള്ളിയുടെ കീഴിലുള്ള കെട്ടിടത്തില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. 2000 രൂപയായിരുന്നു മാസവാടക. വാടക ആദ്യഘട്ടത്തില്‍ ബായാറിലെ വ്യാപാരികള്‍ ചേര്‍ന്നാണ്...

പൊലീസിന്റെ മൂന്നാംമുറ, നാല്‍പ്പതുകാരനെ ലാത്തി കൊണ്ട് അടിച്ച് കൊന്നു; സേലം സ്വദേശി മുരുകേശനാണ് മരിച്ചത്.. ദൃശ്യങ്ങൾ പുറത്ത്

തമിഴ്‌നാട്ടില്‍ 40കാരനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. സേലം സ്വദേശി മുരുകേശനെയാണ് പൊലീസ് ഒരു മണിക്കൂറോളം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് സാരമായ പരുക്കേറ്റ മുരുകേശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സേലം ചെക്ക് പോസ്റ്റിന് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവന്നത്. തല്ലരുതെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ പൊലീസുകാരനെ മുരുകേശനെ തുടര്‍ന്നും മര്‍ദ്ദിക്കുന്നത് വീഡിയോയില്‍...

‘ക്രിസ്റ്റ്യാനോ റൊണാൾഡോ’യുടെ പേരില്‍ വെള്ളകുപ്പി പുറത്തിറക്കി സ്വീഡിഷ് കമ്പനി; പരസ്യം ഹിറ്റ്

വാര്‍ത്തസമ്മേളനത്തിനിടെ കൊക്ക കോള കുപ്പികള്‍ മാറ്റിവെച്ച് വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീഡിയോ വൈറലായതോടെ വലിയ നഷ്ടമാണ് കൊക്ക കോള കമ്പനി നേരിട്ടത്. താരത്തിന്‍റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവരികയും കൊക്ക കോള കമ്പനി വിശദീകരണവും പുറത്തിറക്കിയിരുന്നു. റൊണോള്‍ഡോയുടെ നടപടിയിലൂടെ കൊക്ക കോളക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ഇപ്പോഴിതാ ക്രിസ്റ്റ്യാനോയുടെ...

മക്കയിൽ മലയാളി നഴ്സിൻറെ ആത്മഹത്യ; സ്ത്രീധന പീഡനം കാരണമെന്ന് കുടുംബം, പൊലീസില്‍ പരാതി നല്‍കി

കൊല്ലം: മക്കയിൽ മലയാളി നഴ്സ് ജീവനൊടുക്കിയത്  സ്ത്രീധന പീഡനം മൂലമാണെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിനെ വീഡിയോ കോൾ വിളിച്ചു കൊണ്ട് മുഹ്സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. മുഹ്സിനയുടെ ഭര്‍ത്താവ് സമീര്‍ റിയാദിലാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞു...

സംസ്ഥാനത്ത് ഇന്ന് 12,787 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

നിക്ഷേപ തട്ടിപ്പ്‌: പണം നഷ്‌ടമായവര്‍ ഖമറുദ്ദീന്റെ വീടുവളഞ്ഞു; 35 പേര്‍ക്കെതിരെ കേസ്‌

ചെറുവത്തൂര്‍: മഞ്ചേശ്വരത്തെ മുന്‍ എം എല്‍ എയും മുസ്ലീംലീഗുനേതാവുമായ എം സി ഖമറുദ്ദീന്റെ വീടു വളഞ്ഞ സംഭവത്തില്‍ 35 പേര്‍ക്കെതിരെ ചന്തേര പൊലീസ്‌ കേസെടുത്തു. എം സി ഖമറുദ്ദീന്റെ ഭാര്യ റംലയുടെ പരാതിയിന്മേലാണ്‌ കേസെടുത്തത്‌. ഇന്നലെ ഉച്ചയോടെ എടച്ചാക്കൈയിലുള്ള എം സി ഖമറുദ്ദീന്റെ വീടാണ്‌ വളഞ്ഞത്‌. ഖമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങിയവരാണ്‌...
- Advertisement -spot_img

Latest News

‘ജനവിധി വലിയ ഉത്തരവാദിത്തം, ജനക്ഷേമത്തിനാകട്ടെ ഭരണം’; മുഖ്യമന്ത്രി വിജയിക്ക് ആശംസകളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...
- Advertisement -spot_img