Latest news

കര്‍ണാടകത്തില്‍ കൂടുതല്‍ ഇളവുകള്‍; കല്ല്യാണത്തിന് 100 പേര്‍, മാളുകളും കടകളും നിയന്ത്രണങ്ങളോടെ തുറക്കാം

ബെംഗളൂരു: കർണാടകത്തിൽ കൂടുതൽ ലോക്ഡൌണ്‍ ഇളവുകൾ പ്രഖ്യാപിച്ചു. മാളുകൾ,കടകൾ, സ്ഥാപനങ്ങൾ എന്നിവ കർശന നിയന്ത്രണങ്ങളോടെ തുറക്കാം. കായിക താരങ്ങൾക്ക് പരിശീലനത്തിനായി സ്റ്റേഡിയങ്ങൾ, പൂളുകൾ, സ്പോർട്സ് കോംപ്ലസുകള്‍ എന്നിവ തുറക്കും. കല്ല്യാണത്തിന് നൂറു പേർക്ക് പങ്കെടുക്കാം. സ്‌കൂൾ , കോളേജുകൾ, പൊതുചടങ്ങുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് വിലക്ക് തുടരും. രാജ്യത്ത് 44,111 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന...

ഇന്ത്യയിലെ 95 ശതമാനം മുസ്ലിംകളും തങ്ങള്‍ ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്ന് പഠനം

ഇന്ത്യയിലെ 95ശതമാനം മുസ്ലിംകളും തങ്ങള്‍ ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരെന്ന് പഠനം. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്‍റര്‍ അടുത്തിടെ പുറത്തുവിട്ട സര്‍വ്വേഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ മതവിഭാഗമായ മുസ്ലിം മതവിശ്വാസികളും ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരാണ്. രാജ്യത്തെ ഏറ്റവും വലിയ മതവിഭാഗമായ ഹിന്ദുക്കളുമായി സങ്കീര്‍ണമായ ചരിത്രങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ സംസ്കാരം മറ്റെന്തിനേക്കാളും...

നാലു രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി

റിയാദ്: കോവിഡ് വകഭേദ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഉള്‍പ്പടെ നാലു രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. നാളെ രാത്രി 11 മണി മുതല്‍ യാത്ര നിയന്ത്രണം നിലവില്‍ വരും. ഈ രാജ്യങ്ങളില്‍ 14...

സംസ്ഥാനത്ത് ഇന്ന് 12,456 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്ന് 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം

കൊവിഡിനെതിരെ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്നു 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം. പഞ്ചാബ്‌ സര്‍ക്കാര്‍, ഛണ്ഡീഗഡിലെ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ എജുക്കേഷനുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ കൊവിഡ് ബാധിച്ചുള്ള മരണത്തില്‍ നിന്നും 98 ശതമാനം സംരക്ഷണം ലഭിക്കും. ആദ്യ ഡോസ്...

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35440 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4430 രൂപയില്‍ എത്തി. കഴിഞ്ഞ മുന്നു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 440 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം...

ലക്ഷ്യമിട്ടത് ചെർക്കളയിലെ എടിഎം എന്ന് സൂചന; കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി

ചെർക്കള: (www.mediavisionnews.in) ആളൊഴിഞ്ഞ കെട്ടിടത്തിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഉപ്പളയിലെ അബ്ദുൽ റൗഫ് (മീശ റൗഫ്-43), മഞ്ചേശ്വരം പാവൂരിലെ അബ്ദുൽ ഖാദർ (33) എന്നിവരെയാണ് ചെങ്കള ബാലടുക്കയിൽ നിന്നു പിടിയിലായത്. ഹാമർ, അരമീറ്റർ നീളത്തിലുള്ള കമ്പിപ്പാര, സ്ക്രൂ ഡ്രൈവർ...

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗൺ. രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യബസുകൾ സർവീസ് നടത്തില്ല. കെഎസ്ആർടിസി  പരിമിതമായി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് ഏഴ് മണി വരെ പ്രവർത്തിക്കും. ആരാധനാലയങ്ങൾ തുറക്കാം....

അഭിമുഖത്തിൽ നിമിഷ ഫാത്തിമയെ വെടിവച്ച് കൊല്ലണമെന്ന് റിപ്പോർട്ടർ: മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി അമ്മ (വീഡിയോ)

തിരുവനന്തപുരം: അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ റിപ്പോർട്ടറുടെ മൈക്ക് പിടിച്ചുവാങ്ങി കാമറ തട്ടിമാറ്റി നിമിഷ ഫാത്തിമയുടെ അമ്മ. ഭർത്താവിനൊപ്പം ഐഎസിൽ ചേർന്ന്, ഭർത്താവ് മരിച്ച ശേഷം അഫ്ഗാൻ ജയിലിൽ കഴിയുകയാണ് നിമിഷ ഫാത്തിമ. നിമിഷ ഫാത്തിമയെ ഇന്ത്യയിൽ എത്തിക്കുകയല്ല, മറിച്ച് വെടിവച്ച് കൊല്ലുകയാണ് വേണ്ടതെന്നതുമടക്കമുള്ള പരാമർശങ്ങളാണ് 'വ്യൂ പോയിന്‍റ്' എന്ന ഓൺലൈനിന്‍റെ അഭിമുഖത്തിനിടെ റിപ്പോർട്ടർ...

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: ഇന്ത്യയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ഉടന്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ്

ദുബായ്: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കില്ലെന്ന് ദുബായിയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇതോടെ യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിലായിരി്ക്കുകയാണ്. നേരത്തെ ഈ മാസം ഏഴു മുതല്‍ സര്‍വീസ് പുനരാരംഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് അറിയിച്ചിരുന്നു. യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് വരാന്‍...
- Advertisement -spot_img

Latest News

‘ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുന്നു, എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍’; രാഹുൽ ഗാന്ധി

ദില്ലി: ഇന്നലത്തെ പ്രസ്താവന പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണെന്ന് രാഹുൽ ഗാന്ധി.  ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുകയാണ്. എന്തു വാങ്ങണം എവിടെ പോകരുത്...
- Advertisement -spot_img