Latest news

ആറുവയസുകാരി ഷാള്‍ കുരുങ്ങി മരിച്ചതല്ല, കൊലപാതകം; പ്രതി മരണവാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞ അയല്‍വാസി

വണ്ടിപ്പെരിയാര്‍: ചുരക്കുളം എസ്റ്റേറ്റില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്റ്റേറ്റില്‍ അര്‍ജുന്‍ (21)ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തില്‍ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ...

സംസ്‌കരിക്കാന്‍ നേരത്ത് കുഞ്ഞിന് ജീവന്‍; മാസം തികയാതെ പ്രസവിച്ചതിനാല്‍ മരിച്ചുവെന്ന് ആശുപത്രി

കുമളി: മരിച്ചെന്ന് കരുതി പ്ലാസ്റ്റിക് ബക്കറ്റിലാക്കി ആശുപത്രി അധികൃതര്‍ കൊടുത്ത വിട്ട ചോരക്കുഞ്ഞിന് സംസ്‌കരിക്കാന്‍ ഇരിക്കെ ജീവന്‍. മാസം തികയാതെ പ്രസവിച്ച പെണ്‍കുഞ്ഞിനെയാണ് ആശുപത്രിയില്‍ നിന്ന് കൊടുത്തുവിട്ടത്. കുഞ്ഞില്‍ ജീവന്റെ തുടിപ്പ് കണ്ട് കുടുംബക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തേനി മെഡിക്കല്‍ കോളെജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുഞ്ഞിപ്പോള്‍. തമിഴ്‌നാട് പെരിയകുളം സ്വദേശിയായ പിളവല്‍ രാജിന്റെ ഭാര്യ ആരോഗ്യ...

കാസര്‍കോട് വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ മൂന്നുപേരും മരിച്ചു, മൃതദേഹങ്ങള്‍ കണ്ടെത്തി

കാസര്‍കോട്: കാസർകോട് വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്നുപേരും മരിച്ചു. സന്ദീപ്, കാർത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറ് മണിയോയാണ് കാസർകോട് ഹാർബറിന് സമീപം ശക്തമായ തിരമാലയിൽപ്പെട്ട് മീൻപിടുത്ത ബോട്ട് മറിഞ്ഞ് മൂന്നുപേരെ കാണാതായത്. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി....

കോവിഡ് ടെസ്റ്റുമായി സഹകരിച്ചില്ലെങ്കിൽ കുമ്പള പഞ്ചായത്ത് പരിധിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും: പ്രസിഡണ്ട് താഹിറ യൂസുഫ്

കുമ്പള: നിലവിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പരിധിയിൽ കോവിഡ് പരിശോധന കുറവായതിനാൽ പോസിറ്റിവിറ്റി കൂടുതലായി കാണിക്കുകയാണന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസുഫ് പറഞ്ഞു. ലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധനയുമായി സഹകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയർന്ന സ്ഥിതിക്ക് പഞ്ചായത്ത് പരിതിയിലെ കളത്തൂർ സ്കൂൾ, കുമ്പള ടൗൺ പിബി കോംപൗണ്ട്, മൊഗ്രാൽ സ്ക്കൂൾ എന്നിവിടങ്ങളിൽ...

കോവിഡില്‍ തൊഴില്‍നഷ്ടം രൂക്ഷം; ഒന്നര വര്‍ഷത്തിനിടെ മടങ്ങിയെത്തിയത് 15 ലക്ഷം പ്രവാസികള്‍

അബുദാബി: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികളെന്ന് കണക്കുകള്‍. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ചിരുന്ന പ്രവാസിസമൂഹത്തിലെ വലിയൊരു ശതമാനം പേരും തൊഴില്‍ നഷ്ടമായാണ് മടങ്ങിയിട്ടുള്ളതെന്നത് സാഹചര്യത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്. 10 ലക്ഷത്തോളം പേരാണ് ജോലിനഷ്ടമായവരുടെ പട്ടികയിലുള്‍പ്പെടുന്നത്. ജൂണ്‍ 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണിത്. ഇവരില്‍ എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത്...

മുകേഷിനെതിരെ നടപടിയെടുക്കണം; ബാലാവകാശ കമ്മീഷന് പരാതി നല്‍കി എം.എസ്.എഫ്.

തിരുവനന്തപുരം: കൊല്ലം എം.എല്‍.എ. മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി എം.എസ്.എഫ്. സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച വിദ്യാര്‍ത്ഥിയോട് ഭീഷണിപ്പെടുത്തി സംസാരിച്ചെന്ന് കാണിച്ചാണ് എം.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പരാതി നല്‍കിയത്. മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എം.എസ്.എഫ്. കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ എം.എല്‍.എക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുമെന്ന് ലത്തീഫ്...

പി എസ്‌ സി അംഗത്വം 40 ലക്ഷം കോഴ വാങ്ങി വിറ്റെന്ന് ഐ‌എൻ‌എൽ സംസ്ഥാന നേതാവ്; അതിശയിപ്പിക്കുന്ന വ്യാജ ആരോപണമെന്ന് പാർട്ടി നേതൃത്വം

കോഴിക്കോട്: 40 ലക്ഷം രൂപ കോഴ വാങ്ങി പി.എസ്.സി അഗത്വം പാർട്ടി വിറ്റെന്ന് ആരോപണവുമായി ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി മുഹമ്മദ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നും അബ്‌ദുൾ സമദിൽ നിന്ന് ഇതിന്റെ ആദ്യ ഗഡുവായ 20 ലക്ഷം വാങ്ങിയെന്നുമാണ് മുഹമ്മദ് ആരോപിച്ചത്. ബാക്കി 20 ലക്ഷം അംഗത്വം ലഭിച്ച...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി നേതാക്കളെ ഉടൻ ചോദ്യം ചെയ്തേക്കും

മഞ്ചേശ്വരം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുന്ദരയെ അന്വേഷണസംഘം കർണാടകയിലെത്തിച്ചു തെളിവെടുത്തു. സുന്ദരയുടെ കുടുംബവീട് സ്ഥിതിചെയ്യുന്ന ദക്ഷിണ കന്നഡ ജില്ലയിലെ മുണ്ടൂരിലെത്തിയാണ് തെളിവെടുത്തത്. കോഴപ്പണത്തിൽനിന്ന് കുടുംബ വീടിന്റെ അറ്റകുറ്റപ്പണിക്കായി തുക നൽകിയെന്ന് സുന്ദര മൊഴി നൽകിയിരുന്നു. സുന്ദരയുടെ സഹോദരി പുത്രന് നൽകിയ പണം വീണ്ടെടുക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചത്....

കഴിഞ്ഞ മൂന്നുവര്‍ഷമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നു; ഇത്തവണ പ്രവാസി ഇന്ത്യക്കാരന് 40 കോടി

അബുദാബി: ബിഗ് ടിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ 20 മില്യന്‍ ദിര്‍ഹം മൈറ്റി മില്യനയറെ തെരഞ്ഞെടുത്തു. അബുദാബി ബിഗ് ടിക്കറ്റിന്റെ 229-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. 349886 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ രഞ്ജിത്ത് സോമരാജനാണ് ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായത്. ദുബൈയില്‍ താമസിക്കുന്ന രഞ്ജിത്തിനെ സമ്മാനവിവരം അറിയിക്കാനായി ബിഗ്...

40 കിലോ കഞ്ചാവുമായി രണ്ട്‌ കാ​സ​ർ​കോ​ട് സ്വദേശികൾ മംഗളൂരുവിൽ പിടിയിൽ

മംഗളൂരു : ചെറുനാരങ്ങ കയറ്റിയ പിക്കപ്പ് ജീപ്പിൽ കേരളത്തിലേക്ക് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 40 കിലോഗ്രാം കഞ്ചാവുമായി രണ്ട് കാസർകോട്ടുകാർ പിടിയിൽ. കമ്പല്ലൂർ സ്വദേശി ശിഹാബുദ്ദീൻ (32), കടുമേനി സ്വദേശി ലത്തീഫ് (38) എന്നിവരെയാണ് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഹരിറാം ശങ്കറിന്റെ നിർദേശത്തെതുടർന്ന് മംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഉർവ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടാരച്ചൗക്കി ചെക്ക്‌പോസ്റ്റിൽ...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img