പി എസ്‌ സി അംഗത്വം 40 ലക്ഷം കോഴ വാങ്ങി വിറ്റെന്ന് ഐ‌എൻ‌എൽ സംസ്ഥാന നേതാവ്; അതിശയിപ്പിക്കുന്ന വ്യാജ ആരോപണമെന്ന് പാർട്ടി നേതൃത്വം

0
197

കോഴിക്കോട്: 40 ലക്ഷം രൂപ കോഴ വാങ്ങി പി.എസ്.സി അഗത്വം പാർട്ടി വിറ്റെന്ന് ആരോപണവുമായി ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി മുഹമ്മദ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നും അബ്‌ദുൾ സമദിൽ നിന്ന് ഇതിന്റെ ആദ്യ ഗഡുവായ 20 ലക്ഷം വാങ്ങിയെന്നുമാണ് മുഹമ്മദ് ആരോപിച്ചത്. ബാക്കി 20 ലക്ഷം അംഗത്വം ലഭിച്ച ശേഷം ശമ്പളത്തിൽ നിന്നും വാങ്ങും.

എന്നാൽ ഇ.സി മുഹമ്മദിന്റെ ആരോപണത്തെ ഐ.എൻ.എൽ സംസ്ഥാന നേതൃത്വം പാടേ തള‌ളി. ആരോപണം വ്യാജവും അതിശയിപ്പിക്കുന്നതുമാണെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് എ.പി അബ്‌ദുൾ വഹാബ് പറഞ്ഞു.

അതേസമയം ആരോപണം പാർട്ടിയിലെ വിഭാഗീയത കാരണമാണെന്നാണ് സൂചന. പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും നാഷണൽ സെക്യുലർ കോൺഫറൻസ് പുനരുജ്ജീവിപ്പിക്കാൻ വിമതർക്ക് അവകാശമുണ്ടെന്ന് എ.പി അബ്ദുൾ വഹാബ് പറഞ്ഞു. അപ്രമാദിത്വമുള‌ള നേതൃത്വമല്ല പാർട്ടിക്കുള‌ളതെന്നും അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്‌ത് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അബ്‌ദുൾ വഹാബ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here