Latest news

മംഗളൂരുവില്‍ കാര്‍ അപകടത്തില്‍പെട്ട നിലയില്‍, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

മം​ഗളൂരു: മംഗളുരുവിൽ പ്രമുഖ വ്യവസായിയെ കാണാനില്ലെന്ന് പരാതി. മുൻ എംഎൽഎ മൊഹിയുദ്ദിൻ ബാവയുടെയും എംഎൽസി ബിഎം ഫാറൂഖിന്റെയും സഹോദരൻ ബിഎം മുംതാസ് അലിയെ ആണ് കാണാതായത്. മുംതാസ് അലിക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. മുംതാസ് അലിയുടെ കാർ മംഗളുരു കൂലൂർ പുഴ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടം പറ്റി കാറിന്റെ മുൻ വശത്ത്...

പ്രവാസി യാത്രക്കാർ ബാഗിൽ നിന്ന് നിർബന്ധമായും ഇവ ഒഴിവാക്കണം; പുതിയ നിർദേശവുമായി എമിറേറ്റ്സ് എയർലെെൻസ്

ദുബായ്: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി എമിറേറ്റ്സ് എയർലെെൻസ്. ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ പേജർ, വാക്കി ടോക്കി എന്നിവ നിരോധിച്ചു. ഇവ ചെക് ഇൻ ബാഗേജിലും കാബിൻ ലഗേജിലും കൊണ്ടുപോകാൻ പാടില്ല. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ നിരോധനം ബാധകമാണ്. ഇവ ബാഗിൽ കണ്ടെത്തിയാൽ പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. ലെബനനിലെ പേജർ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്ക്. ബെയ്റൂട്ട്...

ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്

പാരീസ്: യുദ്ധ നിയമങ്ങളൊക്കെ ലംഘിച്ച് അക്രമണം ശക്തമാക്കാനൊരുങ്ങുന്ന ഇസ്രയേലിനെ ലോകരാജ്യങ്ങളെല്ലാം കൈവിടുകയാണ്. ഇപ്പോഴിതാ ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തി വെച്ചിരിക്കുകയാണ് ഫ്രാൻസ്. പ്രസിഡന്റ് ഇമാനുവൽ മാക്രോണാണ് ആയുധകയറ്റുമതി നിർത്തിവെച്ച വിവരം അറിയിച്ചത്. ലബനാനിൽ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയെ മാക്രോൺ വിമർശിച്ചു. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്നും അതിനാൽ ഗാസയിലേക്കുള്ള ആയുധകയറ്റുമതി നിർത്തുകയാണെന്നും മാക്രോൺ വ്യക്തമാക്കി....

ഹരിയാനയിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് എക്സിറ്റ് പോളുകൾ, 55 മുതൽ 62 വരെ സീറ്റുകൾ, ബിജെപി തകർന്നടിയും

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹരിയാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും ഹരിയാനയില്‍ കോണ്‍ഗ്രസിന് അറുപതില്‍ അധികം സീറ്റ് ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് തനിച്ച് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട അംഗബലം ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടിന് ശേഷം തിരഞ്ഞെടുപ്പ് നടന്ന...

മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ സിപിഎം-ബിജെപി ബന്ധത്തിന് തെളിവെന്ന് വിഡി സതീശൻ; സർക്കാരിന് വിമർശനം

കാസർകോട്: മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ ഹർജിയിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പരിഹാസം. സംസ്ഥാനത്തുടനീളമുള്ള സിപിഎം - ബിജെപി ബാന്ധവത്തിൻ്റെ ഭാഗമാണ് കെ സുരേന്ദ്രനെതിരായ കേസിലെ വിധി. കേസിൽ സർക്കാർ ആവിശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്റെ നിലപാട് എന്തായിരുന്നുവെന്നും ചോദിച്ച അദ്ദേഹം കേസ് തള്ളിയതിൽ സർക്കാരിനെ പഴിച്ചു....

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് ആശ്വാസം. സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍...

കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വിടുതൽ ഹർജിയിൽ വിധി ഇന്ന്

കാസർകോട്: ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതൽ ഹർജിയിൽ വിധി ഇന്ന്. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണ് എന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും 2023 സെപ്റ്റംബറിൽ സമർപ്പിച്ച വിടുതൽ ഹർജിയിൽ കഴിഞ്ഞ ദിവസം വിധി പറയാൻ...

വിവാദങ്ങൾ കത്തുന്നു; സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികൾ, അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് വിവരം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിച്ചേക്കുമെന്ന മുന്നൊരുക്കത്തില്‍ സംസ്ഥാനത്ത് മുന്നണികള്‍. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. വയനാട് ലോക്സഭാ മണ്ഡലത്തിന് പുറമെ പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. വിവാദവിഷയങ്ങൾ കത്തിപ്പടരുന്നിതിനിടെയാണ് കേരളം വീണ്ടും ഉപതരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മുന്നണികൾ നേരത്തെ ചർച്ചകൾ തുടങ്ങി കമ്മിറ്റികളുണ്ടാക്കി റെഡിയാണ്. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത് തന്നെ ഉപതെരഞ്ഞെടുപ്പ്...

നിയമം മാറുന്നു; ഇനി ഏത് ഓഫീസിലും വാഹന രജിസ്ട്രേഷൻ ചെയ്യാം, ഇഷ്ടമുള്ള സീരീസ് തിരഞ്ഞെടുക്കാം

തിരുവനന്തപുരം: വാഹന ഉടമയുടെ സൗകര്യാർഥം സംസ്ഥാനത്തെ ഏത് മോട്ടോർവാഹന ഓഫീസിലും പുതിയ വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയുംവിധം കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ മാറ്റംവരുത്തുന്നു. ഉടമയുടെ മേൽവിലാസപരിധിയിലെ ഓഫീസിൽ മാത്രമാണ് ഇപ്പോൾ രജിസ്‌ട്രേഷൻ അനുവദിച്ചിട്ടുള്ളത്. ഭേദഗതിവന്നാൽ ഇഷ്ടമുള്ള രജിസ്ട്രേഷൻ സീരിസ് തിരഞ്ഞെടുക്കാനാകും. ജോലി, ബിസിനസ് ആവശ്യങ്ങൾക്ക് മാറി താമസിക്കേണ്ടിവരുന്നവർക്ക് സൗകര്യപ്രദമാകും പുതിയ പരിഷ്കാരം. എവിടെനിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ...

മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങി, പണമയയ്ക്കണമെന്ന് തട്ടിപ്പ് കോൾ; അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

ആ​ഗ്ര: ഫോൺ വഴിയുള്ള തട്ടിപ്പുകളിലൂടെ ആളുകൾക്ക് പണം നഷ്ടമാവുന്ന സംഭവങ്ങൾ സർവസാധാരണമാണ്. എന്നാൽ ഇത്തരമൊരു തട്ടിപ്പ് ശ്രമം ഒരു സ്ത്രീയുടെ ജീവൻ നഷ്ടപ്പെടുത്തിയ അവസ്ഥയിലെത്തി. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് 58കാരിക്ക് ജീവൻ നഷ്ടമായത്. സർക്കാർ സ്കൂൾ ടീച്ചറായ 58കാരി മാലതി വർമയാണ് ഫോൺകോളിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തിങ്കളാഴ്ചയാണ്, മാലതിയുടെ കോളജ് വിദ്യാർഥിയായ മകൾ സെക്സ്...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img