കൊച്ചി: കോവിഡ് ബാധിതനായി മരിച്ച ഭർത്താവ് ജീവിച്ചിരിക്കുന്നെന്നും ചികിത്സയിലാണെന്നും പറഞ്ഞ് ആശുപത്രിയിൽ നിന്ന് ഫോൺ കോൾ. മാലിപ്പുറം ആശാരിപറമ്പ് ചുള്ളിക്കൽ ഫ്രാൻസിസിന്റെ (57) ഭാര്യ ഗീതയ്ക്കാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഫോൺകോൾ എത്തിയത്.
കോവിഡിനെ തുടർന്നു 35 ദിവസം മുൻപ് ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. എന്നാൽ ഭർത്താവ് ജീവനോടെയുണ്ടെന്ന ഫോൺ കോൾ വന്നതോടെ ഗീതയും...
കൊച്ചി : മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉടന്‍ നടപടി വേണമെന്ന് ഹൈക്കോടതി. ചൊവ്വാഴ്ചയ്ക്കം സര്‍ക്കാര്‍ മറുപടി നല്‍കണം. ബെവ്‌കോയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. കല്യാണത്തിനും മരണത്തിനും ആളുകളെ നിയന്ത്രിക്കുമ്പോഴാണ് മദ്യശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടമാണെന്നും കോടതി വിമര്‍ശിച്ചു.
കൂട്ടം കൂടുന്നതിലൂടെ ആളുകള്‍ക്ക് രോഗം പകരില്ലേ ?. മദ്യവില്‍പ്പനയുടെ കുത്തക ബെവ്‌കോയ്ക്കാണ്. വേണ്ട സൗകര്യം ഒരുക്കാന്‍ ബെവ്‌കോയ്ക്ക്...
കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് ഇന്നും ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വെച്ചാണ് ഇന്നലത്തേതിന്റെ തുടർച്ചയായുള്ള ചോദ്യം ചെയ്യൽ. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നേരത്തെ ഷാജി ഹാജരാക്കിയ രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന കണ്ടെത്തിലിനെ തുടർന്നാണ് വിജിലൻസ് സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ലോക്ഡൗണിനെ തുടർന്ന് മന്ദഗതിയിലായ അന്വേഷണം...
രാജ്യത്ത് ഇന്ധനവില അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ വില എന്ന് കുറയുമെന്നത് എല്ലാ കോണുകളില്‍ നിന്നുമുയരുന്ന ചോദ്യമാണ്. കഴിഞ്ഞ മെയ് മുതല്‍ ഇടവിട്ട ദിവസങ്ങളിലും ഓയില്‍ കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. മെയ് ആദ്യ ആഴ്ച മുതല്‍ ഇതുവരെ 35 തവണയാണ് ഇന്ധന വില ഉയര്‍ന്നത്. മൊത്തം ഏഴ് മുതല്‍ എട്ടുരൂപ വരെ ഇക്കാലയളവില്‍ ഉയര്‍ന്നു....
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്‍ രജിസ്ട്രേഷനായി വേവ്: 'വാക്സിന്‍ സമത്വത്തിനായി മുന്നേറാം' (WAVE: Work Along for Vaccine Equity) എന്ന പേരില്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ക്യാമ്പയിന് അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരെ വാക്സിനേഷന്റെ...
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4260 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1368 പേരാണ്. 2101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10208 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 44 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം...
കോട്ടയം ∙ കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. തിടനാട് പ്രസിഡന്റ് വിജി ജോർജിനെയാണു പെരുമ്പാമ്പ് കടിച്ചത്. തിടനാട്ടിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്തുനിന്ന് മാറ്റുന്നതിനിടെയാണു സംഭവം.
ചാക്കിലേക്ക് കയറ്റുന്നതിനിടെ പെരുമ്പാമ്പ് വിജിയുടെ കൈത്തണ്ടയിൽ കടിക്കുകയായിരുന്നു. കടിയെത്തുടർന്നു രക്തം നിലയ്ക്കാതെ ഒഴുകി. പ്രസിഡന്റിനെ ചേർപ്പുങ്കലിലെ ആശുപത്രിയിലേക്കു മാറ്റി. പെരുമ്പാമ്പിനെ ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: പിഎസ് സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇടത് മുന്നണിയിലെ ഘടകക്ഷിയായ ഐഎൻഎല്ലിന് താക്കീത്. മുന്നണിക്കും സർക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ പാർട്ടിയുടേയോ അംഗങ്ങളുടേയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഐഎൻഎൽ നേതാക്കൾക്ക് നിർദ്ദേശം നൽകി.
പുതുതായി മന്ത്രിസഭയിൽ ഇടം നൽകിയ ഐഎൻഎലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾ മുന്നണിക്കും സർക്കാരിനും തലവേദനയായി...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...