കോഴവിവാദത്തിന് പിന്നാലെ INL പിളര്‍പ്പിലേക്ക്: ഇ.സി മുഹമ്മദും സംഘവും പാര്‍ട്ടിവിടുന്നു.

0
241

കോഴിക്കോട്:  പിഎസ്‌സി  കോഴ വിവാദത്തിന്റെ തുടര്‍ച്ചയായി ഐഎന്‍എല്ലിനെ പിളര്‍ത്താനൊരുങ്ങി വിമതര്‍. കോഴ വിവാദം ഉയര്‍ത്തിയ ഇ.സി മുഹമ്മദും സംഘവും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചു.

പിടിഎ റഹീം എം.എല്‍.എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സില്‍ ലയിക്കാനാണ് ഇ.സി മുഹമ്മദിന്റെയും സംഘത്തിന്റെയും തീരുമാനം.

‘ഇടതുപക്ഷ ജനാധിപത്യമുന്നണി വന്‍ അംഗീകാരത്തോടെയാണ് വീണ്ടും അധികാരത്തിലേറിയത്. നല്ലൊരു സല്‍പ്പേര് ഈ സര്‍ക്കാരിനുണ്ട്. അത്  ചീത്തയാക്കുന്ന തരത്തിലേക്കാണ് പിഎസ്‌സി വിവാദം ചെന്നെത്തി നില്‍ക്കുന്നതെന്ന് ഇ.സി മുഹമ്മദ് വ്യക്തമാക്കി’. സാമ്പത്തിക തിരിമറികളെക്കുറിച്ച് അഹമ്മദ് ദേവര്‍കോവില്‍ വെളിപ്പെടുത്തണമെന്നും ഇ.സി മുഹമ്മദ് ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ പ്രസിഡന്റും സെക്രട്ടറിയും രണ്ട് തട്ടിലാണെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നയാള്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയതെന്നും  ഇ.സി മുഹമ്മദ് വ്യക്തമാക്കി.  വിവാദങ്ങളെക്കുറിച്ച് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here