കൊച്ചി: കടകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നയപരമായ തീരുമാനം സ്വീകരിക്കണം. സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലം പാലിക്കുന്നതും കൃത്യമായി നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുണിക്കടകള്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം.
ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന ഭാഗമായാണ് കടകള്‍ തുറക്കാതിരിക്കുന്നത് എങ്കില്‍, സംസ്ഥാനത്ത് പലയിടങ്ങളിലും ആള്‍ക്കൂട്ട...
വാഷിങ്ടണ്‍: കോവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്.
'നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്'.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു.
'ഡെല്‍റ്റ...
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്ന കാര്യം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല. നാളെ ചേരുന്ന അവലോകനയോഗത്തിലായിരിക്കും വിഷയം ചർച്ചയാകുക. പെരുന്നാളിന് മുമ്പ് കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 28 ആയി. പതിനാറുപേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
സംസ്ഥാനത്ത് സിക്ക വൈറസ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം ആരോഗ്യ വകുപ്പ് വിളിച്ചുചേര്‍ത്തിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച നടത്തും.
തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,806 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.39,130പേര്‍ രോഗമുക്തരായി. 581പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,09,87,880ആയി. 3,01,43,850പേരാണ് രോഗമുക്തരായത്. 4,32,0141പേരാണ് ചികിത്സയിലുള്ളത്. 4,11,989പേര്‍ മരിച്ചു.
39,13,40,491 പേര്‍ക്കാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞദിവസം 34,97,058 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
രോഗമുക്തി നിരക്ക് 97.28ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര...
ന്യൂഡല്‍ഹി: വാട്‌സാപ്പില്‍ കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് തെളിവ് മൂല്യമില്ലെന്ന് സുപ്രീംകോടതി. അത്തരം വാട്‌സാപ്പ് സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് കരാറുകള്‍ നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തില്‍ ഇതൊരു തെളിവായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. 'ഈ ദിവസത്തെ വാട്‌സാപ്പ് സന്ദേശങ്ങളുടെ തെളിവ് മൂല്യം എന്താണ്. സാമൂഹിക മാധ്യമങ്ങളില്‍ എന്തും...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വില 36,000ന് മുകളിലെത്തി. ഇന്നത്തെ പവന്‍ വില 36,120 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 45,15 രൂപ.
ഈ മാസം ഇതുവരെ പവന് 920 രൂപയാണ് കൂടിയത്. മാസാദ്യത്തില്‍...
ന്യൂഡൽഹി: ജനങ്ങൾ കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാർക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉൾപ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകൾ തടിച്ചുകൂടിയാൽ അവിടെ ഹോട്ട്‌സ്പോട്ടായി കണക്കാക്കി വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനും കേന്ദ്രം നിർദേശിച്ചു.
കോവിഡ് രണ്ടാംതരംഗം ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ജനങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം തടിച്ചുകൂടുന്നതിനാലുമാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ്‌കുമാർ ബല്ല...
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്ക് പറ്റിയ നാക്ക് പിഴ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മുഖ്യമന്ത്രി അനാവശ്യ പിന്തുണ നൽകിയെന്നാണ് മന്ത്രി പറഞ്ഞത്.
“പ്രത്യേകിച്ച് ഒരു നന്ദി പറയേണ്ടത്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പരീക്ഷ നടത്തുന്നത് മുതൽ അദ്ദേഹം ഡൽഹിക്ക് പോവുന്നതിന് മുമ്പ് റിസൾട്ടിന്റെ കാര്യം വരെ ഉള്ളക്കാര്യങ്ങളിൽ ഇടപ്പെടുകയും അനാവശ്യപിന്തണയും സഹായവും നൽകിയിട്ടുണ്ടായിരുന്നു എന്ന...
ദില്ലി: ഐ ടി ആക്ട് 66 A പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. റദ്ദാക്കിയ ഐ ടി നിയമം ചുമത്തി രാജ്യത്ത് ഇപ്പോഴും കേസ് എടുക്കുന്നതിൽ സുപ്രീം കോടതി രൂക്ഷ വിമർശനമുയർത്തിയതിന് പിന്നാലെയാണ് നിർദേശം.
പോലീസ് സ്‌റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ട്. കേസുകൾ എടുത്തിട്ടുണ്ടെങ്കിൽ അടിയന്തരമായി പിൻവലിക്കണമെന്നും നിർദ്ദേശമുണ്ട്....
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...