കൊളംബോ: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളാണ് ശ്രീലങ്കയുടെ ഇതിഹാസതാരം മുത്തയ്യ മുരളീധരൻ. 800 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള മുരളി ഏകദിനങ്ങളിൽ 534 വിക്കറ്റുകളും എറിഞ്ഞിട്ടു. കളിക്കുന്ന കാലത്ത് മുരളിയുടെ പ്രത്യേക ബൗളിംഗ് ആക്ഷനെക്കുറിച്ച് ഒട്ടേറെ വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
പന്തെറിയുമ്പോൾ മുരളി നിശ്ചിത പരിധിയിലധികം കൈമടക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.തുടർന്ന് ഓസ്ട്രേലിയൻ അമ്പയർ...
ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം തരംഗത്തിന്റെ ഭീഷണി കൂടുന്നു. വൈറസിന്റെ തുടര്‍ ജനിതകമാറ്റത്തിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം സംബന്ധിച്ച് കേരളമുള്‍പ്പടെ 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. രാജ്യത്തെ 80 ശതമാനം രോഗികളും ആറ് സംസ്ഥാനങ്ങളിലായാണ്.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല....
തിരുവനന്തപുരം : സംസ്ഥാനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട്. പേടിപ്പിക്കലൊന്നും വേണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു.
കേരളത്തിലെ ഏഴു മുഖ്യമന്ത്രിമാരുമായി നേരിട്ട് സംഭാഷണം നടത്തിയ ആളാണ് താനെന്നും എല്ലാവരും എല്ലാകാലത്തും പേടിപ്പിക്കുമെന്നും പീടിക ഒഴിപ്പിക്കുമെന്ന്...
തിരുവനന്തപുരം: കുറ്റിച്ചല്‍ നെല്ലിക്കുന്നില്‍ പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ നെയ്യാർ പോലീസിന് നേർക്കാണ് ആക്രമണം. കുറ്റിച്ചല്‍ നെല്ലിക്കുന്ന് കോളനിയില്‍ പോലീസ് എത്തിയ ഉടനെ കഞ്ചാവ് മാഫിയ സംഘടിതമായി ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
പോലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഘം പോലീസ് ജീപ്പ് പൂര്‍ണമായും...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 36,200ല്‍ എത്തി. ഗ്രാമിന് പത്തു രൂപ കൂടി 4525 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഈ മാസം ഇതുവരെ പവന് ആയിരം രൂപയാണ് കൂടിയത്. മാസാദ്യത്തില്‍ 35200 രൂപയായിരുന്നു സ്വര്‍ണ വില.
വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വര്‍ധനയ്ക്കാണ് സാധ്യതയെന്ന്...
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളാരും പ്രതികളാകില്ല. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കും. കേസിൽ കുറ്റപത്രം ജൂലൈ 24-ന് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ ആകെ 22 പ്രതികളാണുള്ളത്.
കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ്...
കൊച്ചി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിയത് ഇരുപതിനായിരത്തോളം വ്യാപാരസ്ഥാപനങ്ങൾ. രജിസ്ട്രേഷൻ റദ്ദാക്കാൻ ജിഎസ്ടി വകുപ്പിന് നൽകിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്. പൂട്ടിയവയിൽ ഭൂരിഭാഗവും ഹോട്ടലുകളാണ്.
കാണണം, തോമസേട്ടന്‍റെ ദുരിതം
മുപ്പത് കൊല്ലത്തിലധികമായി തോമസേട്ടൻ കൊച്ചി ആലുവയിൽ അന്നപൂര്‍ണ ഹോട്ടൽ തുടങ്ങിയിട്ട്. നാല് രൂപക്ക് ആലുവക്കാര്‍ക്ക് ഊണ് കൊടുത്തായിരുന്നു തുടക്കം. ഒരു വര്‍ഷം മുമ്പ് വരെ, പതിമൂന്ന് തൊഴിലാളികളുള്ള കടയുടെ ഉടമ. എന്നാൽ...
തിരുവനന്തപുരം: കടകൾ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.
ജൂലൈ 21-ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇവയടക്കം ചില ഇളവുകൾ സർക്കാർ നൽകാൻ...
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ കലപത്തിനിടെ കത്തുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ താഴെക്കെറിഞ്ഞ് അമ്മ. ഡര്‍ബനിലാണ് സംഭവം. കുഞ്ഞിനെ താഴേക്കെറിയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. താഴെയുള്ളവര്‍ കുഞ്ഞിനെ പിടിച്ചെടുത്തതോടെ കുഞ്ഞും അമ്മയും സുരക്ഷിതരായി. നലേദി മന്യോനി എന്ന സ്ത്രീയാണ് മറ്റൊരു മാര്‍ഗവുമില്ലാതിരുന്നപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴെ നില്‍ക്കുന്നവരുടെ കൈകളിലേക്ക്...
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റങ്ങൾക്കെതിരെ കേസെടുക്കുന്ന ഐ പി സി 124എ വകുപ്പ് ഇനിയും ആവശ്യമുണ്ടോയെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. രാജ്യദ്രോഹവകുപ്പിന്‍റെ ഭരണഘടനാ സാദ്ധ്യത ചോദ്യം ചെയ്‌തുള്ള ഒരു കൂട്ടം ഹർജികളിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ ചോദ്യം കേന്ദ്രസർക്കാർ അഭിഭാഷകനോട് ചോദിച്ചത്. എന്നാൽ നിയമം പിൻവലിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കോടതി കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഇഷ്‌ടമല്ലാത്തത് പറഞ്ഞാൽ...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...