Latest news

കേരളത്തില്‍ വീണ്ടും വന്‍ തിമിംഗല ഛര്‍ദ്ദി വേട്ട; പിടിച്ചെടുത്തത് 5 കോടിയിലധികം വിലമതിക്കുന്ന ആബര്‍ഗ്രീസ്

മൂന്നാര്‍: സംസ്ഥാനത്ത് വീണ്ടും കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് അഞ്ച് കോടി വിലയുള്ള ആംബര്‍ ഗ്രീസാണ് മൂന്നാറില്‍ പിടികൂടിയിരിക്കുന്നത്. അഞ്ച് പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്‌നാട് വത്തലഗുണ്ട്, പെരികുളം സ്വദേശികളായ നാല് പേരും, മൂന്നാര്‍ സ്വദേശിയുമാണ് പിടിയിലായിരിക്കുന്നത്. മൂന്നാര്‍ സ്വദേശിയായ മുരുകനെന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ആബര്‍ഗ്രീസ് എത്തിച്ചത്. സംസ്ഥാനത്ത് ആംബര്‍ ഗ്രീസ്...

കരുവന്നൂർ സഹകരണ ബാങ്കിലെ തിരിമറികൾ അന്വേഷിക്കാൻ അപ്രതീക്ഷിതമായി പി ബി നൂഹ് നേരിട്ടെത്തി, തൊട്ടുപിന്നാലെ കൊവിഡ് നിയന്ത്രണ ചുമതല ലഭിച്ച് കാസർകോട്ടേയ്ക്ക്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ സഹകരണ രജിസ്ട്രാർ പി. ബി. നൂഹ് എത്തി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാത്രം അറിയിച്ച് എത്തിച്ചേർന്നത്. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ജോയിന്റ് രജിസ്ട്രാർ മനോമോഹൻ പി. ജോസഫ്, ജോയിന്റ് ഡയറക്ടർ ലളിതാംബിക, ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ മുകുന്ദപുരം അസി. രജിസ്ട്രാർ എം....

കുഴല്‍പ്പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; സംസ്ഥാന അധ്യക്ഷനെ കുരുക്കിലാക്കി കുറ്റപത്രം

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിൽ മുഖ്യസാക്ഷിയായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും. ബെംഗളൂരുവിൽനിന്ന് എത്തിച്ച പണം ബി.ജെ.പി.യുടേതായിരുന്നുവെന്നും പണത്തെപ്പറ്റി കെ. സുരേന്ദ്രന് അറിയാമായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ ഏഴാംസാക്ഷിയായി േചര്‍ത്തത്. കെ. സുരേന്ദ്രന്റെ മകനെയും സാക്ഷിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. പണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പ്രത്യേകസംഘം ജൂൺ അഞ്ചിന് സുരേന്ദ്രന്റെ മകനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു....

അലൻ, താഹ കേസ്​: ഒരാൾക്ക്​ ജാമ്യം അനുവദിച്ച്​ മറ്റൊരാൾക്ക്​ നിഷേധിക്കുന്നത്​ ശരിയല്ല -സുപ്രീംകോടതി

ന്യൂഡൽഹി: മ​ാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​​ എൻ.​െഎ.എ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക്​ ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക്​ നിഷേധിക്കുകയും ചെയ്​തതിനെതിരെ സുപ്രീംകോടതി. അലൻ ഷുഹൈബിന്​ ജാമ്യം അനുവദിച്ച്​ താഹ ഫസലിന്​ ജാമ്യം നിഷേധിക്കുന്നത്​ ശരിയല്ലെന്നും ഇരുവർക്കുമെതിരായ കേന്ദ്ര സർക്കാറി​െൻറ വാദം​ ഒരുമിച്ച്​ കേൾക്കാമെന്നും കോടതി വ്യക്തമാക്കി. അലന്​ ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര സർക്കാറി​െൻറ ഹരജി എവിടെ എന്നും...

ആഗസ്റ്റ്​ ഒന്ന്​ മുതൽ പ്രളയ സെസ്​ ഇല്ല; വില കുറയുന്ന വസ്​തുക്കൾ ഇതാണ്​​

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനർനിർമാണത്തിനായി ചരക്ക്​സേവനനികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ്​ ജൂലൈ 31ന് അവസാനിക്കും. 2019 ആഗസ്​റ്റ്​ ഒന്ന് മുതലാണ് രണ്ട്​ വർഷത്തേക്ക്​ സെസ്​ നടപ്പാക്കിയത്​. അഞ്ച് ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്- സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവും ആയിരുന്നു ചുമത്തിയിരുന്നത്​. ജൂലൈ 31ന്​ ശേഷം നടത്തുന്ന വിൽപനകൾക്ക് സെസ്​ ഈടാക്കാതിരിക്കാൻ വ്യാപാരികൾ ബില്ലിങ്​...

വിവാഹ ചടങ്ങിനിടെ പടക്കം പൊട്ടിച്ചു; വിരണ്ട കുതിര വരനെയും കൊണ്ട് പാഞ്ഞത് 4 കിലോ മീറ്റര്‍-വീഡിയോ

വിവാഹ ചടങ്ങുകള്‍ പല രസകരമായ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. സുഹൃത്തുക്കള്‍ പ്രത്യേകം പ്ലാന്‍ ചെയ്ത് വധൂവരന്‍മാരെ പറ്റിക്കുന്ന സംഭവങ്ങളുമുണ്ടാകാറുമുണ്ട്. ഇവിടെ ഒരു കുതിരയാണ് പണി പറ്റിച്ചത്. വരനെയും വഹിച്ചെത്തിയ കുതിരയാണ് വിവാഹം കുറച്ചു നേരത്തേക്ക് അലങ്കോലമാക്കിയത്. രാജസ്ഥാനിലെ രാംപുര എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കുതിരപ്പുറത്തേറി ഘോഷയാത്രയായിട്ടാണ് വരന്‍ കല്യാണം നടക്കുന്ന സ്ഥലത്തെത്തിയത്. വരന്‍ പ്രധാന...

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടിയതായി എമിറേറ്റ്‌സ്

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂലൈ 28 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് വെബ്സൈറ്റിലൂടെ വെള്ളിയാഴ്ച അറിയിച്ചു. സര്‍വീസുകള്‍ ആംരഭിക്കുന്നതുമായി ബന്ധപ്പെട്ട്...

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവർക്ക് കൊവിഡ് പരിശോധനയില്‍ ഇളവ്

ദോഹ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍ പരിശോധനകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. നേരത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പരിശോധന പൂര്‍ത്തിയാക്കി മാത്രമേ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ 36 മണിക്കൂറിനകം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്താനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിനെടുത്ത യാത്രക്കാരുടെ...

കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ ടിപിആർ കുറയാത്തത് മൂന്നാം തരംഗത്തിന് കാരണമാവുമോ?

ദില്ലി: കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്ന് ആശങ്ക. കേരളത്തിലെ ഒൻപത് ജില്ലകളിൽ ഉൾപ്പടെ 47 ഇടങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ അധികമാണെന്ന് കേന്ദ്രം അറിയിച്ചു. വാക്സിനേഷൻ രാഷ്ട്രീയ ആയുധമാക്കരുത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയിൽ പറഞ്ഞു. കേരളം, മണിപ്പൂർ, രാജസ്ഥാൻ,  മിസോറം, നാഗാലാൻഡ്, മേഘാലയ തുടങ്ങിയ...

മഹാരാഷ്ട്രയിൽ പ്രളയത്തിൽനിന്ന് രക്ഷപ്പെടുത്തുന്നതിനിടെ കൈവിട്ട് താഴേക്ക് പതിച്ച് സ്ത്രീ, ദാരുണ ദൃശ്യം

മുംബൈ: മഹാരാഷ്ട്രയിൽ മഴ ശക്തമാകുന്നതിന്റെ വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെ അതിദാരുണമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നതിനിടെ ഒരു സ്ത്രീ കൈവിട്ട് വെള്ളത്തിലേക്ക് വീണുപോകുന്ന ദൃശ്യങ്ങളാണിത്. മുംബൈയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ചിപ്ലുനിലെ രത്നഗിരിയിലാണ് സംഭവം നടന്നത്. ടെറസിന് മുകളിൽ നിൽക്കുന്ന ആളുകൾ ഒരു കയറുപയോഗിച്ച് സ്ത്രീയെ മുകളിലേക്ക്...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img