കുഴല്‍പ്പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; സംസ്ഥാന അധ്യക്ഷനെ കുരുക്കിലാക്കി കുറ്റപത്രം

0
230

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിൽ മുഖ്യസാക്ഷിയായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും. ബെംഗളൂരുവിൽനിന്ന് എത്തിച്ച പണം ബി.ജെ.പി.യുടേതായിരുന്നുവെന്നും പണത്തെപ്പറ്റി കെ. സുരേന്ദ്രന് അറിയാമായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ ഏഴാംസാക്ഷിയായി േചര്‍ത്തത്.

കെ. സുരേന്ദ്രന്റെ മകനെയും സാക്ഷിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. പണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പ്രത്യേകസംഘം ജൂൺ അഞ്ചിന് സുരേന്ദ്രന്റെ മകനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. പണം കടത്തിക്കൊണ്ടുവന്ന ധർമരാജന്റെ ഫോണിൽനിന്നുള്ള വിളികള്‍ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കും പോയതിന്റെ അടിസ്ഥാനത്തിലാണ് വിവരം ശേഖരിച്ചത്. ഇൗ ഫോണിൽനിന്ന് ധർമരാജന്റെ ഫോണിലേക്ക് വിളിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അവസാനമായി വിവരങ്ങൾ ശേഖരിച്ചത് സുരേന്ദ്രനിൽനിന്നാണ്. കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലബീഷ് എന്നിവരിൽനിന്ന് ജൂൺ അഞ്ചിന് വിവരങ്ങൾ േശഖരിച്ച അന്വേഷണസംഘം േകസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നു കാണിച്ച് ജൂലായ് രണ്ടിന് സുരേന്ദ്രന് നോട്ടീസ് അയച്ചിരുന്നു. രണ്ടാമത്തെ നോട്ടീസിലാണ് ജൂലായ് 14-ന് സുരേന്ദ്രന്‍ ഹാജരായത്.

കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി  ബി.ജെ.പി.യുടേതെന്ന് കുറ്റപത്രം   

തൃശ്ശൂര്‍: കൊടകരയില്‍ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കാര്‍ തട്ടിയെടുത്ത് കവര്‍ന്ന മൂന്നരക്കോടി രൂപയും ബി.ജെ.പി.യുടേതാണെന്ന് അന്വേഷണസംഘം. കേസില്‍ വെള്ളിയാഴ്ച ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം കാണിച്ചിട്ടുള്ളത്.

625 പേജുള്ള കുറ്റപത്രത്തില്‍ 22 പേരാണ് പ്രതികള്‍. 219 സാക്ഷികളുള്ളതില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഏഴാമതായുണ്ട്. സുരേന്ദ്രന്റെ മകനെയും സാക്ഷിയായി ചേര്‍ത്തിട്ടുണ്ട്. പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ധര്‍മരാജന്‍, ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്താ, ബി.ജെ.പി. സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.

കേസില്‍ ഇതുവരെ അറസ്റ്റിലായ 22 പേരെയാണ് പ്രതികളായി ചേര്‍ത്തിരിക്കുന്നത്. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നും ബെംഗളൂരുവില്‍നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്തായ്ക്ക് കൈമാറാനായി കൊണ്ടുപോകുംവഴി തട്ടിയെടുത്തതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ അറിവോടെയാണ് പണം എത്തിയതെന്ന് വിവരം കിട്ടിയതായി കുറ്റപത്രത്തിലുണ്ട്. കേസില്‍ ഇനിയും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. എ.സി.പി. വി.കെ. രാജുവാണ് കേസിന്റെ അന്വേഷണോദ്യോഗസ്ഥന്‍.

തിരഞ്ഞെടുപ്പിന് ബി.ജെ.പി. കേരളത്തിലെത്തിച്ചത് 40 കോടി

തൃശ്ശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാന്‍ ബി.െജ.പി. കേരളത്തിലെത്തിച്ചത് 40 കോടിയെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു. കൊടകര കുഴല്‍പ്പണക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. വിഷയം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണമെന്നും പറയുന്നുണ്ട്. കുറ്റപ്പത്രത്തില്‍ പറയുന്നതിങ്ങനെ-ഈ കേസിലെ കവര്‍ച്ചചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബെംഗളൂരുവില്‍നിന്ന് അനധികൃതമായി 2021-ലെ കേരള നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് ബി.ജെ.പി.യുടെ ഇലക്ഷന്‍ പ്രചാരണത്തിനുവേണ്ടി കൊണ്ടുവന്നതാണ്.

മേല്‍പ്പറഞ്ഞ മൂന്നര ക്കോടി രൂപ കൂടാതെ 2021-ലെ കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സ്വരൂപിച്ചുവെച്ചിരുന്ന 17 കോടി രൂപ 2021 മാര്‍ച്ച് ഒന്നു മുതല്‍ മാര്‍ച്ച് 26 വരെ പല ദിവസങ്ങളായി ധര്‍മരാജന്‍,ധനരാജന്‍,ഷിജിന്‍,ഷൈജു എന്നിവര്‍ നേരിട്ടും കോഴിക്കോട്ടുള്ള ഹവാല ഏജന്റുമാര്‍ മുഖേന 23 കോടിയും ചേര്‍ത്ത് മൊത്തം 40 കോടി രൂപ സ്വരൂപിച്ച് മാര്‍ച്ച് അഞ്ചാം തീയതി മുതല്‍ ഏപ്രില്‍ അഞ്ചുവരെ കേരളത്തില്‍ പല ജില്ലകളിലുള്ള ബി.ജെ.പി. പാര്‍ട്ടിയുടെ ഭാരവാഹികള്‍ക്ക് എത്തിച്ചുനല്‍കിയിട്ടുണ്ട്. അതില്‍ 2021 മാര്‍ച്ച് ആറിന് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് സേലം വഴി ധര്‍മരാജന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന 4.4 കോടി സേലത്തുവെച്ചും കവര്‍ന്നു.

മൂന്നരക്കോടി എത്തിക്കാന്‍ നിര്‍ദേശിച്ചത് എം. ഗണേശും ഗിരീശന്‍ നായരും

മൂന്നരക്കോടി കര്‍ണാടകയില്‍നിന്നെത്തിക്കാന്‍ ധര്‍മരാജന് നിര്‍ദേശം നല്‍കിയത് ബി.ജെ.പി. േകരള കോ-ഓര്‍ഡിനേറ്റിങ് സെക്രട്ടറി എം. ഗണേശും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായരുമാണെന്ന് കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. പണം കടത്തിക്കൊണ്ടുവന്നത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അറിവോടെയാണെന്നും ഹവാല ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ധര്‍മരാജനുമായി സുരേന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കും അടുത്ത ബന്ധമുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here