Latest news

ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചു

‌കൊളംബോ∙ ഇന്ത്യ – ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരം നീട്ടിവച്ചു. ഇന്ത്യൻ ടീമിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മത്സരം നീട്ടിവച്ചത്. കൊളംബോ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് നീട്ടിവച്ചത്. ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയ്‌ക്കാണ് കോവിഡ് ബാധിച്ചതെന്നാണ് സൂചന. ഇന്ന് രാത്രി എട്ടു മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. നീട്ടിവച്ച മത്സരം ബുധനാഴ്ച നടക്കുമെന്നാണ്...

അസമില്‍ ദേശീയപാതയ്ക്ക് സമീപം യുവാവിനെ ചവിട്ടിയരച്ച് കാട്ടാന

അസമില്‍ ദേശീയപാത 39ന് സമീപം യുവാവിനെ ചവിട്ടിയരച്ച് കാട്ടാന. തേയിലത്തോട്ടത്തിലിറങ്ങിയ കാട്ടാനകളെ തുരത്താനിറങ്ങിയ ആളുകളുടെ ശ്രമം അപകടത്തില്‍ കലാശിക്കുകയായിരുന്നു. ജൂലൈ 25നാണ് സംഭവം. ശബ്ദമുണ്ടാക്കിയും പാത്രം കൊട്ടിയും ബഹളമുണ്ടാക്കിയപ്പോള്‍ കാട്ടാന തിരിഞ്ഞ് വന്ന് ആക്രമിക്കുകയായിരുന്നു. മുപ്പതോളം ആനകള്‍ അടങ്ങുന്ന കാട്ടാനക്കൂട്ടമാണ് തേയിലത്തോട്ടത്തിലിറങ്ങിയത്. ഇവയെ റോഡിന് മറുവശത്തേക്ക് ഓടിക്കാനുള്ള ശ്രമങ്ങളിലായിരുന്നു നാട്ടുകാര്‍. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമായിരുന്നു ആനകളെ...

ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു

കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. ഇന്നലെ മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് പൊതു നിലപാട്. വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്‍റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം നടപ്പാക്കാനുള്ള ആരോഗ്യപ്രവ‍ർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ല. ഈ...

ഹൊസങ്കടി ജ്വല്ലറി കവ‍ർച്ച; പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി

കാസ‍ർകോട്: കാസർകോട് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറിയിൽ കവർച്ച നടന്ന സംഭവത്തിൽ മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ കാർ പിടികൂടി. 7 കിലോഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും വാഹനത്തിൽ നിന്ന് കണ്ടെത്തി. പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കർണ്ണാടക രജിസ്ട്രേഷനിൽ ഉള്ള KA 02 AA 8239 വാഹനമാണ് പിടികൂടിയത്. ദേശീയപാതയിൽ രാജധാനി ജ്വല്ലറിയിൽ...

ഉത്സവത്തിനിടെ മനുഷ്യത്തല തിന്നുന്ന വീഡിയോ; സ്വാമിമാര്‍ക്കെതിരെ കേസെടുത്ത് തെങ്കാശി പൊലീസ്

തെന്മല: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയില്‍ സ്വാമിമാര്‍ക്കെതിരെ കേസ്. പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മനുഷ്യന്റെ തലയോട്ടിയടക്കം കയ്യില്‍വെച്ചെന്ന് ആരോപിച്ചാണ് കേസ്. നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തത്. വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാല്...

സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 160 രൂപ കുറഞ്ഞു

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞ് 4,460 രൂപയായി. പവന് 160 രൂപ കുറഞ്ഞു. പവന് 35,680 ആണ് ഇന്നത്തെ വില. ഇന്നലെ പവന് 80 രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ച കൂടിയ സ്വര്‍ണ വില മൂന്നു ദിവസം  മാറ്റമില്ലാതെ തുടര്‍ന്നു. വെള്ളിയാഴ്ച പവന് 160 രൂപയാണ് കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200...

മടങ്ങിപ്പോകാനായില്ല, വിസകാലാവധി കഴിഞ്ഞു: പ്രതിസന്ധിയിലായി 12.5 ലക്ഷം പ്രവാസികള്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ കുടുങ്ങിയത് പന്ത്രണ്ടരലക്ഷത്തോളം മലയാളികള്‍. 2020 മാര്‍ച്ചിനുശേഷം പതിനഞ്ചരലക്ഷത്തോളം പേര്‍ നാട്ടിലെത്തിയെങ്കിലും പിന്നീടുണ്ടായ യാത്രാവിലക്കുകാരണം ഭൂരിഭാഗംപേര്‍ക്കും മടങ്ങാനായിട്ടില്ല. വിസാകാലാവധി തീര്‍ന്നതോടെ പലരുടെയും തൊഴില്‍ നഷ്ടമായി. ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് വിമാനങ്ങള്‍ വരുന്നുണ്ടെങ്കിലും അവ യാത്രക്കാരില്ലാതെയാണ് മടങ്ങുന്നത്. 2020 മാര്‍ച്ച് 17-നുശേഷം സൗദി അറേബ്യ പ്രഖ്യാപിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള വിമാനവിലക്ക് പിന്‍വലിച്ചിട്ടില്ല. നേരിട്ട് വിമാനമില്ലാത്തതിനാല്‍...

വാക്സിനേഷന് നെഗറ്റീവ് സർട്ടിഫിക്കറ്റ്: മംഗൽപാടിയിൽ ഉന്തും തള്ളും; നിർദേശം കേന്ദ്രത്തിന്റെ വാക്സീൻ നയത്തിനു വിരുദ്ധം

കാഞ്ഞങ്ങാട് ∙ ആദ്യ ഡോസ് വാക്സീൻ സ്വീകരിക്കുന്നതിനു മുൻപ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാക്സീൻ മാനദണ്ഡങ്ങൾ മറികടന്നാണു ജില്ലാതലത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത്. കോവിഡ് സ്ഥിരീകരണ നിരക്കു കുറയ്ക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് ഇതിനകം വിമർശനമുയർന്നിട്ടുണ്ട്. അശാസ്ത്രീയമായ...

ചെർക്കളം അബ്ദുല്ല സാഹിബ് ഓർമയിലെ പൂമരം (അനുസ്മരണം: അഷ്‌റഫ് കർള) )

സമൂഹങ്ങളിലേക്കുള്ള യാത്രകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളെ യാഥാർത്ഥ്യമാക്കിയ, നിശ്ചയദാർഢ്യം സാമൂഹിക സാംസ്കാരിക ചരിത്രത്തിലുടനീളം നിറകതിർ ചൊരിഞ്ഞ നിന്ന ജീവിതം കർമ്മ ഭൂമിയെ ശാന്തമാക്കുന്ന മഹാതേജാസ്‌, കാലഘട്ടത്തിന്റെ ശക്തി ജ്വാല. കാപട്യത്തിന്റെ മുഖച്ഛായ അണിയാത്ത മഹാമനുഷ്യൻ. വാത്സല്യത്തിന്റെ അലകടൽ ഉണർത്തുന്ന ഹൃദയത്തിന്റെ ഉടമ, ജനഹൃദയം കീഴടക്കിയ പ്രതിഭ.തുമ്പപ്പൂപോലെ നിർമ്മലഹൃദയവും,തൂമന്ദഹാസം പൊഴിയുന്ന മുഖവുമായി ജനങ്ങൾ കൊപ്പം നിലകൊണ്ട നേതാവ്....

യുഎഇയില്‍ സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചുകൊന്ന യുവാവിനെ അറസ്റ്റ് ചെയ്‍തു

അബുദാബി‍: യുഎഇയില്‍ സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ യുവാവ് വെടിവെച്ചുകൊന്നു. അല്‍ ഐനിലായിരുന്നു സംഭവം.  പ്രതിയെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇയാളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img