യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി. ഇത്തിഹാദ് എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു.
യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും എമിറേറ്റ്സ് എയർലൈൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് യു.എ.ഇ...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയര്‍ന്ന വില്‍പ്പന നികുതി അല്ലെങ്കില്‍ വാറ്റ് ചുമത്തുന്നത് മധ്യപ്രദേശ്. എന്നാല്‍ ഡീസലിന് ഉയര്‍ന്ന നികുതി ചുമത്തുന്ന കാര്യത്തില്‍ മുന്നിലുള്ളത് രാജസ്ഥാനും. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്തെ ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
പെട്രോള്‍...
തിരുവനന്തപുരം: വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 3,50,648 പേര്‍ക്കും വാക്സിന്‍ നല്‍കാനായിരുന്നു ലക്ഷ്യം...
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ മീരബായ് ചാനു നേടിയ വെള്ളി സ്വര്‍ണമായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണമെഡല്‍ ജേതാവായ ചൈനയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
ഇന്ന് നടക്കുന്ന ഉത്തേജക പരിശോധനയില്‍ ഹൗ ഷിഹൂയി പരാജയപ്പെട്ടാന്‍ ചാനുവിന്റെ മെഡല്‍ സ്വര്‍ണമായി ഉയര്‍ത്തും.
ഷീഹുയി 210 കിലോ (94 കി. +116 കി.)...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ഐഎൻഎൽ തർക്കത്തിൽ നിലപാട് കടുപ്പിച്ച് സിപിഐഎം. ഇരു വിഭാഗങ്ങളും ഒന്നിച്ചു നിന്നാൽ മുന്നണിയിൽ തുടരാമെന്ന് സിപിഐഎം. ഏതെങ്കിലും ഒരു വിഭാഗത്തിന് പിന്തുണ നൽകേണ്ടതില്ലെന്നുമാണ് സിപിഐഎംനിലപാട്.
ഐഎൻഎല്ലിൽ പിഎസ്‌സി കോഴയാരോപണം ഉൾപ്പെടെ ഉയർന്നപ്പോൾ തന്നെ സിപിഐഎം നിലപാട് വ്യക്തമാക്കിയതാണ്. ഒടുവിൽ പാർട്ടിക്കകത്തെ പോര് തെരുവിലേക്കെത്തി. പിന്നാലെ മുന്നണിക്കും സർക്കാരിനും ദോഷമാകുന്ന തരത്തിലുള്ളഐഎൻഎല്ലിലെ തർക്കത്തിൽ സിപിഐഎം നിലപാട് കടുപ്പിച്ചു....
ബെംഗളൂരു∙ കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം ഗവർണറെ കണ്ട് രാജിക്കത്ത് നൽകും. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി പ്രഖ്യാപനം. യെഡിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്. അടല്‍ ബിഹാരി വായ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണ്. എന്നാല്‍ കര്‍ണാടകയില്‍ തുടരാനാണ് താല്‍പര്യമെന്ന് താന്‍...
മലപ്പുറം: മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പൂട്ടിയിട്ടത്.
യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ലീഗിന്റെ പ്രാദേശിക നേതാക്കളെ ലീഗ് ഓഫീസിലിട്ട് പൂട്ടിയത്. പഞ്ചായത്തംഗം അനീസിനെ മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.
മക്കരപറമ്പ് പഞ്ചായത്ത്...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുൾപ്പടെ പലയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുമ്പോൾ കേരളത്തിൽ രോഗം കുറയാതെ നിൽക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ഇന്ന് രാജ്യത്ത് 39,361 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന മരണസംഖ്യയിൽ ഞായറാഴ്‌ചത്തേതിലും വലിയ കുറവുണ്ടായി. ഇന്ന് സ്ഥിരീകരിച്ചത് 416 മരണങ്ങളാണ്.
രാജ്യത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി 100 പേരിൽ 3.41 ആണ്. തുടർച്ചയായ 35ാം ദിവസവും നിരക്ക് താഴുകയാണ്....
തിരുവനന്തപുരം: തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 35,840 രൂപയാണ് ഇന്നത്തെ സ്വർണ വില. പവന് 80 രൂപയാണ് വർധിച്ചത്.
വെള്ളിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു. പവന് 35,760 രൂപയായിരുന്നു വെള്ളിയാഴ്ച്ച മുതൽ സ്വർണവില. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ്...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...