Latest news

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡല്‍ ഉറപ്പിച്ചു; ബോക്‌സിങ്ങില്‍ ലവ്‌ലിന സെമിയില്‍

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. 69 കിലോ വനിതാ ബോക്‌സിംഗില്‍ ചൈനീസ് ചായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലീന അസം സ്വദേശിയാണ്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടി. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.

കര്‍ണാടക മുഡിപ്പുവില്‍ ബൈക്കിൽ നിന്നും തെറിച്ചുവീണ ഉപ്പള സ്വദേശിയായ യുവാവ്​ ബസ്​ കയറി മരിച്ചു

ഉപ്പള: ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു. കാസര്‍കോട് ഉപ്പള ഗേറ്റിലെ മുഹമ്മദ് ഹനീഫിന്‍റെ മകൻ ജൗഹർ ആണ് മരിച്ചത്. കര്‍ണാടക മുഡിപ്പുവില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. ആക്ടീവ സ്‌കൂട്ടര്‍ യാത്രികനെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ ദേഹത്ത് ബസ് കയറിയാണ് മരണം സംഭവിച്ചത്. ഉപ്പളയിൽ...

പ്രളയം, ലോക്ക്ഡൗണ്‍: മൊറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുടെ കത്ത്

ദില്ലി: തുടര്‍ച്ചയായ പ്രളയവും കൊവിഡിനെ തുടര്‍ന്നുണ്ടായ അനന്തമായ ലോക്ക്ഡൗണും കാരണം കഷ്ടതയനുഭവിക്കുന്ന വയനാട് മണ്ഡലത്തിലെ വായ്പയെടുത്ത കര്‍ഷകര്‍ക്കും ചെറുകിട സംരഭകര്‍ക്കും മൊറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപി രാഹുല്‍ ഗാന്ധി കേന്ദ്രധനകാര്യ മന്ത്രിക്ക് കത്തെഴുതി. 2021 ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടണമെന്നും  രാഹുല്‍ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. പലിശ എഴുതി തള്ളണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. https://twitter.com/RGWayanadOffice/status/1420721628657307652?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1420721628657307652%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FRGWayanadOffice%2Fstatus%2F1420721628657307652%3Fref_src%3Dtwsrc5Etfw

ലക്ഷങ്ങള്‍ മുടക്കിയിട്ടും ഭാര്യ കാനഡയില്‍ കൊണ്ടുപോയില്ല, യുവാവ് ജീവനൊടുക്കി; ഭാര്യയ്‌ക്കെതിരേ കേസ്

ലുധിയാന: പഞ്ചാബില്‍ 23 വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാനഡയിലുള്ള ഭാര്യയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങ്ങിന്റെ മരണത്തിലാണ് ഭാര്യ ബീന്ത് കൗറി(21)നെതിരേ പഞ്ചാബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലവ്പ്രീതിന്റെ പിതാവ് ബല്‍വീന്ദര്‍ സിങ്ങിന്റെ പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജൂണ്‍ 23-നാണ് ലവ്പ്രീതിനെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 25...

കേരളത്തിൽ 22,064 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ 13.53

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

പ്രഭാത നടത്തത്തിനിടെ അഡീഷനൽ ജില്ല ജഡ്​ജി വാഹനമിടിച്ച്​ കൊല്ലപ്പെട്ടു; ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്

റാഞ്ചി: പ്രഭാത നടത്തത്തിനിടെ ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷനൽ ജില്ല ജഡ്​ജി ഉത്തം ആനന്ദ്​ ഓ​ട്ടോറിക്ഷ ഇടിച്ച്​ മരിച്ചു. ധൻബാദ്​ ജില്ല കോടതിക്ക്​ സമീപം രൺധീർ വർമ ചീക്കിൽ വെച്ചാണ്​ സംഭവം. ധൻബാദ്​ മജിസ്​ട്രേറ്റ് കോളനിക്ക്​ സമീപത്ത്​ വെച്ചാണ്​ എ.ഡി.ജെ ഉത്തം ആനന്ദിനെ വാഹനം ഇടിച്ച്​ തെറിപ്പിച്ചത്​. പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മരിച്ചയാളെ പൊലീസ്​...

‘ഈദിന് നല്‍കിയ ഇളവ് കേരളത്തില്‍ കൊവിഡ് വ്യാപനത്തിന് കാരണമായി’; പെഗാസസിനെ വഴിതിരിച്ചു വിടാന്‍ കേരളത്തെ ലക്ഷ്യം വെച്ച് ബി.ജെ.പി.

ന്യൂദല്‍ഹി: രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പെഗാസസ് വിവാദം പുകയുന്നതിനിടെ കേരളത്തിലെ കൊവിഡ് വ്യാപനം ദേശീയ വിഷയമാക്കാന്‍ ബി.ജെ.പി. കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് 50 ശതമാനത്തോളം സ്ഥിരീകരിക്കുന്നത് കേരളത്തിലാണെന്ന് ആരോപിച്ചുകൊണ്ടാണ് പ്രതിഷേധം ശക്തമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നായിരുന്നു കഴിഞ്ഞദിവസം ബി.ജെ.പി. ദേശീയ വക്താവ് സംപീത് പത്ര പറഞ്ഞത്....

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ കൂടി 35,920 രൂപയായി. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4490ല്‍ എത്തി. ഇന്നലെ സ്വര്‍ണ വില 160 രൂപ കൂടിയിരുന്നു. ഈ മാസം പൊതുവേ സ്വര്‍ണ വില ഉയരുന്ന പ്രവണതയാണ് കാണിച്ചത്. മാസാദ്യത്തില്‍ 35,200 രൂപയായിരുന്നു വില. ഇത് ഉയര്‍ന്ന് 16ന്...

മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിൽ പുതിയ കാര്യാലയങ്ങൾ തുടങ്ങാൻ ശുപാർശ

പൊയിനാച്ചി : ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കെട്ടിട-വൈദ്യുതവിഭാഗങ്ങളുടെ അസി. എക്സി. എൻജിനീയർമാരുടെയും മഞ്ചേശ്വരം താലൂക്കിൽ കെട്ടിടവിഭാഗം അസി. എക്സി. എൻജിനീയറുടെയും കാര്യാലയം രൂപവത്കരിക്കാനുള്ള ശുപാർശ ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. എം.രാജഗോപാലൻ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ കാര്യാലയങ്ങൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യം...

ഹൊസങ്കടി ജൂവലറി കവർച്ച:പിടിച്ചെടുത്ത മുതലുകൾ പ്രദർശിപ്പിച്ചു

മംഗളൂരു : ഹൊസങ്കടിയിൽ വാച്ച്മാനെ ആക്രമിച്ച് ജൂവലറി കവർച്ച നടത്തിയ സംഘത്തിൽനിന്ന്‌ മംഗളൂരു പോലീസ് പിടിച്ചെടുത്ത മുതലുകൾ പ്രദർശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ 4.45ന് തലപ്പാടി കെ.സി. റോഡിലാണ് ജൂവലറി കവർച്ചനടത്തിയവരെന്ന്‌ കരുതുന്ന സംഘം സഞ്ചരിച്ച കാർ ഉള്ളാൾ പോലീസിന്റെ മുന്നിൽപ്പെട്ടത്. വണ്ടി പോലീസ് തടഞ്ഞതോടെ അതിലുണ്ടായിരുന്നവർ എസ്.ഐ.യെ വധിക്കാൻ ശ്രമിച്ച് ഭീതിപരത്തിയാണ് സംഘം രക്ഷപ്പെട്ടതെന്ന് സിറ്റി പോലീസ്...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img