അടുത്ത മാസം 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഓഗസ്റ്റ് 2 മുതൽ 6 വരെ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തും. സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോൾ അശാസ്ത്രിയമാണെന്നും വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിട്ടും ടി.പി.ആറിൽ കുറവുണ്ടായില്ലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‍സര പറഞ്ഞു.
പതിനായിരകണക്കിന് വ്യാപാരികള്‍ പട്ടിണിയിലും...
ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. വെബ്‌സൈറ്റ് വഴിയാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ സര്‍വീസുകള്‍ ഉണ്ടാകില്ല.
ജൂലൈ 31 വരെ സര്‍വീസ് നിര്‍ത്തിവെച്ചതായാണ് എമിറേറ്റ്‌സ് നേരത്തെ അറിയിച്ചരുന്നത്. ഇതാണ് ഇപ്പോള്‍...
കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും 8 എണ്ണം കാറ്റഗറി ബിയിലും വോര്‍ക്കാടി, മീഞ്ച, ബെള്ളൂര്‍ പഞ്ചായത്തുകള്‍ കാറ്റഗറി എയിലും ഉള്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്...
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവസാന രണ്ടു ട്വന്റി-20യിലും കോവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കമുണ്ടായ എട്ടു താരങ്ങള്‍ കളിക്കില്ല. ഇവരുടെ ആ.ര്‍ടി.-പി.സി.ആര്‍. പരിശോധന നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനില്‍ തുടരുമെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി.
ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹര്‍, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കാണ് മത്സരങ്ങള്‍...
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണിയ്ക്ക്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ കെ.എസ്. മണിയാണ് ജയിച്ചത്.
അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് മണിയുടെ വിജയം. ചെയര്‍മാനായിരുന്ന പി.എ. ബാലന്‍ മാസ്റ്ററുടെ നിര്യാണത്തോടെയാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
38 വര്‍ഷത്തിനിടെ ആദ്യമായാണ് മില്‍മ ഭരണ സമിതി ഇടതുമുന്നണി നേടുന്നത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സ്വര്‍ണ ചിത്രം ഒരുക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി ഡാവിഞ്ചി സുരേഷ്.
മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പത്തടി വലുപ്പത്തിലാണ് ആദരസൂചകമായി സ്വര്‍ണചിത്രം നിര്‍മ്മിച്ചത്.
പലതരം വസ്തുക്കള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഡാവിഞ്ചി സുരേഷ് എഴുപത്തി ഒന്നാമത്തെ ചിത്രമാണ് സ്വര്‍ണം കൊണ്ട് തീര്‍ത്തത്. തൃശൂരിലെ ടി സി ഗോള്‍ഡ്...
കൊവിഡ് 19 മഹാമാരി രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ ഇതുവരെക്കും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനേഷന്‍ എത്രയും വേഗത്തില്‍ പരമാവധി പേരില്‍ പൂര്‍ത്തിയാക്കുക എന്നത് മാത്രമാണ് മൂന്നാം തരംഗമുണ്ടായാലും അതിന്റെ തീവ്രത കുറയ്ക്കാന്‍ ആകെ അവലംബിക്കാവുന്ന മാര്‍ഗം.
എന്നാല്‍ രാജ്യത്ത് ആകെ ജനസംഖ്യയുടെ പത്ത് ശതമാനം പോലും ഇതുവരെ വാക്‌സിനേറ്റ് ആയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം....
മുംബൈ: കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർക്ക് മൂന്നാം തവണയും കോവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടർക്ക് കോവിഡ് ഒരു തവണ ബാധിച്ചിട്ടുണ്ടായിരുന്നു. രണ്ട് തവണ രോഗം പിടിപെട്ടത് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷമാണ്. വീർ സവർക്കർ ആശുപത്രിയിലെ 26 കാരിയായ ഡോ. സൃഷ്ടി ഹലാരിക്കാണ് വീണ്ടും രോഗം പിടിപെട്ടത്.
കഴിഞ്ഞ...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...