Latest news

ദേശീയപതാക തലതിരിച്ച് ഉയർത്തിയ സംഭവം: ദേശീയതയെ അപമാനിച്ചതിന് കെ. സുരേന്ദ്രനെതിരെ കേസെടുത്തു

തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാരണത്താലാണ് കെ. സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കെ. സുരേന്ദ്രന്‍ തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയത്....

കേരളം വാക്‌സിന്‍ വാങ്ങിയത് 29 കോടിക്ക്; വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ചത്‌ 817 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായി സര്‍ക്കാര്‍. നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കെ.ജെ മാക്സി എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് മറുപടി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ കമ്പനികളില്‍ നിന്ന് വാക്സിന്‍ സംഭരിച്ച വകയില്‍ 29.29...

പെട്രോൾ ലിറ്ററിന് 27 പൈസ; പത്ത് ഗ്രാം സ്വർണത്തിന് 88 രൂപ! 74 വർഷം കൊണ്ടുണ്ടായ മാറ്റം എന്തൊക്കെ?!

രാജ്യം സ്വാതന്ത്ര്യത്തിന്റെ വാർഷികാഘോഷത്തിലാണിപ്പോൾ. ബ്രിട്ടനിൽനിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 74 വർഷം പിന്നിട്ടു. ഏഴു പതിറ്റാണ്ട് കൊണ്ട് ഇന്ത്യ ഏറെ മാറി. 1947ൽ അഭിമുഖീകരിച്ച പ്രശ്‌നങ്ങളല്ല ഇപ്പോൾ രാജ്യം നേരിടുന്നത്. കോവിഡ് മഹാമാരി ഒരു വശത്ത്. പിടികിട്ടാതെ കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലക്കയറ്റം തന്നെയാണ് മറുവശത്ത് രാജ്യത്ത് ഇപ്പോള്‍ കത്തുന്ന വിഷയം. ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ...

ആഭ്യന്തര പ്രശ്നം തെരുവിൽ അല്ല പറയേണ്ടത്; ഹരിത നേതാക്കളെ വിമർശിച്ച് സമസ്ത നേതാവ്

എംഎസ്എഫ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനിൽ പരാതി നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത നേതാവ് സമദ് പൂക്കോട്ടൂർ. ആഭ്യന്തര പ്രശ്നം തെരുവിൽ അല്ല പറയേണ്ടതന്ന് സുന്നി യുവജന സംഘം നേതാവ് അബ്‍ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. വനിതാ കമ്മീഷനെ സമീപിക്കാൻ കുടുംബ കോടതിയിലെ പ്രശ്നമാണോ എന്നും ഹരിത ഭാരവാഹികളെ അദ്ദേഹം പരിഹാസിച്ചു. എംഎസ്എഫ് പൂക്കോട്ടൂർ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 2.4 ​കോടിയുടെ സ്വർണ്ണവുമായി കാസർകോട്​ സ്വദേശിയുൾപ്പെടെ നാലുപേർ പിടിയിൽ

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ നാല്​ പേരിൽ നിന്നായി 2.4 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്​റ്റംസ്​ ഇൻറലിജൻസാണ്​ 5.006 കിലോഗ്രാം സ്വർണം പിടിച്ചത്​. ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യൂ ഇൻറലിജൻസിൽനിന്ന്​ (ഡി.ആർ.ഐ) ലഭിച്ച സൂചന പ്രകാരമായിരുന്നു പരിശോധന. എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന്​ 3.36 കിലോഗ്രാം സ്വർണമിശ്രിതം​ കണ്ടെടുത്തു. ശരീരത്തിനകത്തും കാലിന്​ ചുറ്റും...

K3 സെൻട്രൽ മാർട്ട് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു

ഉപ്പള: ആവശ്യ സാധനങ്ങളെല്ലാം ഒരു കുടക്കീഴിൽ എന്ന ഉദ്ദേശത്തോടെ ജനങ്ങൾക്ക് വളരെ ഉപകാരമാവും വിധം ഒരുക്കിയ K3 സെൻട്രൽ മാർട്ട് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു. കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് സംബന്ധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപ്പള പുതിയ...

കാബൂളിലെ സൈനിക ജയിലും പിടിച്ചെടുത്ത് താലിബാന്‍; ഭീകരരെ സ്വതന്ത്രരാക്കി

കാബൂള്‍ കാബൂളിന് 25 കിലോമീറ്റര്‍ അകലെയുള്ള ബാഗ്രമിലെ സൈനിക ജയില്‍ പിടിച്ചെടുത്ത് ഭീകരരടക്കമുള്ള തടവുകാരെ തുറന്ന് വിട്ട് താലിബാന്‍. ബാഗ്രം എയര്‍ബേസിലെ ജയിലാണ് താലിബാന്‍ പിടിച്ചെടുത്തത്. അഫ്ഗാനിലെ  ഏറ്റവും വലിയ യുഎസ് എയര്‍ബേസായിരുന്നു ബാഗ്രം. യുഎസ് സൈന്യത്തിനായിരുന്നു ജയിലിന്റെ ചുമതല. അഫ്ഗാനില്‍ നിന്ന് യുഎസ് പിന്മാറിയതോടെ ജയിലിന്റെ നിയന്ത്രണം ജൂലൈ ഒന്നിന് അഫ്ഗാന്‍ ഗവണ്‍മെന്റ്...

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണം കൂടി കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാന സർക്കാ‌ർ കണക്കനുസരിച്ച് കേരളത്തിലെ ആകെ കൊവിഡ് മരണം 18,601 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്ത്...

ഞെട്ടിക്കുന്ന വിലക്കുറവിൽ ഓല സ്​കൂട്ടർ നിരത്തിൽ; 181കെ.എം മൈലേജ്​, 115 കി​ലോമീറ്റർ വേഗത

ഇന്ത്യയിലെ വൈദ്യുത വിപ്ലവത്തിന്​ തുടക്കമിട്ട്​ ഓല സ്​കൂട്ടർ നിരത്തിൽ. സ്വാതന്ത്ര്യ ദിനത്തിലാണ്​ വാഹനം പുറത്തിറക്കിയത്​. എസ്​ വൺ, എസ്​ വൺ പ്രൊ എന്നിങ്ങനെ രണ്ട്​ വേരിയൻറുകളിൽ വാഹനം ലഭ്യമാകും. എസ്​ വണ്ണി​െൻറ വില ഒരു ലക്ഷം രൂപയാണ്​. കേന്ദ്ര സർക്കാരി​െൻറ ഫെയിം സബ്​സിഡി ഉൾപ്പെടുത്തിയ വിലയാണിത്​. എസ്​ വൺ പ്രൊക്ക്​ 1.30ലക്ഷം വിലവരും. സംസ്​ഥാന...

മൂന്നക്കം കടന്നിട്ട് രണ്ടു വര്‍ഷം; കോലിക്ക് ഇതെന്തു പറ്റി?

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് എന്ത് സംഭവിച്ചു? അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയില്ലാതെ രണ്ട് വര്‍ഷം പിന്നിടുകയാണ് കോലി. സച്ചിന്‍ തെണ്ടുല്‍ക്കറുടെ 100 സെഞ്ചുറി റെക്കോഡ് തകര്‍ക്കുമെന്ന് വിശ്വസിക്കുന്ന കോലിയുടെ ആരാധകര്‍ തീര്‍ത്തും നിരാശയിലാണ്. 2019 നവംബറില്‍ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേ പിങ്ക് ടെസ്റ്റിലായിരുന്നു കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി. കോലിയെപ്പോലൊരു ലോകോത്തര താരം ഇത്ര ദീര്‍ഘകാലം ഫോമില്ലാതെ...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img