Latest news

പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ആര്‍.എസ്.എസ് നേതാവ് സുപ്രീംകോടതിയില്‍

ന്യൂദല്‍ഹി: പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാരത് വികാസ് സംഘം നേതാവും മുന്‍ ആര്‍.എസ്.എസ് പ്രചാരകുമായ കെ.എന്‍. ഗോവിന്ദാചാര്യ. അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗോവിന്ദാചാര്യ 2019 ല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹരജി പിന്‍വലിച്ചിരുന്നു. പെഗാസസ് നിര്‍മ്മിച്ച എന്‍.എസ്.ഒ ഗ്രൂപ്പിനും, വാട്സാപ്പിനും, ഫേസ്ബുക്കിനുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം...

ലൈംഗികാധിക്ഷേപ പരാതി പിൻവലിക്കണം; ഹരിത നേതാക്കൾക്ക് അന്ത്യശാസനവുമായി മുസ്ലീംലീഗ്

മലപ്പുറം: ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്ലീം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിന് നൽകിയ അന്ത്യശാസനം. എംഎസ്എഫ് നേതൃത്വത്തിൽ ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയിൽ വിശദമായ ചർച്ചകൾ...

കോവിഡ് മരണ നഷ്ടപരിഹാരം; കേന്ദ്രത്തിന് സുപ്രീംകോടതി സമയം അനുവദിച്ചു

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. മാര്‍ഗ നിര്‍ദേശം തയാറാക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് 4 ആഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സമയം വേണമെന്നും ധൃതി പിടിച്ചാല്‍ വിപരീതഫലം ഉണ്ടായേക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ...

വോട്ടര്‍ ഐ.ഡി കാര്‍ഡ് ഇനി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം: 27 ഇനം സര്‍ട്ടിഫിക്കറ്റുകളും

എടപ്പാൾ: തിരഞ്ഞെടുപ്പുകമ്മിഷൻ നൽകുന്ന ഇലക്‌ഷൻ ഐ.ഡി. കാർഡിനും റവന്യൂ ഓഫീസ് മുഖേന ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്കും ഇനി ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട. സ്വന്തം സ്‌മാർട്ട്ഫോണിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സംവിധാനം വരുന്നു. വോട്ടർപട്ടികയിൽ പേരുചേർത്താൽ ജനസേവനകേന്ദ്രം മുഖേനയോ ഓൺലൈനിലോ ഐ.ഡി. കാർഡിന് അപേക്ഷിക്കാം. താലൂക്ക് ഓഫീസിൽനിന്നത് വില്ലേജ് ഓഫീസിലെത്തി ബൂത്ത്‌ലെവൽ ഓഫീസർ (ബി.എൽ.ഒ.) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി...

നാടുവിടാന്‍ പാച്ചില്‍, റണ്‍വേ നിറഞ്ഞ് ജനക്കൂട്ടം, ആകാശത്തേക്ക് വെടി, ആശങ്കയുടെ കാബൂള്‍ കാഴ്ചകള്‍ (വീഡിയോ)

കാബൂള്‍: അഫ്ഗാനിസ്താനില്‍ യുദ്ധം അവസാനിച്ചുവെന്നും അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ പ്രഖ്യാപിക്കുമ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ കൂട്ടപ്പലായനമാണ് നടക്കുന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന്‌ പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങള്‍. വിമാനത്തില്‍ സീറ്റുറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. https://twitter.com/ahmermkhan/status/1427122053212098560?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427122053212098560%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fchaos-at-kabul-airport-as-people-try-to-flee-country-after-taliban-takeover-1.5917847 https://twitter.com/JawadSukhanyar/status/1427087901511278592?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427087901511278592%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fchaos-at-kabul-airport-as-people-try-to-flee-country-after-taliban-takeover-1.5917847 അഷ്‌റഫ്...

എംസി കമറുദ്ദീൻ ക്രൈംബ്രാഞ്ച് ഓഫീസില്‍; പൂക്കോയ തങ്ങള്‍ക്ക് ഒപ്പമിരുത്തി ചോദ്യംചെയ്യും

കാസര്‍കോട്: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ എംഎല്‍എ എംസി കമറുദ്ദീൻ കാസർകോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. ഡിവൈഎസ്പി എം സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. നിലവിൽ കസ്റ്റഡിയിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളുമായി ഒരുമിച്ചിരുത്തി ആയിരിക്കും ചോദ്യം ചെയ്യുക. നിക്ഷേപത്തട്ടിപ്പ് കേസിൽ 80 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞശേഷം ഇപ്പോൾ ജാമ്യത്തിലാണ് കമറുദീൻ. മഞ്ചേശ്വരം മുന്‍...

അതിർത്തിയിൽ കർണാടക സർക്കാരിൻ്റെ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരേ സ്വാതന്ത്ര്യ ദിനത്തിൽ എ.കെ.എം അഷ്റഫ് എം.എൽ.എയുടെ ഉപവാസം

തലപ്പാടി: കൊവിഡിൻ്റെ പേരിൽ തലപ്പാടി അതിർത്തിയിൽ കർണാടക സർക്കാർ ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരേ മഞ്ചേശ്വരം എം.എൽ എ എ.കെ.എം അഷ്ഫ് സ്വാതന്ത്ര്യ ദിനത്തിൽ ഉപവാസം നടത്തി. "ഒരേ ഒരിന്ത്യ ഒരൊറ്റ ജനത" എന്ന സന്ദേശമുയർത്തി രാവിലെ 10മുതൽ വൈകുന്നേരം 4മണി വരെ കേരള- കർണാടക അതിർത്തിയിലെ തലപ്പാടിയിലായിരുന്നു എം.എൽ.എയുടെ ഉപവാസ സമരം. കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ...

നടുറോഡിലൂടെ ഡ്രൈവറില്ലാതെ പാഞ്ഞ് ‘ഗോസ്റ്റ് ബുള്ളറ്റ്’; പരിഭ്രാന്തരായി ജനം! (വീഡിയോ)

ഡ്രൈവറില്ലാതെ ഹൈവേയിലൂടെ അമിത വേഗത്തിൽ പാഞ്ഞ് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഈ കാഴ്‍ച കണ്ട് തലയില്‍ കൈവച്ച് യാത്രികര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. പൂനെ–നാസിക് ഹൈവേയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ബുള്ളറ്റ് ഓടിച്ചിരുന്നയാൾ തെറിച്ച് വീണതിന് പിന്നാലെയാണ് ബൈക്ക് ഡ്രൈവറില്ലാതെ 300 മീറ്ററോളം...

അധികാരം കയ്യടക്കിയതിന് പിന്നാലെ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് താലിബാന്‍; നാടുവിട്ടുപോകാന്‍ വഴി തേടി അഫ്ഗാന്‍ ജനത

കാബൂള്‍: തലസ്ഥാന നഗരമായ കാബൂളും പ്രസിഡന്റിന്റെ വസതിയും പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് താലിബാന്‍. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണ്ണമാകുകയും അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി രാജ്യം വിട്ടുപോകുകയും ചെയ്തതോടെ വിദേശ ശത്രുവിനെയും ആഭ്യന്തര ശത്രുവിനെയും ഒന്നിച്ചവസാനിപ്പിക്കുക എന്ന ലക്ഷ്യം നേടിയതായാണ് താലിബാന്റെ പ്രഖ്യാപനം. ‘അഫ്ഗാന്‍ ജനങ്ങള്‍ക്കും മുജാഹിദ്ദീനുകള്‍ക്കും ഏറ്റവും മഹത്തരമായ ദിവസമാണിത്. 20...

മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുഷ്മിത ദേവ് പാര്‍ട്ടി വിട്ടു

മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റും മുന്‍ എം.പിയുമായ സുഷ്മിത ദേവ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെഴുതിയ കത്തിലാണ് അവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് വ്യക്തമാക്കിയത്. ട്വിറ്ററില്‍ വ്യക്തിഗത വിവരങ്ങള്‍ തിരുത്തി മുന്‍ കോണ്‍ഗ്രസ് നേതാവ് എന്നാക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും അവര്‍ ലെഫ്റ്റ് അടിച്ചതായും ദേശീയ മാധ്യമങ്ങള്‍...
- Advertisement -spot_img

Latest News

സസ്‌പെൻസിന് വിരാമം; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച...
- Advertisement -spot_img