Latest news

വെറുതെ കോടതിയുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുത്; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂദല്‍ഹി: ട്രിബ്യൂണലുകളിലും അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളിലും ആവശ്യമായ നിയമനങ്ങള്‍ നടത്താത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. സര്‍ക്കാരിന് കോടതിയോട് ഒരു ബഹുമാനവുമില്ലെന്ന് പറഞ്ഞ എന്‍.വി. രമണ, ഒരാഴ്ചക്കുള്ളില്‍ ഒഴിഞ്ഞ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്രവുമായി...

പ്രമേഹം കുറഞ്ഞ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

ഉപ്പള: പ്രമേഹം കുറഞ്ഞതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഉപ്പള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറും ഹീറോ സ്ട്രീറ്റിലെ മൊയ്തീന്റെയും മറിയുമ്മയുടേയും മകനുമായ മുഹമ്മദ് (41) ആണ് മരിച്ചത്. ഇന്നലെ ഉപ്പളയിലെ ആസ്പത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: സമീറ. മക്കള്‍: മുനൈഫ, സാഹില്‍.

തബലയും ഓടക്കുഴലുമൊക്കെ ഹോണുകളിലേക്ക്, നിരത്തുകളില്‍ സംഗീതമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍!

വളരെ ചെറുതും എന്നാല്‍ ഒഴിച്ചു കൂടാനാവാത്തതുമായ വാഹന ഭാഗങ്ങളില്‍ ഒന്നാണ് ഹോണുകള്‍. അവയില്ലാതെ വാഹനം റോഡിലേക്ക് ഇറക്കാനുള്ള ആത്മവിശ്വാസം ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും ഉണ്ടാകില്ല.  എന്നാല്‍ നിരത്തുകളില്‍ അനാവശ്യമായി ഹോണടിച്ച് ശബ്‍ദശല്യം സൃഷ്‍ടിക്കുന്ന ഡ്രൈവ്ര‍മാരും പതിവുകാഴ്‍ചയാണ്. ഇത്തരക്കാരെക്കൊണ്ടുള്ള ശല്യവും ചെറുതല്ല. മിക്ക ഇന്ത്യൻ നഗരങ്ങളിലും ശബ്‍ദ മലിനീകരണം ഒരു മുഖ്യ പ്രശ്‍നമാണ്. അത് ജനങ്ങള്‍ക്ക് മാനസീകവും ശാരീരികവുമായ...

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനിടയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍...

സംസ്ഥാനത്ത് ഇന്ന് 26,701 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 74 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

നിപ ബാധിച്ച് മരിച്ച 12കാരന്‍ റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍, പഴത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കേന്ദ്രസംഘം, കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ വീട്ടില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. കേന്ദ്രസംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍മാരാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന്‍...

ഗ്രീൻ വിസ പ്രഖ്യാപിച്ച് യുഎഇ; താമസ വിസ റദ്ദാക്കിയാല്‍ 90 മുതല്‍ 180 ദിവസംവരെ രാജ്യത്ത് തങ്ങാം

അബുദാബി: ഗ്രീന്‍ വിസ പ്രഖ്യാപിച്ച് യുഎഇ. പുതിയ 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഗ്രീന്‍ വിസ പ്രഖ്യാപനം. ഗ്രീന്‍ വിസയുള്ളവര്‍ക്ക് അവരുടെ രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം 25 വയസ്സാകുന്നതുവരെ ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. നിലവില്‍ 18 വയസ്സുവരെയാണ് ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കുമാണ് ഗ്രീന്‍ വിസ ലഭിക്കുക. താമസ വിസ റദ്ദാക്കിയാല്‍ 90...

കുമ്പള പ്രസ് ഫോറം നവീകരിച്ച ഒഫിസ് ഉദ്ഘാടനം തിങ്കളാഴ്ച്ച

കുമ്പള: കുമ്പള പ്രസ് ഫോറം നവീകരിച്ച ഓഫിസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 6 തിങ്കളാഴ്ച രാവിലെ 9.30ന് എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിക്കും. കുമ്പള ഗവ.ഹൈസ്കൂൾ റോഡിലെ പരേരി കോംപ്ലക്സിലെ ഒന്നാം നിലയിലാണ് ആധുനിക രീതിയിൽ ഓഫിസ് സജ്ജീകരിച്ചിരിക്കുന്നത്. പ്രസ് ഫോറം പ്രസിഡൻ്റ് ലത്തീഫ് ഉപ്പള അധ്യക്ഷനാകും. കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയാവും. കുമ്പള...

നിപയുടെ ഉറവിടം ആടോ? മരിച്ച കുട്ടിയുടെ വീട്ടിലെത്തിയവർ, സമീപത്തെ മരണങ്ങൾ എല്ലാം പരിശോധിക്കുമെന്ന് മന്ത്രി

കോഴിക്കോട്: നിപ വൈറസ് ബാധയുടെ മൂന്നാം വരവിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന് രണ്ടരമാസം മുൻപ് ഏതോ അസുഖം വന്നിരുന്നു. അതും പരിശോധന പരിധിയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. രോഗപ്രതിരോധത്തിനായി മോണോ ക്ലോറൽ ആന്റിബോഡി ഓസ്ട്രേലിയയിൽ നിന്ന് എത്തിക്കും. ഉറവിട പരിശോധനയുടെ ഭാഗമായി കുട്ടിയുടെ വീട്ടിൽ...

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തില്‍ 158 പേര്‍; രണ്ട് പേര്‍ക്ക് ലക്ഷണം

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോാഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തിയത്. ഇതില്‍ 20 പേരാണ് കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കമുള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോള്‍. സ്ഥിതി അവലോകനം ചെയ്യാനായി കോഴിക്കോട് ജില്ലാ കളക്ടറേറ്റില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ആരോഗ്യ...
- Advertisement -spot_img

Latest News

‘പെട്രോൾ, ഡീസൽ വില വർധന അംഗീകരിക്കാനാവില്ല, ഉടനടി പിൻവലിക്കണം’ -തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനവിരുദ്ധമായ ഈ...
- Advertisement -spot_img