Latest news

വാരിയന്‍കുന്നന്‍ താലിബാനെന്ന പരാമര്‍ശം; എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരൂരാങ്ങാടി: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തിലെ ആദ്യത്തെ താലിബാന്‍ ആണെന്ന പ്രസ്താവനയിറക്കിയ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. മലപ്പുറം എസ്.പി സുജിത്ത് ദാസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖിന്റെ പരാതിയിലാണ് നടപടി. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസമാണ്...

ഈ 43 മൊബൈലുകളിൽ ഇനി വാട്ട്സ് ആപ്പ് ലഭിക്കില്ല; പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

ചില മൊബൈൽ ഫോണുകളില്‌ വാട്ട്സ് ആപ്പ് ( whatsapp )സേവനം അവസാനിപ്പിക്കുന്നുവെന്ന് ( stops working ) റിപ്പോർട്ട് . ഈ വർഷം നവംബർ മുതലാണ് ഐഫോൺ, സാംസം​​ഗ് ​ഗാലക്സി, എൽജി തുടങ്ങിയ 43 ഫോണുകളിൽ ( phone list ) വാട്ട്സ് ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. മുൻനിര കമ്പനികളുടെ പഴയ മോഡലുകളിലാകും വാട്ട്സ് ആപ്പ്...

തകര്‍പ്പന്‍ പ്രകടനവുമായി ബൗളര്‍മാര്‍; ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 157 റണ്‍സ് വിജയം

ലണ്ടന്‍: ആവേശവും വാശിയും വാനോളം നിറഞ്ഞ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ്...

നിപ വൈറസ്: കാസര്‍കോട് ജില്ലയിലും ജാഗ്രതാ നിര്‍ദേശം

കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ കെആര്‍ രാജന്‍ അറിയിച്ചു. ജില്ലയിലെ സ്ഥിതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ചേമ്പറില്‍ അടിയന്തര യോഗം ചേരുകയും ജില്ലാതല ആര്‍ആര്‍.ടി രൂപീകരിക്കുകയും ചെയ്തു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...

മസ്‍കത്ത് ഡ്യൂട്ടി ഫ്രീ ഗ്രാന്റ് നറുക്കെടുപ്പിലും സമ്മാനങ്ങൾ പ്രവാസി മലയാളികൾക്ക്

മസ്‍കത്ത്: മസ്‍കത്ത് ഡ്യൂട്ടി ഫ്രീ നടത്തി വരുന്ന 'ക്യാഷ് ആന്റ് കാർ' നറുക്കെടുപ്പിൽ വീണ്ടും പ്രവാസി മലയാളികൾ വിജയികളായി. മലപ്പുറം തിരൂർ സ്വദേശി മുജീബ് റഹ്‍മാൻ മാങ്ങാട്ടയിൽ 1,00,000 ഡോളറും കൊല്ലം പാരിപ്പള്ളി സ്വദേശി നന്ദകുമാർ നാരായണ കുറുപ്പ്   ലെക്സസ് കാറുമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മസ്‍കത്ത് നഗരസഭാ...

കുഞ്ഞാലിക്കുട്ടിയുടെ സ്വിസ് ബാങ്കാണ് എ.ആര്‍. ബാങ്ക്, നടന്നത് 1021 കോടിയുടെ കള്ളപ്പണ ഇടപാട്; ഗുരുതര ആരോപണവുമായി കെ.ടി. ജലീല്‍

മലപ്പുറം: മലപ്പുറം എആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ മുസ്ലി ലീഗ് നേതാവും മുൻ മന്ത്രിയുമായ  പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെടി ജലീൽ എംഎൽഎ. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ 1024 കോടിയുടെ കള്ളപ്പണമുണ്ടെന്ന് കണ്ടെത്തിയതായി കെ.ടി.ജലീൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബാങ്കിലെ ഇടപാടുകളിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച ജലീൽ, കുഞ്ഞാലിക്കുട്ടിക്ക്...

കേന്ദ്രനിലപാട് തള്ളി ഹൈക്കോടതി; കൊവിഷീൽഡിന്‍റെ ഇടവേള കുറച്ചു, 28 ദിവസത്തിന് ശേഷം പെയ്ഡ് വാക്സീനെടുക്കാം

കൊച്ചി: കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താത്പര്യമുള്ളവർക്ക് കൊവിഷിൽഡിൻ്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സീന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്സ് ​ഗ്രൂപ്പ് നൽകിയ ഹ‍ർജിയിലാണ് ഹൈക്കോടതിയുടെ വിധി. കൊവിഷീൽഡ്...

സംസ്ഥാനത്ത് 19,688 പുതിയ കൊവിഡ് രോഗികൾ, 28,561 പേർ രോഗമുക്തി നേടി, 135 മരണം

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

നിപ ലക്ഷണങ്ങള്‍ ഉള്ളവര്‍ എട്ടായി; ഏഴ് പേരുടെ ഫലം വൈകീട്ട്, സമ്പര്‍ക്ക പട്ടികയില്‍ 251 പേര്‍

കോഴിക്കോട്: 12-വയസുകാരന്‍ നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ സമ്പര്‍ക്ക പട്ടികയിലുള്ള രോഗ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. കുട്ടിയുടെ മാതാവും രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമടക്കം നേരത്തെ മൂന്ന് പേര്‍ക്കായിരുന്നു രോഗ ലക്ഷണങ്ങളുണ്ടായിരുന്നത്. നിലവില്‍ എട്ട് പേര്‍ക്ക് രോഗലക്ഷണമുണ്ടെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനിടെ കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 251 പേരെയാണ് നിലവില്‍ സമ്പര്‍ക്ക...

ബൈക്കില്‍ കടത്തിയ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; വില്‍പ്പനക്ക് സൂക്ഷിച്ച ബിയര്‍ പിടിച്ചു

ബന്തിയോട്: കഞ്ചാവ്, മദ്യക്കടത്ത് പിടികൂടാന്‍ പരിശോധന കര്‍ശനമാക്കി കുമ്പള എക്‌സൈസ് സംഘം. ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവും വില്‍പ്പനക്ക് സൂക്ഷിച്ച ബിയറും പിടികൂടി. ബന്തിയോട് അട്ക്ക റോഡില്‍ വെച്ചാണ് ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 232 ഗ്രാം കഞ്ചാവുമായി ഉപ്പള സന്തടക്കയിലെ അബ്ദുല്‍ റഹ്‌മാന്‍ എന്ന മുനീറി (42)നെ അറസ്റ്റ് ചെയ്തത്. കുമ്പള പെര്‍വാഡ് ഫിഷറീസ് കോളനിയിലേക്കുള്ള...
- Advertisement -spot_img

Latest News

‘പെട്രോൾ, ഡീസൽ വില വർധന അംഗീകരിക്കാനാവില്ല, ഉടനടി പിൻവലിക്കണം’ -തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനവിരുദ്ധമായ ഈ...
- Advertisement -spot_img