കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. കുട്ടിക്ക് നിപ ആയിരുന്നു എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ട് റിപ്പോര്‍ട്ട് കൂടി വരണം. അവ ഇന്ന് കിട്ടിയേക്കും. കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രിയും ദില്ലിയില്‍ നിന്നുള്ള വിദഗ്ധ സംഘവും...
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന 12 വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ ഡോക്ടർമാരുടെ അടിയന്തിര സൂം മീറ്റിംഗ് വിളിച്ചു.
നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
.12 കാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ബംഗളൂരു: രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമെന്നാണ് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാര്‍ഡിന്റെ കണ്ടുപിടിത്തം.
‘അഫ്ഗാനിലെ താലിബാന്‍ പ്രതിസന്ധി കാരണം ക്രൂഡ് ഓയില്‍ വിതരണം നടക്കുന്നില്ല. അത് കാരണം പാചകവാതകം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ധിക്കുകയാണ്. വോട്ടര്‍മാര്‍ക്ക് ഇത് മനസിലാക്കാനുള്ള പക്വതയുണ്ട്,’...
കോവിഡ് നമുക്കൊപ്പം യാത്ര തുടരും എന്ന യാഥാര്‍ഥ്യം ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അടച്ചിടലില്‍ നിന്ന് ലോകം തുറക്കപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കോവിഡ് സമൂഹത്തില്‍ വരുത്തിവച്ച ആഘാതം എങ്ങനെ മറികടക്കും എന്നതാണ് എല്ലാ രാജ്യങ്ങളും ഒരുപോലെ നേരിടുന്ന വെല്ലുവിളി. നാട്ടിലെ ഏത് പ്രതിസന്ധിയിലും ആഘോഷങ്ങളിലും താങ്ങായും തണലായും കൂടെ നിന്നവരാണ് പ്രവാസികള്‍.
യാത്രാ വിലക്കും മറ്റുമായി കോവിഡിന്റെ...
തിരുവനന്തപുരം∙ ഞായറാഴ്ച ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാത്രി 10 മുതൽ രാവിലെ ആറു വരെയുള്ള രാത്രികാല കർഫ്യൂവും തുടരും. ഇതു സംബന്ധിച്ച അവലോകനം ചൊവ്വാഴ്ച നടത്തും. അതിനുശേഷം നിയന്ത്രണം തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ചത്തെ ലോക്ഡൗൺ പിൻവലിക്കണമോ എന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടായിരുന്നു. ശനിയാഴ്ച...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
മിയാപ്പദവ്: ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. മിയാപ്പദവിലെ അബ്ദുല്ല-നസീമ ദമ്പതികളുടെ മകന്‍ അര്‍ഷാദ്(25) ആണ് മരിച്ചത്. ഇന്നലെ മൂന്ന് മണിയോടെ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു അര്‍ഷാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അര്‍ഷാദിനെ...
ചെന്നൈ: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനവിരുദ്ധമായ ഈ...