കുവൈത്ത് സിറ്റി: താൽക്കാലിക സർക്കാർ കരാറുകൾക്കായുള്ള തൊഴിൽ വിസകൾ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). ഇത് വര്‍ധിച്ചുവരുന്ന തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുമേഖലാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള നീക്കമാണ്.
ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച മുതൽ വീണ്ടും വിസ നൽകാന്‍ തുടങ്ങുന്നത്. ആഭ്യന്തര മന്ത്രി എക്സ്...
കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതികളുമായി പൊലീസിനെ സമീപിക്കുകയാണ്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ്...
കാസർകോട് : സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആസ്പത്രിയിൽ ഉപേക്ഷിച്ച കേസിൽ കാർ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഡിവൈ.എസ്.പി. പി.മധുസൂദനൻ, എസ്.ഐ. രഞ്ജിത്ത്, എസ്.സി.പി.ഒ. ലതീഷ് എന്നിവരാണ് പൈവളിഗെയിൽ ഉപേക്ഷിച്ച നിലയിൽ കണ്ട കാർ കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാംപ്രതിയുടെ ഉടമസ്ഥതയിലുള്ള ഈ കാറിലാണ് അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയത്.
കൊലപാതകം നടന്ന്...
തൃശ്ശൂർ: മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസുകളുടെ മേൽവിലാസം കേരളത്തിലേക്ക് മാറ്റാൻ പുതിയ കടമ്പ. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർേദശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിച്ചാൽ മാത്രമാണ് കേരളത്തിലെ മേൽവിലാസത്തിലേക്ക് മാറ്റം സാധ്യമാകുക. മറ്റു സംസ്ഥാനങ്ങളിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കേരളത്തിലെ സ്ഥിരതാമസക്കാർ അവിടങ്ങളിൽ പോയി ലൈസൻസ് എടുത്തുവരാറുണ്ട്. ഇതുമൂലമാണ്...
റോയൽ എൻഫീൽഡിന് 2024ൽ ടൂവീലർ വിപണിയിൽ വൻകുതിപ്പ്. 2024ൽ കെെവരിച്ച വളർച്ചയുടെ കണക്ക് പുറത്ത് വിട്ടരിക്കുകയാണ് കമ്പനി. 2024 സെപ്റ്റംബറോടെ 6.82% വളർച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. ഈ വളർച്ചക്ക് കാരണം റോയൽ എൻഫീൽഡ് മോഡലുകളോട് ആളുകൾക്ക് ഉള്ള ഇഷ്ടമാണ്. 2024 സെപ്റ്റംബറിൽ 33,065 യൂണിറ്റുകൾ വിറ്റഴിച്ച റോയൽ എൻഫീൽഡ് മോഡലുകളിൽ ബെസ്റ്റ് സെല്ലറായി ക്ലാസിക്...
മംഗളുരു : മംഗളുരുവിൽ തീവണ്ടി അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തിയതിൽ അന്വേഷണം ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ മേൽപാലത്തിന് മുകളിൽ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി കേരളത്തിൽ നിന്നുള്ള തീവണ്ടി കടന്ന് പോയപ്പോൾ വലിയ രീതിയിൽ ശബ്ദമുണ്ടായി. ഇത് കേട്ട പരിസരവാസികളാണ് വിവരം പൊലീസിനെയും...
കൊയിലാണ്ടി: കോഴിക്കോട് കാട്ടില്‍ പീടികയില്‍ മുഖത്ത് മുളകുപൊടി വിതറി കാറില്‍ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയില്‍ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പോലീസ്. പരാതിക്കാരനായ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിന്റെ കൂട്ടാളി താഹയില്‍ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുഹൈലിന്റെ...
ദുബൈ: വനിത ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ ന്യൂസിലാൻഡിന് കന്നി മുത്തം. തുടർച്ചയായ രണ്ടാം ഫൈനലിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ സംഘത്തെ 32 റൺസിന് തോൽപ്പിച്ചാണ് കിവികളുടെ കിരീടനേട്ടം. ന്യൂസിലാൻഡ് താരം അമേലിയ കെർ കലാശപ്പോരിലെയും സീരീസിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികൾ 20 ഓവറിൽ അഞ്ച് വിക്കറ്റ്...
കൊച്ചി: കേരളത്തിലേക്ക് കടല്‍ സൗന്ദര്യം ആസ്വദിച്ച് ഗള്‍ഫിലേക്ക് യാത്ര. വിമാനടിക്കറ്റ് കൊള്ളയുടെ കാലത്ത് കീശ കീറാതെ നാട്ടിലേക്കും തിരിച്ചും യാത്രയെന്ന പ്രവാസിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന കമ്പനി ഇപ്പോള്‍ സര്‍വീസ് നടത്താന്‍ പറ്റിയ കപ്പലിനായുള്ള അന്വേഷണത്തിലാണ്. 2025 ആദ്യത്തോടെ തന്നെ പദ്ധതി...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...