Latest news

കര്‍ണ്ണാടക സർക്കാരിന്റേത് അസത്യങ്ങള്‍ നിറഞ്ഞ സത്യവാങ്ങ്മൂലം; മഅ്ദനിയുടെ ഹരജി തള്ളിയ കോടതി വിധി അനീതി -പി.ഡി.പി

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയ വിധി വസ്​തുതകള്‍ മനസ്സിലാക്കാതെയും കര്‍ണാടക സര്‍ക്കാരി​െൻറ അസത്യങ്ങള്‍ നിറഞ്ഞ വാദങ്ങളെ മുഖവിലക്കെടുത്തുള്ളതുമാണെന്നും പി ഡി പി കേന്ദ്രകമ്മിറ്റി. 2014 മുതല്‍ സുപ്രിം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന മഅ്ദനിയില്‍ നിന്ന് നാളിതുവരെ...

സൗദിയിൽ കൊവിഡ് വാക്‌സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് ഇനി പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാനാവില്ല

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വാക്‌സിനേഷൻ (Covid vaccine) പൂർത്തീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കില്ല. രണ്ടു ഡോസ് വാക്സിനെടുക്കാത്തവർക്ക് പൊതുവിടങ്ങളിൽ പ്രവേശനം നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. വിമാന യാത്ര, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള യാത്രകള്‍, വ്യാപാര, വാണിജ്യ, സാംസ്‌കാരിക, വിനോദ, കായിക, ടൂറിസം സ്ഥാപനങ്ങളിലെ പ്രവേശനത്തിനും വിലക്കുണ്ടാവും. രണ്ടു ഡോസ്...

‘പഴയ വാക്ക് മറന്നോ’? ബന്ധുനിയമന വിവാദത്തില്‍ ജലീലിനെ പരിഹസിച്ച് പി എം എ സലാം

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട, മുന്‍ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന പഴയ വാക്ക് ജലീൽ മറന്നിട്ടുണ്ടാകില്ലെന്ന് കരുതുന്നുവെന്ന് പി എം എ സലാം പറഞ്ഞു. സുപ്രീം കോടതി രാജ്യത്തെ...

കുമ്പളയിലെ സിപിഎം ബന്ധം; ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി

കാസർകോട്: കുമ്പള പഞ്ചായത്ത് ഭരണസമിതിയിൽ സിപിഎം സഹായത്തോടെയാണ് 2 ബിജെപി അംഗങ്ങൾ സ്ഥിരം അധ്യക്ഷ പദവി നേടിയത് എന്ന ആരോപണവുമായി ജില്ലാ കമ്മിറ്റി അംഗം രാജിവച്ച സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി. ഇന്നലെ ചേർന്ന ബിജെപി കുമ്പള പഞ്ചായത്ത്, മഞ്ചേശ്വരം നിയോജക മണ്ഡലം കോർ കമ്മിറ്റികളുടെ നേതൃയോഗത്തിലാണു വിശദീകരണം ആവശ്യപ്പെട്ടത്.23 അംഗ...

സംസ്ഥാനത്ത് ഇന്ന് 13,834 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് വില വീണ്ടും കുത്തനെ കൂട്ടി

മുംബൈ: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിച്ചു. ഓയില്‍-വാതക കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് 43.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു. ഗാര്‍ഹിക എല്‍പിജിക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. ദില്ലിയില്‍ ഇനി 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 1736.50 രൂപയായിരിക്കും വില. നേരത്തെ 1693 രൂപയായിരുന്നു. സെപ്റ്റംബര്‍...

ജി.എസ്.ടി പരിഷ്‌കരണം: ജനുവരി മുതൽ ചെരുപ്പിനും വസ്ത്രങ്ങൾക്കും വിലകൂടും

ന്യൂഡൽഹി: നികുതി ഘടന പരിഷ്‌കരിക്കുന്നതോടെ അടുത്തവർഷം ജനുവരി മുതൽ വസ്ത്രങ്ങൾക്കും ചെരുപ്പിനും വിലവർധിച്ചേക്കും. ഈ ഉത്പന്നങ്ങളുടെ് ജി.എസ്.ടി അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമാക്കുന്നതോടെയാണ് വിലവർധനയുണ്ടാകുക. തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്‌കരിക്കാൻ സെപ്റ്റംബർ 17ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗമാണ് തീരുമാനിച്ചത്. അതേസമയം, നികുതി നിരക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. വസ്ത്രം, ചെരുപ്പ് എന്നിവ നിർമിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കൾക്ക് ഉയർന്ന നിരക്കാണ്...

മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതിയില്ല; ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി സൂപ്രീം കോടതി തളളി

ബംഗളൂരു: കേരളത്തിലേക്ക് പോകാൻ അനുമതി തേടിക്കൊണ്ട് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി. കർണാടക സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് നടപടി. കേസ് വിചാരണഘട്ടത്തിലെന്നും സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കർണാടക സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് കർണാടക സർക്കാരിന്റെ വാദം...

കൊവിഡ് കണക്കെല്ലാം ഇനി ജാഗ്രത പോർട്ടലിൽ; സമാന്തര വിവരശേഖരണം വേണ്ടെന്ന് അവലോകനയോഗം

തിരുവനന്തപുരം: കൊവിഡ് കണക്കുകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഇനി ഒറ്റ കേന്ദ്രീകൃത സംവിധാനം മതിയെന്ന് തീരുമാനം. കൊവിഡ് ജാഗ്രതാ പോർട്ടൽ മാത്രം ഇതിന് ഇനി ഉപയോഗിച്ചാൽ മതിയെന്നാണ് തീരുമാനം. സെപ്റ്റംബർ 22ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇനി കൊവിഡ് ജാഗ്രത പോർട്ടൽ മാത്രം മതിയെന്ന് തീരുമാനിച്ചത്. കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ യഥാസമയം അപ്ഡേറ്റാവാത്തതാണ് കൂടുതൽ...

പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തി

പാലാ: സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിനാ മോളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി കോളേജില്‍ പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം....
- Advertisement -spot_img

Latest News

കാസർകോടിന് മന്ത്രിയെ വേണം; പരിഗണിച്ചില്ലെങ്കിൽ വോട്ടർമാർ അവഹേളനമായി കരുതും: രാജ്‌മോഹൻ ഉണ്ണിത്താൻ

കോഴിക്കോട്: കാസർകോട് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാസർകോട് ജില്ലയെ എൽഡിഎഫ് 10 വർഷം അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന്...
- Advertisement -spot_img