Latest news

കര്‍ണാടകയുടെ യാത്രാ നിയന്ത്രണങ്ങള്‍ക്കെതിരേ മഞ്ചേശ്വരം എംഎല്‍എ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷറഫ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ ഫലം വേണമെന്ന നിബന്ധന റദ്ദാക്കണമെന്നാണ് ആവശ്യം. നിയന്ത്രണങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ അഷറഫ് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ...

ബംഗാൾ ഉപതെരഞ്ഞെടുപ്പ്: ഭബാനിപൂരിൽ മമത മുന്നിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭബാനിപൂർ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രി മമത ബാനർജി 6146 വോട്ടുകൾക്ക് മുന്നിൽ. മമത 9974 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി ബി.ജെ.പിയുടെ പ്രിയങ്ക തിബ്രേവാളിന് 3828 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളായ ജാൻഗിപൂരിലും സസർഗഞ്ചിലും തൃണമൂൽ കോൺഗ്രസ്...

പ്രവാസികള്‍ സ്‌പോൺസറുടെ കീഴിലല്ല ജോലി ചെയ്യുന്നതെങ്കിൽ സൂക്ഷിക്കുക; 10 ലക്ഷം രൂപ പിഴ

റിയാദ്: സൗദി അറേബ്യയിൽ സ്വന്തം സ്‌പോൺസറുടെ കീഴിലല്ലാതെ തൊഴിലെടുത്താൽ വിദേശികൾക്ക് അര ലക്ഷം റിയാൽ (ഏകദേശം 10 ലക്ഷം രൂപ) പിഴയും ആറ്‌ മാസം തടവും ശേഷം നാടുകടത്തലും ശിക്ഷ. റെസിഡന്റ് പെർമിറ്റിൽ (ഇഖാമ) രേഖപ്പെടുത്തിയിരിക്കുന്ന സ്‌പോൺസറുടെ കീഴിലായിരിക്കണം ജോലിയെടുക്കേണ്ടത്. അല്ലെന്ന് കണ്ടെത്തിയാലാണ് നിയമ നടപടി സ്വീകരിക്കുകയെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസത്) അറിയിച്ചു. ഇങ്ങനെ...

‘പാര്‍ലെ ജി’ കഴിച്ചില്ലെങ്കില്‍ മഹാദുരന്തമെന്ന് പ്രചാരണം; ബിസ്‌ക്കറ്റിനായി പരക്കംപാഞ്ഞ് ജനം

പട്ന: സാമൂഹ്യമാധ്യമങ്ങള്‍ അടക്കമുള്ളവയിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ സാധാരണക്കാര്‍ വീണുപോകുന്നത് പതിവാണ്. ബിഹാറില്‍നിന്ന് വരുന്നത് ഇക്കൂട്ടത്തില്‍ അതിവിചിത്രമായ ഒരു വാര്‍ത്തയാണ്. സിതാമാര്‍ഹി ജില്ലയിലാണ് സംഭവം അരങ്ങേറിയതെന്ന് ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം പെട്ടെന്ന് പ്രദേശത്തെ കടകളില്‍ പാര്‍ലെ-ജി ബിസ്‌കറ്റ് വന്‍തോതില്‍ ആവശ്യക്കാര്‍ ഏറി. ചെറിയ കടകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ബിസ്‌കറ്റ് പാക്കറ്റുകള്‍ ആളുകള്‍ കൂട്ടത്തോടെ...

ആഡംബര കപ്പലില്‍ ലഹരിപ്പാർട്ടി; ഷാരൂഖ് ഖാന്റെ മകൻ ആര്യൻ എൻസിബി കസ്റ്റഡിയിൽ

മുംബൈ: ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആര്യന്‍ ഖാനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിലവില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയോ വകുപ്പുകള്‍ ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ...

ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

അടിമാലി: ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തി. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. ഇടുക്കി ആനച്ചാലിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിക്കും മര്‍ദനമേറ്റു. കുടുംബപ്രശ്‌നങ്ങളാണ് കൊലപതകത്തില്‍ കലാശിച്ചത്. ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍കേസും നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലക്കടിക്കുകയിരുന്നു. അടുത്ത ബന്ധുവായ ഷാജഹാനാണ് കുട്ടിയെ...

ഷഹീന്‍ ചുഴലിക്കാറ്റ്; യുഎഇയിലും കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

അബുദാബി: ഷഹീന്‍ ചുഴലിക്കാറ്റ് (Cyclone Shaheen) ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യുഎഇയിലും (UAE) കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്‍ച മുതല്‍ യുഎഇയുടെ കിഴക്കന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ ആഘാതങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Center of Meteorology) അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുമെന്നും അറിയിപ്പില്‍...

ചക്രവാതച്ചുഴി: വടക്കൻ കേരളത്തിൽ കനത്ത മഴ; 6 ജില്ലയിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ  പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്  എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ഇപ്പോഴും ശക്തമായി പെയ്യുകയാണ്. തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ്...

കൂടുതല്‍ ഇളവുകള്‍: 25-ന് തീയേറ്ററും ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും തുറക്കും; ചടങ്ങുകളില്‍ 50 പേര്‍വരെ

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയില്‍നിന്നുള്ളവരുടെ തുടര്‍ച്ചയായ ആവശ്യവും സമ്മര്‍ദ്ദവും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. തീയേറ്ററുകളെ കൂടാതെ ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ...

മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടികള്‍ ശക്തമാക്കുന്നു; ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതി

മലപ്പുറം: മുസ്‌ലി ലീഗില്‍ അച്ചടക്ക നടപടികള്‍ ശക്തമാക്കുന്നു. ജില്ലാ അടിസ്ഥാനത്തില്‍ അച്ചടക്ക സമിതി നിലവില്‍ വരും. ജില്ലകളിലും ജില്ലാ പ്രവര്‍ത്തന സമിതികള്‍ വിളിക്കും. ജില്ലാതലത്തില്‍ പാര്‍ട്ടിയെ ശാക്തീകരിക്കുകയായിരിക്കും ആദ്യ കര്‍മപരിപാടി. താഴേതട്ടിലുള്ള ഘടകങ്ങളുമായി നേതൃത്വം ചര്‍ച്ച നടത്തും. പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രശ്നപരിഹാരമായിരിക്കും ഇതുവഴി ലക്ഷ്യമിടുന്നതെന്നും സലാം അറിയിച്ചു. മുസ്‌ലിം ലീഗ് പോഷകസംഘടനകളില്‍ 20 ശതമാനം വനിതാ...
- Advertisement -spot_img

Latest News

കാസർകോടിന് മന്ത്രിയെ വേണം; പരിഗണിച്ചില്ലെങ്കിൽ വോട്ടർമാർ അവഹേളനമായി കരുതും: രാജ്‌മോഹൻ ഉണ്ണിത്താൻ

കോഴിക്കോട്: കാസർകോട് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാസർകോട് ജില്ലയെ എൽഡിഎഫ് 10 വർഷം അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന്...
- Advertisement -spot_img