പ്രവാസികള്‍ സ്‌പോൺസറുടെ കീഴിലല്ല ജോലി ചെയ്യുന്നതെങ്കിൽ സൂക്ഷിക്കുക; 10 ലക്ഷം രൂപ പിഴ

0
341

റിയാദ്: സൗദി അറേബ്യയിൽ സ്വന്തം സ്‌പോൺസറുടെ കീഴിലല്ലാതെ തൊഴിലെടുത്താൽ വിദേശികൾക്ക് അര ലക്ഷം റിയാൽ (ഏകദേശം 10 ലക്ഷം രൂപ) പിഴയും ആറ്‌ മാസം തടവും ശേഷം നാടുകടത്തലും ശിക്ഷ. റെസിഡന്റ് പെർമിറ്റിൽ (ഇഖാമ) രേഖപ്പെടുത്തിയിരിക്കുന്ന സ്‌പോൺസറുടെ കീഴിലായിരിക്കണം ജോലിയെടുക്കേണ്ടത്. അല്ലെന്ന് കണ്ടെത്തിയാലാണ് നിയമ നടപടി സ്വീകരിക്കുകയെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസത്) അറിയിച്ചു.

ഇങ്ങനെ നിയമാനുസൃത തൊഴിലുടമക്കു കീഴിലല്ലാതെ മറ്റൊരാളുടെ കീഴിലോ അല്ലെങ്കിൽ സ്വയം തൊഴിൽ സംരംഭത്തിലോ  ജോലിയിലേർപ്പെടുന്ന വിദേശികൾക്കാണ് ശിക്ഷ. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് റിയാദ്, മക്ക പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here