കേരളത്തിലെ തിയറ്റര്‍ ഉടമകള്‍ കാത്തിരിക്കുന്ന പ്രധാന റിലീസ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ എത്തുന്ന ചിത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം കൂടിയാണ്. 35 കോടിയാണ് ബജറ്റ്. ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇപ്പോഴിതാ സന്തോഷകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ...
കോഴിക്കോട്: മുസ്ലീം പേരുള്ള സംഘടനകളോ വ്യക്തകളോ ചെയ്യുന്ന മോശം പ്രവർത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുതെന്ന് സമസ്ത. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ ഇസ്ലാമിന്‍റെ ആശയമല്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. സമസ്ത സംഘടിപ്പിച്ച ജിഹാദ് - വിമര്‍ശനവും യാഥാര്‍ത്ഥ്യവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേവലമായ ഭാഷാ അര്‍ത്ഥത്തില്‍...
കാഞ്ഞങ്ങാട് ∙ മോഷ്ടിച്ച വാഹനത്തിൽ കറങ്ങിയ വാഹന മോഷ്ടാക്കളെ പൊലീസ് പിന്തുടർന്നു പിടികൂടി. കേരളത്തിലും കർണാടകയിലും ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ മഞ്ചേശ്വരം മൂടംബയൽ സ്വദേശി അബ്ദുൽ അൻസാഫ്(28), ഉദുമ സ്വദേശി റംസാൻ(24) എന്നിവരാണു പിടിയിലായത്. ദക്ഷിണ കന്നഡ ജില്ലയിലെ മൂടബിദ്രിയിൽ നിന്നു മോഷ്ടിച്ച ജീപ്പുമായി കറങ്ങവേയാണു പ്രതികളെ ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് ജയിൽ മോചിതയായി. നടപടി ക്രമങ്ങൾ പൂർത്തിയായി സ്വപ്‍ന സുരേഷ് അട്ടകുളങ്ങര ജയിലിന് പുറത്തിറങ്ങി. സ്വപ്നയുടെ അമ്മ പ്രഭ വനിതാ ജയിലിലെത്തി രേഖകൾ അധികൃതർക്ക് കൈമാറി. അറസ്റ്റിലായി ഒരു വർഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണ് സ്വപ്‍ന സുരേഷ് ജയിൽ മോചിതയായത്. മോചനം സാധ്യതമായത് പ്രതിചേർക്കപ്പെട്ട ആറ് കേസുകളിലും...
വളർത്തുമൃഗങ്ങൾക്ക് സാർസ് കോവ് 2 ന്റെ ആൽഫ വകഭേദം ബാധിക്കാമെന്ന് പഠനം. വെറ്ററിനറി റെക്കോർഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇതിനെ യുകെ വേരിയന്റ് അല്ലെങ്കിൽ B.1.1.7 എന്നറിയപ്പെടുന്നു.
ഈ വകഭേദം അതിന്റെ വർദ്ധിച്ച സംക്രമണക്ഷമതയും പകർച്ചവ്യാധിയും കാരണം ഇംഗ്ലണ്ടിൽ നിലവിലുള്ള വകഭേദങ്ങളെ അതിവേഗം മറികടന്നതായും പഠനത്തിൽ പറയുന്നു. വളർത്തുമൃഗങ്ങളിൽ സാർസ് കോവ്...
മഞ്ചേശ്വരം: ഇന്ധനവില കേരളത്തെക്കാള്‍ കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയിലെ കര്‍ണാടകയുടെ ഭാഗത്തുള്ള പെട്രോള്‍ പമ്പില്‍ വന്‍ തിരക്ക്. കേരളത്തേക്കാള്‍ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് എട്ടു രൂപയും കുറവാണ് ഇവിടെ. പമ്പ് കര്‍ണാടകയുടെ ആണെങ്കിലും ആവശ്യക്കാരില്‍ ബഹുഭൂരിപക്ഷവും മഞ്ചേശ്വരത്തുകാരാണ്.
ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്‍റെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണത്തിന്‍റെ വില ഒറ്റയടിക്ക് 36,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36080 രൂപയാണ്. ഗ്രാം വില 40 രൂപ ഉയര്‍ന്ന് 4510 ആയി.
ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്...
ദില്ലി: ഇന്ധനവിലയിൽ രാഷ്ട്രീയ പാടില്ലെന്ന് കേന്ദ്രം. വില കുറയ്ക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും വീണ്ടും അഭ്യർത്ഥിക്കുകയാണ്. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം. എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി...
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള പി.ജി ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. ജോസഫിന്റെ ജാമ്യഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.
മാധ്യമങ്ങളിലൂടെ...
ബംഗളൂരു: നടന്‍ പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാലോകവും ആരാധകരും. ഒക്ടോബര്‍ 29നായിരുന്നു കര്‍ണാടകയുടെ ഉള്ളുലച്ച് പുനീത് അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം.
അതേസമയം, അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഏഴു പേര്‍ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേര്‍ താരത്തിന്റെ മരണ...