Latest news

വാക്സിന്‍ സര്‍ട്ടിഫിക്കറ്റുള്ള ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി ബഹ്റൈന്‍; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി

മനാമ: ബഹ്‌റൈനിലെ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അംഗീകൃത കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇതനുസരിച്ച് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി(Covid vaccination certificate) ഇന്ത്യയില്‍(India) നിന്ന് ബഹ്‌റൈനിലേക്ക്(Bahrain) യാത്ര ചെയ്യുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍(quarabtine) ഒഴിവാക്കി. ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്ന യാത്രക്കാര്‍ക്ക് ബഹ്‌റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിന്‍...

വിരമിക്കല്‍, നിര്‍ണായക പ്രഖ്യാപനവുമായി ക്രിസ് ഗെയ്ല്‍

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് താന്‍ ഉടന്‍ വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍. തന്റെ ജന്മനാടായ ജമൈക്കയില്‍ വെച്ച് വിടവാങ്ങല്‍ മത്സരം കളിച്ചാവും വിരമിക്കുകയെന്നും ഗെയ്ല്‍ പറഞ്ഞു. ‘എന്റെ അവസാനത്തെ ലോക കപ്പ് ആസ്വദിക്കാനാണ് ഞാന്‍ ശ്രമിച്ചത്. നിരാശപ്പെടുത്തുന്ന ലോക കപ്പായിരുന്നു എനിക്കിത്. എന്റെ ഏറ്റവും മോശം ലോക കപ്പും. എന്റെ കരിയറിന്റെ...

ട്രക്കും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചു; ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ സ്‌ഫോടനം, നൂറിലേറെ മരണം

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തലസ്ഥാനമായ ഫ്രീടൗണിലാണ് സ്‌ഫോടനം നടന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ കിഴക്കന്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്. എണ്ണ ടാങ്കര്‍ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. അപകടം നടന്നയുടന്‍ ടാങ്കറില്‍ നിന്ന് ചോര്‍ന്ന എണ്ണ ശേഖരിക്കാന്‍...

‘ആര്യൻ ഖാനെ കുടുക്കിയത്’; ലഹരിമരുന്ന് കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന് മറ്റൊരു സാക്ഷിയുടെ വെളിപ്പെടുത്തൽ. വിജയ് പഗാരെ എന്നയാളാണ് ഒരു മറാത്തി ചാനലിനോട് വെളിപ്പെടുത്തൽ നടത്തിയത്. ആര്യനെ കുടുക്കി പണം തട്ടാൻ കിരൺ ഗോസാവി, മനീഷ് ബനുശാലി,സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് പദ്ധതിയിട്ടുവെന്നും ഇയാൾ പറയുന്നു. റെയ്ഡിന് മുൻപ് ഈ സംഘത്തിനൊപ്പം ഹോട്ടൽ മുറിയിൽ താമസിച്ചെന്ന്...

തിളച്ച എണ്ണയില്‍ കൈ മുക്കി ചിക്കന്‍ ഫ്രൈ പുറത്തെടുക്കുന്നു; വൈറലായ വീഡിയോ

അമ്പരപ്പിക്കുന്നതും കൗതുകം ജനിപ്പിക്കുന്നതുമായ എത്രയോ വീഡിയോകളാണ്  ദിനംപ്രതി ഇന്റര്‍നെറ്റില്‍ നമ്മെ കാത്തിരിക്കുന്നത്. മിക്കപ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണ് ഇതിലധികവും ശ്രദ്ധിക്കപ്പെടാറ്. നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യവും ഇഷ്ടവുമാണല്ലോ ഭക്ഷണം. ആ പ്രാധാന്യം അതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്കും ദൃശ്യങ്ങള്‍ക്കുമെല്ലാം കാണുന്നത് സ്വാഭാവികം. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പാചക വീഡിയോകളെക്കാള്‍ ഇപ്പോള്‍ 'ഡിമാന്‍ഡ്' ഭക്ഷണവുമായി ബന്ധപ്പെട്ട...

ഫേസ്ബുക്ക് ഇനി ഫീസ് ഈടാക്കും; വമ്പൻ മാറ്റത്തിന് കമ്പനി

ദില്ലി: ഫേസ്ബുക്ക് തങ്ങളുടെ ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിൽ നിന്ന് ഫീസീടാക്കാൻ തീരുമാനിച്ചു. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സെല്ലർമാരിൽ നിന്നാണ് കമ്മീഷൻ ഈടാക്കുന്നത്. രണ്ട് ശതമാനം കമ്മീഷനാണ് പ്രാഥമികമായി ഈടാക്കുകയെന്ന് ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം തുടക്കം മുതൽ ഫീസ് ഈടാക്കാനാണ് തീരുമാനം. ഇന്ത്യയിലും...

സഹതാരങ്ങളെ ആലിംഗനം ചെയ്ത്, കാണികളെ അഭിവാദ്യം ചെയ്ത് ഗെയ്ല്‍; ഇത് അവസാന മത്സരമോ?

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെ ഇനി വെസ്റ്റിന്‍ഡീസ് ജഴ്‌സിയില്‍ കാണാനാകില്ലേ? ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സൂപ്പര്‍ 12 മത്സരത്തിനിറങ്ങിയ ഗെയ്‌ലിന് താരങ്ങളും ആരാധകരും നല്‍കിയ സ്വീകരണം അതിന്റെ സൂചനയാണ് നല്‍കുന്നത്. ബാറ്റിങ്ങിനായി ഗെയ്ല്‍ ക്രീസിലേക്ക് വരുമ്പോള്‍ കണ്ടത് നാടകീയ രംഗങ്ങളായിരുന്നു. സഹതാരങ്ങളെല്ലാം ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്‌ലിനെ ക്രീസിലേക്ക് അയച്ചത്. പതിവില്‍ നിന്ന്...

ഔദ്യോഗിക പ്രഖ്യാപനം എത്തി; ബാഴ്‌സലോണയുടെ പരിശീലകനായി സാവി സ്ഥാനമേല്‍ക്കും

സാവിയെ ബാഴ്സലോണയുടെ പുതിയ പരിശീലകനായി നിയമിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തി. നാലു വർഷത്തെ കരാറാണ് ക്ലബുമായി സാവി ഒപ്പുവെച്ചത്. തിങ്കളാഴ്ച സാവിയെ ക്യാമ്പ് ന്യൂവിൽ ക്ലബ് വലിയ ചടങ്ങിൽ അവതരിപ്പിക്കും. ബാഴ്സലോണയുടെ ഇതിഹാസ താരത്തെ വിട്ടു നൽകാനായി 5 മില്യണോളം ബാഴ്സലോണ ഖത്തർ ക്ലബായ അൽ സാദിന് നൽകി എന്നാണ് റിപ്പോർട്ടുകൾ. ബാഴ്സലോണയിലേക്ക് തിരിച്ചുവരും...

ഇന്ന് 6546 പേർക്ക് കൊവിഡ്, 6934 പേർ രോഗമുക്തി നേടി, 50 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 (covid 19) സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍...

ഉപ്പളയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി

ഉപ്പള: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഒരാളുടെ പല്ലുകള്‍ കൊഴിഞ്ഞു. ഹോട്ടലിലെ ഗ്ലാസുകളും കസേരകളും എറിഞ്ഞു തകര്‍ക്കുകയുണ്ടായി. ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള സ്‌കൂളിന് സമീപത്തെ കാന്താരി ഹോട്ടലിലാണ് സംഭവം. മാഹി സ്വദേശികളായ നാലംഗ സംഘം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുകയും ചായയെ ചൊല്ലി തര്‍ക്കിക്കുകയുമായിരുന്നു. അതിനിടെയാണ്...
- Advertisement -spot_img

Latest News

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ്...
- Advertisement -spot_img