തമിഴ്നാട്ടിൽ നടന്ന വാഹനാപകടത്തിന്‍റെ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. കൊല്ലം കുണ്ടറയിൽ നടന്ന വാഹനാപകടം എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
നവംബർ 7ന് തമിഴ്‌നാട്ടിലെ ദിണ്ടിഗലിന് സമീപം നടന്ന വാഹനാപകടത്തിന്‍റെ ചിത്രമാണിത്. കുണ്ടറയിൽ നടന്ന വാഹനാപകടം എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചിത്രങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചു. തുടർന്നാണ് നിജസ്ഥിതി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. 560 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. 4590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം 80 രൂപ...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അന്വേഷണം ഇഴയുന്നു. അന്വേഷണം ആരംഭിച്ച് 5 മാസം കഴിഞ്ഞിട്ടും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റപത്രം കോടതിയിൽ സമർപ്പിക്കാത്തതിനാൽ തുടർ നടപടികൾ വൈകുകയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രതിചേർത്ത് ജൂൺ 7നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന...
തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുതെന്ന് മന്ത്രി ജി.ആര്‍. അനില്‍. കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി സംഘടിപ്പിച്ച മഅ്ദനി ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിയോജിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന അപകടകരമായ പ്രവണത അലങ്കാരമാക്കിയ ഭരണകൂടം മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ജനാധിപത്യ പൗരാവകാശ സമൂഹങ്ങള്‍ ചെറുത്തുതോല്‍പിക്കണമെന്നും...
പത്തനംതിട്ട/കോട്ടയം/കൊല്ലം: എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി(landslide). രണ്ട് വീടുകൾ തകർന്നു(houses). ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു.പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു. ഒരു പ്രായമായ സ്ത്രീ ഉൾപ്പെടെ 7 പേരെ രക്ഷപ്പെടുത്തി. ജോസിന്റെ വീട്ടിന്റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും...
ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ വാഹനം ഓടിച്ച യാത്രക്കാരനും കടയിലുള്ളവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
തിങ്കളാഴ്ച രാത്രി എട്ടരയോടെ രവിച്ചേട്ടു ബസാറിലെ തുണിക്കടയിലാണ് അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് നേരെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയ്ക്കുള്ളില്‍ സംസാരിച്ചുനിന്ന...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ 'കുറുപ്പ്'. നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. ഇപ്പോഴിതാ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ലൈറ്റ് അപ് ചെയ്തതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ്...
മുംബൈ: ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള തോല്‍വിയെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിനിരയായ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ 23കാരനായ രാംഗണേഷ് ശ്രീനിവാസ് അകുബതിനിയാണ് അറസ്റ്റിലായത്. മുംബൈ പൊലീസ് സ്‌പെഷ്യല്‍ ടീമാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം ഇയാളെ പിടികൂടിയത്. പൊലീസ്...
കൊച്ചി∙ കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചതിനു ശേഷം കേരളത്തിൽ ഒരു ലീറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിനു ലഭിക്കുന്നത് ഏകദേശം 25 രൂപ. ഡീസലിന് 18 രൂപയും. പ്രതിദിനം വിൽക്കുന്ന 51 ലക്ഷം ലീറ്റർ പെട്രോൾ വഴി കേരളത്തിന് ഒരു ദിവസം ലഭിക്കുന്ന വിൽപന നികുതി വരുമാനം ഏകദേശം 12 കോടി 75 ലക്ഷം...
ന്യൂഡൽഹി: സി.എ.എ പ്രതിഷേധത്തിനും ലോക്ഡൗണിനും ശേഷം ഫേസ്ബുക്കിലൂടെയുള്ള വിദ്വേഷപ്രചരണം ഇന്ത്യയിൽ കുത്തനെ വർധിച്ചുവെന്ന് റിപ്പോർട്ട്. ഫേസ്ബുക്കിന്‍റെ ഡാറ്റാ സയന്റിസ്റ്റുകളാണ് വിദ്വേഷ പ്രചരണത്തിന്‍റെ കണക്കുകൾ പുറത്തുവിട്ടത്. 2019 -2020 ൽ, സി.എ.എ പ്രതിഷേധങ്ങളുടെ തുടക്കകാലത്തും ആദ്യ ലോക്ക്ഡൗൺ കാലത്തുമാണ് വിദ്വേഷപ്രചരണം കുത്തനെ വർധിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി എന്നീ മൂന്ന് ഭാഷകളിൽ വിദ്വേഷ ഉള്ളടക്കങ്ങളുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ...