Latest news

ബണ്ട്വാളില്‍ പള്ളിയില്‍ അതിക്രമിച്ചുകടന്ന സംഘം ഖാസിയെ അക്രമിക്കാന്‍ ശ്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബണ്ട്വാളില്‍ പള്ളിയില്‍ അതിക്രമിച്ചുകടന്ന് ഖാസിയെ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ കര്‍ണാട് സ്വദേശികളായ ശരണ്‍ (24), വിഘ്‌നേഷ് (23), ഹര്‍ഷിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പള്ളിയില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം ഖാസിയെ അസഭ്യം പറയുകയും അക്രമണത്തിന് മുതിരുകയുമായിരുന്നു....

ദേശീയപാത 66 കേരളത്തിൽ 6 വരിയാക്കുന്ന പദ്ധതിക്കു പുതുവേഗം: 16 റീച്ചുകളിൽ കരാർ

കൊച്ചി∙ പനവേൽ–കന്യാകുമാരി ദേശീയപാത 66 കേരളത്തിൽ 6 വരിയാക്കുന്ന പദ്ധതിക്കു പുതുവേഗം പകർന്നു 20 റീച്ചുകളിൽ 16 എണ്ണത്തിലും ദേശീയപാത അതോറിറ്റി കരാർ ഉറപ്പിച്ചു. കാസർകോട് അതിർത്തിയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ ദേശീയപാത 6 വരിയാക്കാനാണു കരാറുകൾ നൽകിയിരിക്കുന്നത്. കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള റോഡ്...

ടി20 ലോക കപ്പ് 2022: തിയതിയും വേദികളും പ്രഖ്യാപിച്ചു

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16 നാണ് ആദ്യ മത്സരം. ടൂര്‍ണമെന്റിലെ 45 മത്സരങ്ങള്‍ 7 വേദികളിലായാണ് നടക്കുക. നവംബര്‍ 13 നാണ് കലാശ പോരാട്ടം. മെല്‍ബണിലാണ് ഫൈനല്‍. സെമി ഫൈനല്‍ മത്സരങ്ങള്‍ സിഡ്നിയിലും അഡ്‌ലെയ്ഡിലുമായി നടക്കും. പെര്‍ത്ത്, ബ്രിസ്ബെയ്ന്‍, ഹൊബാര്‍ട്ട്, ഗീലോംഗ് എന്നിവയാണ് മറ്റ് വേദികള്‍. അഡ്‌ലെയ്ഡ്...

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, റെക്കോർഡുകൾ തിരുത്തി മുന്നോട്ട്

തിരുവനന്തപുരം: ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടുമുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ഇന്നലെ വില കുറഞ്ഞ ശേഷം ഇന്ന് വീണ്ടും വില കുതിച്ചുയർന്നു. സ്വർണ വില മുൻ റെക്കോർഡുകൾ തിരുത്തി മുന്നേറുന്നതാണ് കാണുന്നത്. 4615 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. അടിയന്തര...

മറ്റുള്ളവർക്ക് ശല്യമാകാതെ സ്വകാര്യ സ്ഥലങ്ങളിൽ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ സ്ഥലങ്ങളിൽ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ നിന്ന്  മറ്റൊരാൾക്ക് ശല്യമില്ലാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് സോഫി തോമസിന്റെ വിധിയിൽ ഒരാളിൽ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാൽ അയാൾ മദ്യം കഴിച്ചിട്ടുണ്ടെന്നും മത്ത് പിടിച്ചിരിക്കുകയാണെന്നും അർത്ഥമില്ലെന്നും വ്യക്തമാക്കുന്നു. ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി എഫ്ഐആർ റദ്ദാക്കി...

287 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്ക്, ഇന്നലെ 8,865 രോഗികള്‍; ചികിത്സയിലുള്ളവര്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത്  287 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 8865 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയും കേരളത്തിലാണ്.ഇന്നലെ 197 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 11,971 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1,30,793 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇത് 525 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. പോസിറ്റിവിറ്റി നിരക്ക് 0.80...

സാക്കിർ നായിക്കിന്റെ സംഘടനയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി

സാക്കിർ നായിക്കിന്റെ സംഘടനയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനമാണ് നീട്ടിയത്. ദേശവിരുദ്ധ പ്രപർത്തന നിരോധന നിയമം 1967 അനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ നടപടി. മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള സാക്കീർ നായ്ക്കിന്റെ പ്രസംഗങ്ങളെ തുടർന്നാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം 2016 ൽ സർക്കാർ നിരോധിച്ചത്. വിവാദ പ്രഭാഷകനായ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; രാഷ്ട്രീയ പകപോക്കലിന്റെ സൂചനയെന്ന് പോലീസ്

പാലക്കാട്: ഭാര്യയുമൊത്ത് ബൈക്കില്‍ സഞ്ചരിക്കയായിരുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന സംഭവം അന്വേഷിക്കാന്‍ എട്ട് സംഘങ്ങള്‍. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന സൂചനയാണുള്ളതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് വ്യക്തമാക്കി. എലപ്പുള്ളിയില്‍ നേരത്തേയുണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാവാമെന്നാണ് നിഗമനം. ആ നിലയ്ക്കാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എട്ട് സംഘങ്ങളായി അന്വേഷണത്തിന് തുടക്കമിട്ടു. പാലക്കാട് ഡിവൈ.എസ്.പി. പി.സി....

മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ മുഹമ്മദാണ്. 1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള 'സുറണ്ടൈ' ഗ്രാമത്തിലാണ് പീർ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബൽക്കീസായിരുന്നു മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു...

ദുബായില്‍ നിന്ന് മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു

മുംബൈ : ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷം തിരികെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു. ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ രാത്രി വൈകിയാണ് ഇന്ത്യയിലേയ്‌ക്ക് മടങ്ങിയത് . എന്നാല്‍...
- Advertisement -spot_img

Latest News

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതി റദ്ദാക്കിയ...
- Advertisement -spot_img