കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്ന് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രിൻസിപ്പാൾ തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍കോട് ഗവണ്‍മെന്‍റ് കോളജ് വിദ്യാര്‍ഥി സനദ്. താൻ കാലുപിടിച്ചതല്ല, നിർബന്ധിച്ച് പിടിപ്പിച്ചതാണെന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാൽ ബോധ്യമാവും. ഭയം കൊണ്ടാണ് ഇതുവരെയും മാധ്യമങ്ങളുടെ മുന്നിൽ വരാതിരുന്നതെന്നും സനദ് പറയുന്നു.
കോളജില്‍ നിന്ന് പുറത്താക്കുമെന്നും മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ്...
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം സീസണിന്റെ മുന്നോടിയായി നടക്കുന്ന മെഗാ താര ലേലത്തിൽ, കെഎൽ രാഹുലിനെ സ്വന്തമാക്കാൻ പ്രമുഖ ടീമുകൾ മത്സരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏറ്റവും കൂടുതൽ പ്രതിഫലം സ്വന്തമാക്കുന്ന കളിക്കാരനായി കെഎൽ രാഹുൽ മാറുമെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം.
''രാഹുൽ ലേലത്തിനെത്തുകയും കളിക്കാരുടെ ശമ്പളത്തിന് പരിധി വെയ്ക്കാതിരിക്കുകയും ചെയ്താൽ മാത്രമെ...
ഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത നാഥുറാം ഗോഡ്സെയെ രാജ്യം തൂക്കിലേറ്റിയ ദിനത്തിൽ, ചരമവാർഷികമായി ആചരിച്ച ശിവസേനാ നേതാവിനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. തിരുപ്പൂർ നല്ലൂർ പൊലീസാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ സംസ്ഥാന അധ്യക്ഷന്‍ എ. തിരുമുരുകന്‍ ദിനേശിനെതിരെ കേസെടുത്തിരിക്കുന്നത്.
ഈ മാസം 15ന് നടന്ന സംഭവത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗോഡ്സെയെ തൂക്കിലേറ്റിയ ദിനം രാക്കിപാളയത്തെ...
സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ 143, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന കിട്ടിയത് സി.പി.ഐ.എമ്മിനെന്ന് കണക്കുകള്‍. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് ലഭിച്ചത്.
കോണ്‍ഗ്രസിന് 39 കോടിയും ബി.ജെ.പിക്ക് എട്ട് കോടിയുമാണ് സംഭാവനയായി ലഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഹെലികോപ്റ്റര്‍, വിമാന യാത്രയ്ക്ക്...
ലഖ്‌നൗ: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ യുവാവിന് ഏഴ് മണിക്കൂറിന് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രീകേഷ് കുമാര്‍ എന്നയാളാണ് ഏഴുമണിക്കൂറിന് ശേഷം 'ജീവിത'ത്തിലേക്ക് തിരിച്ചെത്തിയത്.
ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ വാഹനാപകടത്തില്‍ പരിക്കേറ്റാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന നടത്തിയ ഡോക്ടമാര്‍ യുവാവ് മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് ആശുപത്രി...
അബുദാബി: ഗതാഗത നിയമങ്ങള്‍ (Traffic laws) ലംഘിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ് (Abu dhabi police). ഇത്തരം പ്രവണതകള്‍ ഗുരുതരമായ റോഡ് അപകടങ്ങള്‍ക്ക് (Road accidents) കാരണമാവുമെന്നും റോഡില്‍ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഗതാഗത നിയമ ലംഘനങ്ങളും റോഡിലെ അശ്രദ്ധയും എങ്ങനെ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്ന് ബോധ്യപ്പെടുത്താന്‍...
നാം ചെയ്യാത്ത കുറ്റത്തിന് നമ്മെ ആളുകള്‍ കുറ്റപ്പെടുത്തിയാലെന്താവും അവസ്ഥ? അത്രത്തോളം നമുക്ക് ദേഷ്യവും സങ്കടവും നിസ്സഹായതയും തോന്നുന്ന മറ്റൊരവസ്ഥ കാണില്ല അല്ലേ? അവര്‍ നമ്മെ കേള്‍ക്കാന്‍ കൂടി തയ്യാറാവുന്നില്ലെങ്കിലോ? അമേരിക്കയിലെ ഒക്ലഹോമയിൽ ഒരു സ്ത്രീക്ക് സംഭവിച്ചതും അതാണ്. കഞ്ചാവ് കൊണ്ടുവന്നു എന്നും അതിനാല്‍ പള്ളിയിൽ നിന്ന് പുറത്ത് പോകണമെന്നും പറഞ്ഞപ്പോൾ നിരാശയായ ഈ സ്ത്രീ...
പാകിസ്ഥാന്‍- ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാക് ടീം എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ മത്സരത്തിനിടെ ബംഗ്ലാദേശ് ബാറ്റ്സ്മാന് നേര്‍ക്ക് പാക് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞ ഒരു അപകടകരമായ ത്രോ ചര്‍ച്ചയാവുകയാണ്. അഫ്രീദിയുടെ ത്രോയില്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ അഫീഫ് ഹൊസെയ്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രണ്ടാം ടി20യില്‍ ബംഗ്ലാദേശ് ഇന്നിങ്സിലെ...
കോഴിക്കോട്: സംഘടനാ സംവിധാനത്തിലെ പാളിച്ചയാണ് സിറ്റിംഗ് സീറ്റുകളിലെ തോൽവിക്ക് കാരണമെന്ന് മുസ്ലീം ലീഗ് ഉപസമിതി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഏകോപനമുണ്ടായില്ല. ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക് കാരണമായി. പല നേതാക്കളും പ്രചരണത്തിൽ നിന്ന് വിട്ടുനിന്നു. കുറ്റ്യാടിയിലും ഏകോപനമുണ്ടായില്ല. തിരുവമ്പാടിയിൽ വോട്ടുകൾ ക്രോഡീകരിക്കുന്നതിൽ പാളിച്ച പറ്റി....
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....