നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി; അച്ചടക്ക നടപടിയുമായി മുസ്ലീം ലീ​ഗ്

0
319

കോഴിക്കോട്: സംഘടനാ സംവിധാനത്തിലെ പാളിച്ചയാണ് സിറ്റിംഗ് സീറ്റുകളിലെ തോൽവിക്ക് കാരണമെന്ന് മുസ്ലീം ലീഗ് ഉപസമിതി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ  കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഏകോപനമുണ്ടായില്ല. ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക് കാരണമായി.  പല നേതാക്കളും   പ്രചരണത്തിൽ നിന്ന് വിട്ടുനിന്നു. കുറ്റ്യാടിയിലും ഏകോപനമുണ്ടായില്ല. തിരുവമ്പാടിയിൽ വോട്ടുകൾ ക്രോഡീകരിക്കുന്നതിൽ പാളിച്ച പറ്റി. അഴീക്കോട്  തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ആത്മാർത്ഥതയുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.  ഈ മാസം 27 ന് ചേരുന്ന ലീഗ് നേതൃയോഗം അച്ചടക്ക നടപടിയെടുക്കും.

നിയമസഭ തെരഞ്ഞെടുപ്പിൽ നാല് സിറ്റിംഗ് സീറ്റിലുൾപ്പെടെ 12 മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് പഠിച്ചാണ് സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചത്. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയം മുതൽ പാളിച്ച പറ്റിയെന്നാണ്  സമിതിയുടെ നിഗമനം.

അതിനിടെ, തൃശ്ശൂർ കൈപ്പമംഗലത്ത് മുസ്ലീം ലീഗ് കോൺഗ്രസുമായി ഇടഞ്ഞെന്ന വാർത്ത പുറത്തു വന്നു.  മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട് ഡിവിഷനിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കുന്നതായി മുസ്ലീം ലീഗ് കമ്മറ്റി അറിയിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലീഗ് നേതൃത്വവുമായി കോൺഗ്രസ് ചർച്ചകൾ നടത്താൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കൈപ്പമംഗലം നിയേജകമണ്ഡലം യുഡിഎഫ് ചെയർമാനെ പങ്കെടുപ്പിക്കാത്തതിലും കമ്മറ്റി പ്രതിഷേധം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here