അബുദാബിയിൽ നടക്കാനിരിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് പരിപാടിയിൽ നിന്ന് സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ നീക്കി. യു.എ.ഇയിലെ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം രാജകുമാരി ചൗധരിയെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമർശനമുയർത്തിയതോടെയാണ് നടപടി. ചൗധരിയെ ക്ഷണിച്ചതിനെതിരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങൾ എഴുതിയ കത്ത് രാജകുമാരി ട്വിറ്ററിൽ...
സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാൽവെയർ കടന്നുകൂടിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുന്ന ജോക്കർ മാൽവെയർ വളരെയധികം അപകടകാരനാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഇതിന് മുമ്പും ജോക്കർ മാൽവെയറിന്റെ ആക്രമണത്തെ തുടർന്ന്...
ഉപ്പള: കഞ്ചാവ് സംഘം താവളമാക്കിയ വീട്ടില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി രക്ഷപ്പെടുകയായിരുന്നു. ഉപ്പള ബേക്കൂരിലാണ് സംഭവം. ബേക്കൂരിലെ പട്ടികജാതി കോളനിയിലെ 22കാരനെതിരെ കുമ്പള പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസ്.
വ്യാഴാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്ക്...
റെയിൽവേ ട്രാക്കിൽനിന്ന് വീഡിയോയ്ക്കു പോസ് ചെയ്യുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിലാണ് അപകടം. ഇരുപത്തിരണ്ടുകാരനായ സൻജു ചൗരേ ആണ് മരിച്ചത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനു വേണ്ടി സുഹൃത്തുമൊത്ത് വീഡിയോ ചിത്രീകരിക്കുകയായിരുന്നു സൻജുവെന്ന് പൊലീസ് പറഞ്ഞു.ശരദേവ് ബാബ പ്രദേശത്ത് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.
സൻജുവിനെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുന്നതും സുഹൃത്ത് ചിത്രീകരിച്ച വീഡിയോയിൽ ഉണ്ട്....
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിലെ വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനമായത്.
ഇടുക്കി, വയനാട് ജില്ലകള്‍ക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്‌കാരിക സവിശേഷതകളുണ്ട്. എന്നാല്‍ ഇവരുടെ പ്രാദേശിക ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ പ്രദേശത്തെയും...
ഗാലെ: നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണെന്ന രാഹുല്‍ ദ്രാവിഡിന്റെ പരസ്യ ഡയലോഗ് നമുക്കെല്ലാവര്‍ക്കും സുരക്ഷിതമാണ്. എന്നാല്‍ നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയില്‍ ഹിറ്റ് വിക്കറ്റായാലോ? ആ നിരാശ എത്രത്തോളം വലുതായിരിക്കും.
അത്തരമൊരു നിര്‍ഭാഗ്യകരമായ പുറത്താകലിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാണ്. ശ്രീലങ്കന്‍ താരം ധനഞ്ജയ ഡിസില്‍വയാണ് ആ ഹതഭാഗ്യന്‍.
വെസ്റ്റിന്‍ഡീസിനെതിരായ...
ന്യൂഡൽഹി: കുതിച്ചുയർന്ന എണ്ണവിലയെ പിടിച്ചുനിർത്താനെന്ന പേരിൽ കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ നികുതികൾ യഥാക്രമം അഞ്ച് രൂപയും 10 രൂപയും കുറച്ചതിന് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ധീരമായ തീരുമാനം എന്നും ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും ഇന്ധനനികുതി കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായതിനാൽ ജനങ്ങളെ കയ്യിലെടുക്കാൻ വേണ്ടി...
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി...
കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്ന് മുസ്ലീം സംഘടനകൾ. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും എതിർപ്പുകൾക്കിടയിലും സർക്കാർ തീരുമാനവുമായി മുന്നോട്ട് പോയാൽ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളും സ്വീകരിക്കണമെന്നും കോഴിക്കോട്ട് മുസ്ലീം ലീഗ് വിളിച്ച് ചേർത്ത മതസംഘടനകളുടെ യോഗത്തിൽ തീരുമാനമായി.
''മത വിശ്വാസമുള്ളവർ വഖഫ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....