Latest news

സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5978 പേർ രോഗമുക്തി നേടി, 57 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19  (covid)സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കോറോണക്ക് പിന്നാലെ രാജ്യത്ത് പുതിയ തരം ഫംഗസ്‍ബാധ; രണ്ട് പേര്‍ മരിച്ചു, ജാഗ്രത

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതരം ഫംഗസ്ബാധ. ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ മരിച്ചു. ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. മരുന്നുകളെ  പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ആസ്പര്‍ജില്ലസ് വിഭാഗത്തില്‍പ്പെട്ട ഈ പുതിയ ഫംഗസ്. 2005ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍...

ഭക്ഷണത്തിന് മതമില്ല’; ഹലാൽ വിവാദത്തിൽ ഫുഡ് സ്ട്രീറ്റുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഭക്ഷണത്തിന് മതമില്ല എന്ന മുദ്രാവാക്യത്തോടെ ഹലാൽ വിവാദത്തിൽ  ഫുഡ് സ്ട്രീറ്റ് സംഘ‌ടിപ്പിക്കാൻ ഡിവൈഎഫ്ഐ. നാടിനെ വിഭജിക്കുന്ന ആർഎസ്എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാ​ഗ്രത പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നാളെയാണ് പരിപാടി സംഘടിപ്പിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ...

മുഷ്താഖ് അലി ടി20 കിരീടം നേടിയ തമിഴ്‌നാടിന് എത്ര കിട്ടും?

ഈ വർഷത്തെ സയിദ് മുഷ്താഖ് അലി ടി20യിൽ സൗത്ത് ഇന്ത്യൻ മേധാവിത്വമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിൽ മാറ്റമൊന്നും സംഭവിക്കാറില്ല. കർണാടകയെ തോൽപിച്ചാണ് തമിഴ്‌നാട് ഈ സീസണിൽ കിരീടം ചൂടിയത്. തമിഴ്‌നാട് ബാറ്റർ ഷാറൂഖ് ഖാന്റെ അവസാന പന്തിലെ സിക്‌സർ ക്രിക്കറ്റ് പ്രേമികൾ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ സയിദ് മുഷ്താഖ് അലി ടി20യിൽ കിരീടം...

ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേത്‌ തന്നെ; ഡി.എൻ.എ ഫലം പോസിറ്റീവ്

പേരൂർക്കട ദത്ത് വിവാദത്തിൽ നിർണായക ഡി.എൻ.എ പരിശോധനാ ഫലം പുറത്ത്. ആന്ധ്രായിൽ നിന്നും കേരളത്തിൽ എത്തിച്ച കുട്ടിയുടെ അമ്മ അനുപമയാണെന്ന് സ്ഥിരീകരിക്കുന്നതാണ് പരിശോധനാ ഫലം. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ കുഞ്ഞിന്റെ ഡി.എൻ.എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്. പരിശോധന ഫലം CWCയ്ക്ക് കൈമാറി. കുഞ്ഞിനെ കിട്ടുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് അമ്മ...

പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് ട്രോഫി കൊടുക്കാതെ ബംഗ്ലാദേശ്

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് ട്രോഫി കൊടുക്കാതെ ബംഗ്ലാദേശ്. കഴിഞ്ഞ ദിവസം സമാപിച്ച ടി20 പരമ്പരയിലാണ് ബംഗ്ലാദേശ് ട്രോഫി നൽകാതിരുന്നത്. പരമ്പര ജേതാക്കള്‍ക്കുള്ള ബോർഡിന് മുന്നിൽ നിന്ന് സെൽഫി എടുത്താണ് പാകിസ്താൻ ടീം പിരിഞ്ഞത്. എന്നാൽ ടെസ്റ്റ് പരമ്പര കൂടി കഴിഞ്ഞിട്ടെ ട്രോഫി നൽകൂവെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ്...

നാട്ടിൽ റെക്കോർഡ് ഗർഭമുണ്ടാവുമെന്ന് പ്രവചിച്ചവർക്ക് തെറ്റി; കൊവിഡ്‌കാല പ്രസവനിരക്കിൽ കേരളത്തിൽ വൻ ഇടിവ്

കൊവിഡ് കാലത്ത് വാതിലടച്ചു വീട്ടിനുള്ളിൽ തന്നെ  തന്നെ ഇരിക്കുന്ന ജനങ്ങൾക്ക്,  പതിവിൽ കവിഞ്ഞ ഒഴിവുനേരം കിട്ടുമെന്നും അത് അപ്രതീക്ഷിതമായ ലൈംഗികബന്ധങ്ങൾക്കും, തദ്വാരാ അവിചാരിതമായ ഗർഭധാരണങ്ങൾക്കും  നു കാരണമായേക്കാം എന്നുള്ള ഒരു പ്രവചനം മഹാമാരി തുടങ്ങിയ സമയത്തുതന്നെ യു എന്നിൽ നിന്ന് ഉണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള പ്രവചനങ്ങൾ തെറ്റാണ് എന്ന് തെളിയിക്കുന്ന ഡാറ്റയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്....

ട്രോളുകളും കമന്‍റുകളും നിരോധിക്കണം, പിണറായി സാര്‍ വിചാരിച്ചാ നടക്കും: നടി ഗായത്രി സുരേഷ്

കേരളത്തില്‍ ട്രോളുകളും സോഷ്യല്‍ മീഡിയ കമന്‍റുകളും നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയാണ് ഗായത്രി ഈ ആവശ്യം ഉന്നയിച്ചത്. ട്രോളുകളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും തന്നെ അടിച്ചമര്‍ത്തുകയാണെന്ന് ഗായത്രി പരാതിപ്പെട്ടു. "എന്തൊക്കെ പറഞ്ഞാലും ട്രോളുകള്‍ അത്ര അടിപൊളിയല്ല. ആള്‍ക്കാരെ കളിയാക്കുക എന്നതാണ് ഉദ്ദേശ്യം. സോഷ്യല്‍ മീഡിയ തുറന്നാല്‍ മുഴുവന്‍ ട്രോളുകളും വൃത്തികെട്ട കമന്‍റുകളുമാണ്....

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ കടപ്പത്ര ആദായം വർധിച്ചതും ഡോളർ കരുത്തുനേടിയതുമാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,809.40...

ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരുക്ക്

കാസര്‍കോട്: ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരുക്ക്. ഇവരില്‍ ഗുരുതരമായി പരുക്കേറ്റ 2 പേരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.ബന്തിയോട് സ്വദേശികളായ മുഹമ്മദ് ശരീഫ് (32), സാനിയ (25), ആയിശ(55), ഇസാൻ(നാല്), ഷെസിൻ (നാല്), ലാസിൻ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7.30 ഓടെ ദേശീയ പാതയില്‍ കുമ്പള പാലത്തിന് സമീപമാണ് അപകടം. കാസര്‍കോട്...
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img