ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരുക്ക്

0
251

കാസര്‍കോട്: ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരുക്ക്. ഇവരില്‍ ഗുരുതരമായി പരുക്കേറ്റ 2 പേരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.ബന്തിയോട് സ്വദേശികളായ മുഹമ്മദ് ശരീഫ് (32), സാനിയ (25), ആയിശ(55), ഇസാൻ(നാല്), ഷെസിൻ (നാല്), ലാസിൻ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7.30 ഓടെ ദേശീയ പാതയില്‍ കുമ്പള പാലത്തിന് സമീപമാണ് അപകടം.

കാസര്‍കോട് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും, മംഗളൂരു ഭാഗത്ത് നിന്നും വരുകയായിരുന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പാതയോരത്തെ താഴ്ചയിലേക്ക് മറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here