Latest news

പ്രവാസികള്‍ ശ്രദ്ധിക്കുക; കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കില്ല

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല.​ സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം റീഎൻട്രി വിസകൾ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പോർട്ടൽ അധികൃതർ ട്വിറ്റർ വഴി അറിയിച്ചത്. സൗദിയിൽ തൊഴിൽ...

മുടി മുറിച്ച് വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർകോട് : കാസർകോട് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ദൃശ്യമാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ വി മനോജ് കുമാർ ആണ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് ജില്ലാ പോലീസ് മേധാവിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കും ബാലാവകാശ കമ്മീഷൻ...

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരും; ടീം നിലനിര്‍ത്തുന്ന താരങ്ങളെ അറിയാം

ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസണ്‍  ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തുടരും. സഞ്ജുവിനെ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തീരുമാനിച്ചു. 14 കോടി രൂപയാകും വാര്‍ഷിക പ്രതിഫലം. സഞ്ജു നായകനായി തുടരും. 2018ലെ താരലേലത്തില്‍ എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരില്‍ സഞ്ജു ആയിരുന്നു മുന്നില്‍. എന്നാല്‍...

ഷാഫി നാലപ്പാടിനെ ഫർണീച്ചർ മാനുഫാക്ച്ചർ ആൻഡ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു

കാസറഗോഡ്: ഷാഫി നാലപ്പാടിനെ ഫർണീച്ചർ മാനുഫാക്ച്ചർ ആൻഡ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. കാസറഗോഡ് ജില്ലാ പ്രസിഡന്റായി സസംഘടനയ്ക്ക് വേണ്ടി മികച്ച പ്രവർത്തനം നടത്തിയതിനുള്ള അംഗീകാരമായാണ് തൃശൂർ പേൾ റീജൻസിയിൽ വെച്ച് നടന്ന സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ ഷാഫിയെ തെരഞ്ഞടുത്തത്. നാലപ്പാട് ഫുർണിച്ചർ മാനേജിങ് ഡയറക്ടർ ആണ്. മൂന്നര പതിറ്റാണ്ടായി ഫർണീച്ചർ വ്യവസായ...

രണ്ടര വര്‍ഷം മുമ്പ് മരിച്ച അധ്യാപികക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം

കൊല്ലം: രണ്ടര വര്‍ഷം മുമ്പ് മരിച്ച അധ്യാപികയ്ക്ക് സ്ഥാനകയറ്റത്തോടെ സ്ഥലം മാറ്റം. പുത്തൂര്‍ കാരിക്കല്‍ ജി.എല്‍.പി സ്‌കൂളിലേക്കാണ് പ്രധാന അധ്യാപികയായി സ്ഥലം മാറ്റം ലഭിച്ചത്. ഒന്നര വര്‍ഷമായി പ്രധാന അധ്യാപികയില്ലാതിരുന്ന സ്‌കൂളിലേക്ക് ഒടുവില്‍ ഒരു മാസം മുമ്പാണ് അധ്യാപികയെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. പ്രധാന അധ്യാപികയെ വരവേല്‍ക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും ഒരുങ്ങുന്നതിനിടയിലാണ് സത്യം അറിയുന്നത്.രണ്ടര വര്‍ഷം മുമ്പ്...

റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ഇനി പൊതുജനങ്ങള്‍ക്കും കോടതിയെ നേരിട്ടറിയിക്കാം

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കോടതിയെ നേരിട്ട് വിവരം അറിയിക്കാം. ഡിസംബര്‍ 14ന് മുമ്പ് വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 15ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ കുഴികള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിര്‍ദേശം. റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ കോടതിയെ അറിയിച്ചു. ഇത്തരം...

മോഫിയയുടെ മരണത്തിൽ സി ഐ സുധീറിന് സസ്പെൻഷൻ, നടപടി സർക്കാർ നിർ‌ദ്ദേശപ്രകാരം

കൊച്ചി: മോഫിയ പർവീൺ ആത്മഹത്യ കേസിൽ സിഐ സുധീറിന് സസ്പെൻഷൻ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിന് മുഖ്യമന്ത്രി വാക്കുനൽകിയിരുന്നു. മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി...

രാജ്യത്തെ പിടിച്ചുകുലുക്കാൻ പൗരത്വ പ്രക്ഷോഭം 2.0 വരുന്നു; അസമിൽ പുതിയ നീക്കങ്ങൾ

കർഷകരുടെ കടുത്ത പ്രക്ഷോഭങ്ങൾക്കൊടുവിൽ വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതിനു പിറകെ പൗരത്വ ഭേദഗതി നിയമത്തി(സിഎഎ)നെതിരായ സമരവും പുനരാരംഭിക്കാൻ നീക്കം. അസമിലെ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളുമാണ് ഇടവേളയ്ക്കുശേഷം പൗരത്വസമരം കൂടുതൽ കരുത്തോടെ സജീവമാക്കാൻ ഒരുങ്ങുന്നത്. അസമിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഡിസംബർ 10ന് സമരം പുനരാരംഭിക്കാനാണ് വിവിധ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. പുതിയ തന്ത്രങ്ങളുമായി അഖിൽ...

ഉപ്പള സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുടിമുറിച്ചു

കാസർകോട്: ഉപ്പള സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്. പ്ലസ് വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. കുട്ടിയുടെ മുടി സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മുറിച്ചു. മുടിവെട്ടിന്റെ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് റാഗിംഗ് വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റാഗിംഗ് മുടിവെട്ട് നടന്നതെന്നാണ് വിവരം. സ്കൂളിന് എതിർവശത്തുള്ള കഫറ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാർത്ഥി പറയുന്നത്. മുടി മുറിച്ച...

തുടർച്ചയായ ഇടിവിന് ശേഷം വീണ്ടുമുയർന്ന് ഇന്നത്തെ സ്വർണവില

കൊച്ചി: തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 36,920 രൂപയില്‍ വില...
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img