മുടി മുറിച്ച് വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

0
281

കാസർകോട് : കാസർകോട് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ദൃശ്യമാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ വി മനോജ് കുമാർ ആണ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് ജില്ലാ പോലീസ് മേധാവിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കും ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. റാഗിംങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മുറിക്കുകയായിരുന്നു. പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയായ അർമാന്റെ മുടിയാണ് മുറിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വീഡിയോ ദൃശ്യമാദ്ധ്യമങ്ങളിൽ പ്രചരിത്തച്ചതോടെ വിമർശനങ്ങളും ഉയർന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. മറ്റ് സ്‌കൂളുകളിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുള്ളതായി പരാമർശങ്ങളുണ്ട്. എന്നാൽ വിദ്യാർത്ഥിയും രക്ഷിതാവും സംഭവത്തിൽ പരാതി നൽകിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here